1 GBP = 92.00 INR                       

BREAKING NEWS

ഹള്ളിലെ അനീഷ് മാണി പറയുന്നതില്‍ കാര്യമുണ്ടോ? ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വഴി പണം നല്‍കുന്നത് ശരിയാണോ? ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാം മരണം സംഭവിച്ചപ്പോള്‍ വിറങ്ങലിച്ചു നിന്ന മലയാളി സമൂഹത്തിനു കരുത്തായി നിന്നവര്‍ പറയുന്നത് യുകെ മലയാളികള്‍ ശ്രദ്ധിക്കണോ?

Britishmalayali
kz´wteJI³

ള്ളില്‍ നിന്നും അനീഷ് മണിയെന്ന പൊതു പ്രവര്‍ത്തകന്‍ നല്‍കിയ കുറിപ്പ് എന്തെങ്കിലും വസ്തുതകള്‍ ഉള്ളതാണോ? ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ പോലെ കാണേണ്ടതാണോ ഇത്തരം കാര്യങ്ങള്‍. അതോ ഒരു നന്ദി വാക്ക് പോലും ആഗ്രഹിക്കാതെ കഴിഞ്ഞ ആറു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹിക പ്രസ്ഥാനത്തിനുള്ള പൂച്ചെണ്ടായി കരുതാമോ അനീഷിനെ പോലുള്ളവര്‍ പറയുന്ന വാക്കുകള്‍? ഒരു കുടുംബം മരണമോ രോഗമോ പോലുള്ള പ്രതിസന്ധി നേരിടുമ്പോള്‍ നമുക്കു ചെയ്യാന്‍ പറ്റിയ ഏറ്റവും ഉചിതമായ മാര്‍ഗം ഏതാണ്? പരസ്പരം തോളോട് തോള്‍ ചേര്‍ന്ന് സഹായം ആവശ്യമായവരെ സഹായിക്കാലോ അതോ വെറും അസൂയയില്‍ രൂപം കൊള്ളുന്ന ജല്‍പനങ്ങള്‍ക്കു പിന്നാലെ യുകെ മലയാളികള്‍ സഞ്ചരിക്കണോ? ഒരാപത്തില്‍ പരസ്പരം കൈകോര്‍ക്കാന്‍ യുകെ മലയാളികള്‍ക്ക് ഒരു മടിയും ഇനിയും സംഭവച്ചിട്ടില്ലെന്നു തെളിയിക്കുന്ന ആകസ്മിക മരണങ്ങള്‍ക്കു മുന്നില്‍ തളര്‍ന്നു പോകാതെ സധൈര്യം കുടുംബത്തിന് താങ്ങായി എത്താന്‍ കൂടുതല്‍ അനീഷ് മാണിമാരെ യുകെ മലയാളികള്‍ക്ക് ആവശ്യമല്ലേ?

ഇത്തരം ചിന്തകള്‍ പങ്കു വയ്ക്കപ്പെടും മുന്‍പേ എന്താണ് അനീഷ് മാണി പറഞ്ഞതെന്ന് ആദ്യം നോക്കാം.
ഇതു പോലുള്ള വേദന നിറഞ്ഞ അനുഭവങ്ങള്‍ നമുക്ക് ഉണ്ടാകാതിരിക്കട്ടെ. പക്ഷെ ചില സന്ദര്‍ഭങ്ങളില്‍ ഇതു പോലുള്ള പിരിവ് ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സഹകരണം ഉണ്ടാകും. പിരിക്കുന്ന പൈസ മുഴുവനും കൊടുക്കേണ്ട ആളിനു തന്നെ കൊടുക്കും. ഒരു പൈസ പോലും ചാരിറ്റി ട്രസ്റ്റിമാര്‍ എടുക്കുന്നുമില്ല. അവരുടെ യാത്രാ ചിലവിനു പോലും. എല്ലാ അപ്പീലും അവസാനിച്ചു കഴിയുമ്പോള്‍ മുഴവന്‍ കണക്കുകളും പബ്ലിഷ് ചെയ്യും. ചാരിറ്റി ആയതു കണക്കിന്റെ വിശദ വിവരങ്ങള്‍ ട്രസ്റ്റിമാരെ വിളിച്ചാല്‍ പറഞ്ഞും തരും.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും ബ്രിട്ടീഷ് മലയാളി പത്രവും രണ്ടും രണ്ടാണ്. പത്രം ചാരിറ്റിയുടെ പ്രൊമോട്ടര്‍ മാത്രമാണ്. പത്രത്തിന്റെ പ്രൊമോട്ടര്‍മാര്‍ ചാരിറ്റിയിലും ഇല്ല. എന്നാല്‍ പത്രത്തില്‍ വാര്‍ത്ത വന്നില്ലെങ്കില്‍ ചാരിറ്റി അക്കൗണ്ടില്‍ പൈസ കിട്ടുകയുമില്ല. അത് കൊണ്ട് രണ്ടും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നുവെന്നു മാത്രം. അതുകൊണ്ട് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനോട് അന്ധമായ വിരോധം വച്ചു പുലര്‍ത്തരുതേ. ചാരിറ്റി പിരിക്കുന്ന പൈസ ആരുടെയെങ്കിലും കണ്ണുനീര്‍ ഒപ്പട്ടേ, പത്രം നടത്തിപ്പുകാര്‍ പൈസ കൊണ്ടു പോകുമെന്ന് ഒരിക്കലും ചിന്തിക്കേണ്ട. വരുന്ന മാര്‍ച്ച് 23നു ബാത്തില്‍ വച്ച് നടക്കുന്ന ജനറല്‍ മീറ്റിംഗില്‍ എല്ലാവര്‍ക്കും പങ്കെടുക്കാനും, ഈ ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളെപറ്റി കൂടുതല്‍ അറിയുവാനും സാധിക്കും.

യോര്‍ക്ഷയറില്‍ നമുക്ക് ഒരാവശ്യം വന്നപ്പോള്‍ 25ഉം 50ഉം 100ഉം തന്നു സഹായിച്ച യുകെയിലെ മറ്റു മലയാളികള്‍ക്ക് നന്ദി പറയുന്നതിനൊപ്പം, മറ്റൊരു അവസരത്തില്‍ ഇനിയൊരു ചാരിറ്റി അപ്പീല്‍ വരുമ്പോള്‍ ഒരു 10 പൗണ്ടെങ്കിലും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെ വിശ്വാസത്തിലെടുത്തു കൊടുക്കുവാനുള്ള കടമയും നമുക്ക് മുന്നിലുണ്ട്
Thanks
Anish Mani

ഇനി കാര്യത്തിലേക്ക്  വരാം.
ഇക്കഴിഞ്ഞ ജനുവരി പുലര്‍ന്നപ്പോള്‍ തന്നെ ഹള്‍ മലയാളികളെ തേടി എത്തിയത് പ്രദീപ് നായര്‍ എന്ന യുവാവിന്റെ മരണമാണ്. വിവാഹ മോചിതനായ യുവാവിന് ഹള്ളില്‍ ചില പരിചയക്കാര്‍ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ആ മരണത്തിനു മുന്നില്‍ ഉത്തരവാദിത്തത്തോടെ തുടര്‍ നടപടികള്‍ ഏറ്റെടുക്കാന്‍ കാര്യമായ കുടുംബ ബന്ധുക്കള്‍ ആരും തന്നെ ഇല്ലായിരുന്നു. ഉറ്റ ബന്ധുവായി പോലീസ് കണ്ടെത്തിയ ആദ്യ ഭാര്യയുമായി തുടക്കത്തില്‍ ബന്ധപ്പെടുവാനും പ്രാദേശിക മലയാളി സമൂഹത്തിനു പ്രയാസമായി. എങ്കിലും മൃതദേഹം നാട്ടില്‍ എത്തിക്കണമെന്ന ആഗ്രഹത്തോടെ അനീഷും ജോസും അടക്കമുള്ള സുഹൃദ് സംഘം ആലോചന തുടങ്ങി. തുടക്കത്തിലേ ബ്രിട്ടീഷ് മലയാളിയുമായി ബന്ധപ്പെട്ടു.

ആവശ്യമായ തുക വായനക്കാരുടെ സഹായത്തോടെ കണ്ടെത്താം എന്ന ഉറപ്പു നല്‍കിയപ്പോള്‍ ഹള്‍ മലയാളികള്‍ക്ക് ധൈര്യമായി. തുടര്‍ന്ന് പ്രദീപിന്റെ ഉറ്റ ബന്ധുവായി മാന്‍ഡി എന്ന് വിളിക്കപ്പെടുന്ന യുവതിയെ പൊലീസ് കണ്ടെത്തി മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ഈ ഘട്ടത്തിലാണ് പ്രദീപ് ജീവിച്ചിരുന്ന കാലമത്രയും നാട്ടിലെ ബന്ധുക്കളെ സഹായിച്ചിരുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് നാട്ടിലെ ബന്ധുക്കളെ സമീപിച്ചപ്പോള്‍ അവര്‍ മൃതദേഹം ഏറ്റെടുക്കാനുള്ള ചിലവുകള്‍ വഹിക്കാമെന്ന ഉറപ്പു നല്‍കി. തുടര്‍ന്നാണ് എപ്പോഴും സഹായം തേടി എത്തുന്ന ബ്രിട്ടീഷ് മലയാളി വായനക്കാരെ ഈ ഘട്ടത്തില്‍ ബുദ്ധിമുട്ടിക്കേണ്ട എന്ന തീരുമാനം ഉണ്ടാകുന്നത്. പ്രദീപിന് ആശ്രിതരായി ഭാര്യയോ കുട്ടികളോ ഇല്ലാതിരുന്നതും ഈ തീരുമാനത്തില്‍ നിര്‍ണായകമായി.

വീണ്ടും ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ചാക്കോച്ചന്റെ മരണമെത്തി. വീണ്ടും നിസ്സഹായമായ ഒരു കുടുംബമാണ്. വെറും നാലു മലയാളികള്‍ ഉള്ള ഒരു ഗ്രാമത്തില്‍ കഴിയുന്നത്. തൊട്ടടുത്ത പട്ടണം ഹള്‍ ആണ്. സ്വാഭാവികമായും സഹായം തേടിയുള്ള അഭ്യര്‍ത്ഥന ഹള്‍ മലയാളികളെ തേടി എത്തി. വീണ്ടും അനീഷും ജോസും അടക്കമുള്ള സുഹൃദ് സംഘം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെ സമീപിച്ചു. ഇത്തവണ അവര്‍ക്കാവശ്യമായ തുകയും വലുതായിരുന്നു. മൃതദേഹം മാത്രമല്ല ഭാര്യയും കുഞ്ഞുങ്ങളും മാതാപിതാക്കളും അടക്കമുള്ളവര്‍ക്ക് നാട്ടില്‍ പോകണം. ഏകദേശം ഏഴായിരം പൗണ്ടിന്റെ ചിലവാണ് കണ്ടെത്തേണ്ടത്. ഹള്‍ മലയാളികളെ സംബന്ധിച്ചിടത്തോളം അതൊരു വലിയ തുകയുമാണ്.

ചാക്കോച്ചന്റെ മരണത്തെ തുടര്‍ന്ന് ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും യുകെ ജീവിതം തന്നെ പ്രയാസമായി മാറിയേക്കുമോ എന്ന ആശങ്കയും കൂടെ എത്തിയപ്പോള്‍ ബ്രിട്ടീഷ് മലയാളി വായനക്കാരുടെ കനിവാണ് ഇനി ഏക പ്രതീക്ഷയെന്ന് ഏവരും തീരുമാനത്തിലെത്തി. കുടുംബവും സഹായ അഭ്യര്‍ത്ഥനയുമായി മുന്നോട്ടു വന്നു. ക്രിസ്മസ് - ന്യൂയര്‍ അപ്പീല്‍ നല്‍കിയ ഉടനെയാണ് ഈ ആവശ്യവുമായി ബ്രിട്ടീഷ് മലയാളി വന്നതെങ്കിലും ആവശ്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞു യുകെ മലയാളികള്‍ കൈകോര്‍ത്തു. ആവശ്യമായതിന്റെ മൂന്നിരട്ടി പണം ആ കുടുംബത്തിന്റെ കയ്യില്‍ എത്തിക്കഴിഞ്ഞതു ഇതോടെയാണ്.

ഏകദേശം 20000 പൗണ്ടില്‍ അധികം തുകയാണ് ഇത്തരത്തില്‍ വായനക്കാര്‍ നല്‍കിയത്. ഏകദേശം 3000 പൗണ്ടില്‍ അധികം തുക നല്‍കിയതും ഹള്‍ മലയാളികള്‍ തന്നെയാണ്. ഇതോടെ ഇത്തരം ഘട്ടങ്ങളില്‍ കനിവിന്റെ മുഖമായി മാറാന്‍ യുകെ മലയാളികള്‍ക്കു ആരുടേയും നിര്‍ബന്ധമോ എന്തിനോ ഫോണിലൂടെ ഒരു സന്ദേശം പോലുമോ ആവശ്യമില്ല എന്നതാണ് തെളിയുന്നത്. മത, സാമൂഹ്യ സംഘടനകള്‍ പോലും പുറം തിരിഞ്ഞു നിന്നാലും പൊതു സമൂഹത്തിന്റെ മനസ് തെളിമയും ശുദ്ധിയും നിറഞ്ഞതായതിനാല്‍, യുകെയിലെ ഒരു മലയാളി കുടുംബവും കണ്ണീരോടെ ഉറങ്ങേണ്ടി വരില്ല എന്നതാണ് ചാക്കോച്ചന്റെ പത്നി ദീപയെയും മക്കളെയും സാക്ഷികളാക്കി യുകെ മലയാളികള്‍ പറയാതെ പറയുന്നത്.

ഇതെന്താ കുറച്ചു പണം അധികം വന്നപ്പോള്‍ മേനി പറച്ചിലാണോ എന്നും ഇപ്പോള്‍ ഈ വരികള്‍ വായിക്കുന്നവര്‍ക്കു തോന്നിയേക്കാം. അതല്ല ചിലപ്പോള്‍ എങ്കിലും ഇത്തരം തുറന്നു പറച്ചിലുകള്‍ ആവശ്യമാണ്. വിരലില്‍ എണ്ണാവുന്ന ഏതാനും മനുഷ്യ മനസുകളില്‍ നന്മ തെളിയാന്‍ വേണ്ടി മാത്രമാണ് ഈ എഡിറ്റോറിയല്‍ പ്രസിദ്ധപ്പെടുത്തുന്നത്. ബ്രിട്ടീഷ് മലയാളിയുടെ പതിനായിരക്കണക്കിന് വായനക്കാര്‍ക്കു ഇത്തരം സാക്ഷ്യപ്പെടുത്തലുകള്‍ ഇല്ലാതെ തന്നെ പൂര്‍ണ വിശ്വാസവും പിന്തുണയും ഉള്ളതിനാല്‍ കൂടിയാണ് ഈ മാധ്യമം പന്ത്രണ്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറാകുന്നതും.

എന്നാല്‍ പണ്ടൊക്കെ ചാരിറ്റി ഫൗണ്ടേഷന്‍ എന്നത് തട്ടിപ്പാണ് പിരിച്ച പണം മുഴുവന്‍ നാട്ടിലേക്കു കടത്തുകയാണ്, ഇപ്പോ ശരിയാക്കി തരാം എന്ന മട്ടില്‍ ഫേസ്ബുക്കിലും വാട്സാപ്പിലും സമയം കളഞ്ഞവര്‍ക്കു ഒന്ന് തിരിഞ്ഞു നോക്കാന്‍ സമയം കിട്ടിയാല്‍ അത്രയും നന്ന്. അങ്ങനെ തിരിഞ്ഞു നോക്കുമ്പോള്‍ സ്വയം ഒരു ചോദ്യം ചോദിക്കുക. ആരെയാണ് താന്‍ ദ്രോഹിക്കാന്‍ ശ്രമിച്ചത്? ബ്രിട്ടീഷ് മലയാളിയെയോ? അതോ അതിന്റെ നടത്തിപ്പുകാരെയോ? അതും അല്ലെങ്കില്‍ കയ്യിലെ പണം മുടക്കിയും സാമൂഹ്യ സേവനത്തിനിറങ്ങിയ നിസ്വാര്‍ത്ഥ മതികളായ ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റികളെയോ? ഉത്തരം ലഭിച്ചിരിക്കുമോ?

ഈ സൂചിപ്പിച്ച ആര്‍ക്കും തന്നെ അത്തരം അസൂയ പറച്ചിലുകള്‍ കൊണ്ട് ദൈവ കൃപയാല്‍ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. എത്രയോ നല്ല മനുഷ്യരുടെ പ്രാര്‍ത്ഥനയും നല്ല മനസും കൂടെയുള്ളതിനാല്‍ കൂടുതല്‍ കരുത്തും ആരോഗ്യവും കൈമുതലാക്കി മുന്നോട്ടു പോകുകയാണ്  എന്നാല്‍ മേല്‍പ്പറഞ്ഞ ഭര്‍ത്സനങ്ങള്‍ ഇപ്പോള്‍ കേള്‍ക്കനില്ലെങ്കിലും അത് വഴി ഏതെങ്കിലും ഒരു ഹതഭാഗ്യരായ കുടുംബത്തിന് ആശ്രവും സഹായവും നഷ്ടമായിട്ടുണ്ടെങ്കില്‍ എവിടെ നിന്നാകും അതിനൊരു പാപപരിഹാരം? ഒരിക്കല്‍ ഗാന്ധിജി പറഞ്ഞിട്ടുണ്ട് തമാശ ആസ്വദിക്കാന്‍ ഉള്ള കഴിവ് ഇല്ലായിരുന്നെങ്കില്‍ താന്‍ പണ്ടേ ആത്മഹത്യ ചെയ്തേനെ എന്ന്.

ബ്രിട്ടീഷ് മലയാളിയെയും ചാരിറ്റി ഫൗണ്ടേഷനെയും കുറിച്ച് അപവാദങ്ങള്‍ പറഞ്ഞു നടന്നവര്‍ക്കു അതൊരു പക്ഷെ തമാശ ആയിരുന്നിരിക്കാം. എന്നാല്‍ അത്തരം തമാശകളെ തിരിച്ചറിയാനും അര്‍ഹിക്കുന്ന അവഗണനയുടെ തള്ളാനും ബുദ്ധിയും വിവേകവും ഉള്ളവരാണ് യുകെ മലയാളികള്‍ എന്ന് കൂടിയാണ് കാലം തെളിയിച്ചിരിക്കുന്നത്. അനീഷ് മാണി പറയുന്ന വാക്കുകളുടെ പൊരുളും സത്യവും സൂചിപ്പിക്കാന്‍ വേണ്ടിയാണു ഇത്തരം ഒരു മുഖപ്രസംഗം തയ്യാറാക്കിയത്. ചുരുക്കത്തില്‍ അറിയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക, സത്യം കണ്ടെത്താന്‍ ശ്രമിക്കുക. നുണകള്‍ താല്‍ക്കാലികമായി വിജയം കണ്ടേക്കും, പക്ഷെ സത്യം അതെന്നും നിലനില്‍ക്കും. അതു ാത്രമാണ് പ്രപഞ്ച സത്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category