1 GBP = 90.60 INR                       

BREAKING NEWS

നോക്കിയാല്‍ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നും ആക്രമിച്ചാല്‍ ഭസ്മം ആക്കുമെന്ന് വീമ്പിളക്കുന്ന പാക്കിസ്ഥാനിലെ മരമണ്ടന്‍ മന്ത്രിമാര്‍ ആദ്യം ചരിത്രം പഠിക്കട്ടെ; ക്രിക്കറ്റ് ബാറ്റ് വീശിയടിക്കുന്നത് പോലെയല്ല രാജ്യഭരണമെന്ന് തിരിച്ചറിഞ്ഞാലെ കഴുത്തിലിരിക്കുന്ന തലപോലും സുരക്ഷിതമായിരിക്കൂ എന്നറിയുക: ഇന്ത്യയുടെ ക്ഷമയും മനുഷ്യത്വവും പരീക്ഷിക്കും മുമ്പ് ഇമ്രാന്‍ ഖാനും ഊള പട്ടാളവും പാക്കിസ്ഥാന്റെ ചരിത്രമെങ്കിലും അറിഞ്ഞിരിക്കൂ

Britishmalayali
ഷാജന്‍ സ്‌കറിയ

ഇന്ത്യയുടെ 44 ധീര ജവാന്മാര്‍ രാജ്യത്തിന് വേണ്ടി മരണം കൈവരിച്ചിട്ട് ഒരാഴ്ച പിന്നിടുന്നു. ഇന്ത്യന്‍ പട്ടാളക്കാരന്റെ ജീവന്‍ ചൂഴ്ന്നെടുത്ത പാക്കിസ്ഥാന്‍ എന്ന ഭീകര രാഷ്ട്രത്തെ മുച്ചൂട് മുടിക്കണം എന്ന് വിസ്വസിക്കുന്നവരാണ് ഇന്ത്യക്കാര്‍ ഭൂരിപക്ഷവും. അതിനുള്ള സൈനിക ബലവും സാങ്കേതിക ശക്തിയും രാഷ്ട്രീയ ഇച്ഛാ ശക്തിയും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും ഇന്ത്യക്ക് ഉണ്ട്. എന്നാല്‍ ഒരു യുദ്ധം തുടങ്ങുക എളുപ്പമാണെന്നും എന്നാല്‍ അത് അവസാനിപ്പിക്കാന്‍ അത്ര എളുപ്പമല്ലെന്നും തിരിച്ചറിവുള്ള രാജ്യം എന്ന നിലയ്ക്ക് നിരപരാധികളായ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ബാധ്യതയുണ്ടെന്നതുകൊണ്ട് നമ്മള്‍ യുദ്ധത്തിലേക്ക് എടുത്ത് ചാടുന്നില്ല.

എന്നാല്‍ അത് ഇന്ത്യയുടെ ദൗര്‍ബല്യമായി കണക്കാക്കിക്കൊണ്ട് പാക്കിസ്ഥാന്‍ എന്ന ഭീകര രാഷ്ട്രം ഇപ്പോള്‍ ഇന്ത്യക്ക് എതിരെ കണ്ണുരുട്ടിക്കൊണ്ട് രംഗ്തത് എത്തിയിരിക്കുകയാണ്. രാജ്യത്തെ 90 ശതമാനം വരുന്ന ജനങ്ങള്‍ക്ക് പട്ടിണി മാറാത്ത ഭക്ഷണം കൊടുക്കാന്‍ നിവൃത്തിയില്ലാത്ത ഈ ഭീകര രാഷ്ട്രത്തിലെ ഒരു മന്ത്രി പറഞ്ഞത് വെറുതെ ഞങ്ങളെ സൂക്ഷിച്ച് നോക്കിയാല്‍ ആ കണ്ണ് പിഴുത് കളയും എന്നാണ്. അടിച്ചാല്‍ തിരിച്ച് അടിക്കുമെന്നും അത് അല്‍പ്പം കൂടിപ്പോകുമെന്നും ഭീഷണിപ്പെടുത്തുന്നത് ഇമ്രാന്‍ ഖാന്‍ എന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാണ്. ഇന്ത്യയുടെ ദയയും കരുണയും സഹിഷ്ണുതയും ലോക സമൂഹത്തോടുള്ള കൂറും ഭീരുത്ത്വമായി കരുതി ഇന്ത്യയെ പേടിപ്പിക്കാന്‍ വന്നിരിക്കുന്ന പാക്കിസ്ഥാനിലെ മരയൂളകളോട് പറയാനുല്ളത് ഞങ്ങളുടെ രാജ്യത്തിന്റെ സമാധാനത്തിന്റേയും ക്ഷമയുടേയും പാരമ്പര്യത്തെയും പരീക്ഷിക്കരുത് എന്നാണ്.

ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ഭാഗമായി നിന്ന് കേവലം മതത്തിന്റെ മാത്രം പേരില്‍ ഈ രാജ്യത്തെ മുറിച്ചെടുത്തുകൊണ്ട് പോയിട്ടും നിങ്ങളുടെ രാജ്യത്ത് ഉള്ളതിനെക്കാള്‍ മുസ്ലിംങ്ങളെ സംരക്ഷിക്കുകയും പരിരക്ഷിക്കുകയും ചെയ്യു്നന രാജ്യമാണ് ഇന്ത്യ. പാക്കിസ്ഥാനിലെ മൊത്തം ജനസംഖ്യയെക്കാള്‍ മുസ്ലിംങ്ങള്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുമ്പോഴും നിങ്ങള്‍ക്ക് വേണമെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകാം എന്ന് ഏതെങ്കിലും വിവരമില്ലാത്ത ഫാസിസ്റ്റുകള്‍ പറഞ്ഞാല്‍ ഇത് എന്റെ രാജ്യമാണ് ഈ രാജ്യത്തെയാണ് ഞാന്‍ ഏറ്റവും അധികം സ്നേഹിക്കുന്നത് എന്ന് ഉറക്കെ പറയുന്നവരാണ് ഇവിടുത്തെ 99.99 ശതമാനം മുസ്ലിംങ്ങളും.


രാജ്യസ്നേഹത്തെക്കാള്‍ മത സ്നേഹം കൂടിയ മൗലിക വാദികളായ ചില ഭ്രാന്തന്മാര്‍ ഇവിടെ കലാപമുണ്ടാക്കുന്നത് കണ്ട് ഇന്ത്യയിലെ മുസ്ലിംങ്ങളുടെ കരുത്തില്‍ ഈ രാജ്യത്തെ നശിപ്പിക്കാം എന്ന് കരുതുന്ന ഇമ്രാന്‍ ഖാന്മാര്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം ചരിത്ര പുസ്തകം എടുത്ത് വായിച്ച് നോക്കുക എന്നതാണ്. ക്രിക്കറ്റ് ബാറ്റുമെടുത്ത് തട്ടി നടന്നിരുന്ന ബാല്യവും കൗമാരവും യൗവ്വനവും മാത്രമുള്ള ഒരു നേതാവ് ജനിച്ചപ്പോള്‍ മുതല്‍ തോക്കുമേന്തി ഇന്ത്യ രാജ്യത്തെ മൂക്കില്‍ കേറ്റാന്‍ നടന്ന സിയ ഉള്‍ ഹഖുമാരുടേയും പര്‍വേസ് മുഷറഫുമാരുടേയും ചരിത്രമെങ്കിലും വായിച്ച് നോക്കുക.

1947ലും 65ലും 71ലും 99ലും നിങ്ങള്‍ ഉടുതുണിക്ക് മറുതുണി ഇല്ലാതെ ഓടിപ്പോയ ചരിത്രം മറക്കരുത്.1947ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ മുന്നമിപ്പോരാളിയായിരുന്ന മുഹമ്മദ് അലി ജിന്ന സ്വന്തമായി പ്രധാനമന്ത്രിയാകുന്നതിനും സ്വന്തമായി ഒരു രാഷ്ട്രം നിര്‍മ്മിക്കുന്നതിനുമുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചപ്പോള്‍ സമാധാനത്തെ ഇഷ്ടപ്പെട്ടതുകൊണ്ട് മാത്രമാണ് ഇന്ത്യ എന്ന മഹത്തായ രാജ്യം അതിന് സമ്മതിച്ചത് എന്ന് മറക്കരുത്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category