1 GBP = 90.60 INR                       

BREAKING NEWS

കൃപേഷിന്റേയും ശരത് ലാലിന്റേയും വീട്ടില്‍ മുഖ്യമന്ത്രി പോകുന്നതിനോട് പൊലീസിന് എതിര്‍പ്പ്; വികാര പ്രകടനങ്ങള്‍ അതിരുവിടുമെന്ന് മുന്നറിയിപ്പ്; മരണ വീട്ടില്‍ പ്രതിഷേധം ഉയര്‍ന്നാല്‍ ഇടപെടലുകള്‍ക്ക് പരിമിതികള്‍ ഏറെ; കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കളും പ്രശ്നമുണ്ടാക്കാന്‍ സാധ്യത; പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട്ടില്‍ പിണറായി എത്തുന്നത് സംഘര്‍ഷമുണ്ടാക്കുമെന്ന് പൊലീസ്; ശരത് ലാല്‍ കോണ്‍ഗ്രസ് ക്രിമിനലെന്ന മുന്‍ എംഎല്‍എയുടെ പ്രതികരണവും അതിരു വിട്ടുപോയി; കൊല്ലപ്പെട്ടവരുടെ വീട്ടില്‍ പിണറായി പോകില്ല

Britishmalayali
kz´wteJI³

കണ്ണൂര്‍: പൊതുപരിപാടികള്‍ക്കും പാര്‍ട്ടിപ്പരിപാടികള്‍ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍ഗോട്ട് എത്തുമ്പോള്‍ ജില്ലയില്‍ എങ്ങും കനന്ന സുരക്ഷ. പെരിയയില്‍ കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല. മുഖ്യമന്ത്രി പെരിയയിലെത്തുന്നത് വലിയ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. സിപിഎം. പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍. കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത് വലിയ പ്രശ്നമാകുമെന്നാണ് പൊലീസ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സന്ദര്‍ശനം വേണ്ടെന്ന് വച്ചത്.

പെരിയയില്‍ കൊല്ലപ്പെട്ട യുത്ത് കോണ്‍ഗ്രസുകാരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് സൂചന. ഇതിനെ സിപിഎം ജില്ലാനേതൃത്വം കാസര്‍ഗോഡ് സിസിസിയുമായി ബന്ധപ്പെട്ടു. ഇതിനിടെ മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്നും അദ്ദേഹത്തോട് കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് സുരക്ഷാ പ്രശ്നങ്ങള്‍ പൊലീസ് ഉയര്‍ത്തുന്നത്. കൊല്ലപ്പെട്ടവരുടെ വീട്ടില്‍ മുഖ്യമന്ത്രി എത്തിയാല്‍ വൈകാരിക പ്രകടനങ്ങള്‍ക്ക് സാധ്യത ഏറെയാണ്. ഇത് ഗുരുതര പ്രശ്നങ്ങളായി മാറും. പൊലീസിനും മരണവീട്ടില്‍ ഇടപെടലുകള്‍ നടത്താന്‍ പരിമിതിയുണ്ടെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടാണ് വീട്ടിലേക്കുള്ള യാത്ര വേണ്ടെന്ന് വച്ചത്.

ഡിജിപിയും സ്ഥിതി ഗതികള്‍ വിലയിരുത്തി. വീട്ടിലെത്തുന്നത് വഴി അക്രമ രാഷ്ട്രീയത്തിനെതിരായ സന്ദേശം നല്‍കാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. ഇതിന് വേണ്ടിയാണ് കൊല്ലപ്പെട്ടവരുടെ വീട്ടിലേക്ക് എത്താന്‍ താല്‍പ്പര്യം കാട്ടിയത്. എന്നാല്‍ സിപിഎം പൂര്‍ണ്ണമായും പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ നീക്കം സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്നാണ് വിലയിരുത്തല്‍. കൊലപ്പെടുത്തിയവര്‍ പ്രാദേശിക സിപിഎം നേതാക്കളാണെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പെരിയയില്‍ മുഖ്യമന്ത്രി എത്തിയാല്‍ എന്തും സംഭവിക്കും. കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കാന്‍ തയ്യാറെടുക്കുന്നുമുണ്ടായിരുന്നു. ഈ സാഹചര്യം ബോധ്യപ്പെടുത്തിയാണ് മുഖ്യമന്ത്രിയെ പിന്തിരിപ്പിച്ചത്.

അതിനിടയില്‍ കൊല്ലപ്പെട്ട ശരത്‌ലാലിനെ അധിക്ഷേപിച്ച് മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ രംഗത്ത് വന്നു. ശരത്‌ലാല്‍ കോണ്‍ഗ്രസ് ക്രിമിനലാണെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്നയാളാണ് ശരത്‌ലാല്‍ എന്നും കോണ്‍ഗ്രസ് ക്രിമിനലുകളുടെ നാടാണ് കല്യോട്ട് എന്നും പറഞ്ഞു. സിപിഎമ്മിന് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാത്ത നാടാണ് കല്യോട്ട് എന്നും ഇവിടെ ക്രോണ്‍ഗ്രസ് നടത്തുന്ന അനേകം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ശരത് ലാല്‍ പങ്കാളിയാണെന്നും കുഞ്ഞിരാമന്‍ പറഞ്ഞത്. അതേസമയം കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന നിലപാട് സിപിഎം എടുക്കുന്നതിനിടയിലാണ് മുന്‍ എംഎല്‍എ യുടെ വിവാദ പ്രതികരണം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയെ പെരിയയിലേക്ക് കൊണ്ടു പോകേണ്ടതില്ലെന്നാണ് പൊലീസ് നിലപാട്. എന്നാല്‍ മുഖ്യമന്ത്രി നിര്‍ബന്ധം പിടിച്ചാല്‍ സുരക്ഷ ഒരുക്കും.

നേരത്തേ കണ്ണൂരില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുെഹെബിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്ന് പല കോണില്‍നിന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. അതുണ്ടായില്ല. എന്നാല്‍ മണ്ണാര്‍ക്കാട്ട് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട്ടില്‍ പോകുകയും ചെയ്തു. ഷുെഹെബ് വധത്തില്‍ സിപിഎം. പ്രവര്‍ത്തകരും സഫീര്‍ വധക്കേസില്‍ സിപിഐ. പ്രവര്‍ത്തകരുമാണു പ്രതികള്‍. ഷുെഹെബ് വധക്കേസില്‍ മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നതും വിമര്‍ശനത്തിനിടയാക്കി. പിന്നീട് കൊലപാതകത്തെ അപലപിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്ത് വിവാദം ഒഴിവാക്കി.

പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ സിപിഎം. പ്രതിക്കൂട്ടില്‍ നില്‍ക്കെ സിപിഐയില്‍നിന്നുള്ള മന്ത്രി ഇ. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. ചന്ദ്രശേഖരന്റെ സന്ദര്‍ശനത്തെ ആദ്യം വിമര്‍ശിച്ച എല്‍.ഡി.എഫ്. കണ്‍വീനര്‍, എ. വിജയരാഘവന്‍ പിന്നീടു് അത് തിരുത്തി. സിപിഐയില്‍ ചര്‍ച്ച ചെയ്തിട്ടായിരുന്നു സന്ദര്‍ശനമെന്നായിരുന്നു തിരുത്ത്. എല്‍.ഡി.എഫ്. നേതാക്കള്‍ ഈയൊരു സാഹചര്യത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതു നല്ല സന്ദേശം നല്‍കാനാണെന്നു കരുതുന്നില്ലെന്നായിരുന്നു വിജയരാഘവന്റെ ആദ്യ പ്രതികരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category