1 GBP = 90.00 INR                       

BREAKING NEWS

ട്രംപ് ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങള്‍ ആണവ മിസൈല്‍ അയക്കാം; നിങ്ങളുടെ മിസൈല്‍ ഇങ്ങെത്തും മുമ്പ് ഞങ്ങളുടേത് നിങ്ങളെ തീര്‍ത്തുകളയും; യൂറോപ്പില്‍ ഇനി എന്തെങ്കിലും മിസൈല്‍ വിന്യാസം നടത്തിയാല്‍ നോക്കിയിരിക്കില്ല; അമേരിക്കയ്ക്ക് അന്തിമ മുന്നറിയിപ്പുമായി പുട്ടിന്‍

Britishmalayali
kz´wteJI³

യൂറോപ്പില്‍ മിസൈലുകള്‍ വിന്യസിക്കാന്‍ ശ്രമിച്ചാല്‍ ശീതയുദ്ധ കാലത്തേതു പോലുള്ള സംഘര്‍ഷം വീണ്ടും ഉടലെടുക്കുമെന്ന് അമേരിക്കയ്ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്റെ മുന്നറിയിപ്പ്. അമേരിക്ക തൊടുക്കുന്ന മിസൈലുകള്‍ മോസ്‌കോയിലെത്തുംമുമ്പ് അമേരിക്കയെ ചുട്ടെരിക്കുന്ന റഷ്യന്‍ മിസൈലുകള്‍ തന്റെ പക്കലുണ്ടെന്നും പുട്ടിന്‍ പറഞ്ഞു. അമേരിക്കയുമായി ആയുധ മത്സരത്തിന് താത്പര്യമില്ലെങ്കിലും, യൂറോപ്പില്‍ ഇനിയും മിസൈല്‍ വിന്യാസം തുടര്‍ന്നാല്‍ നോക്കിയിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പത്തുമുതല്‍ 12 മിനിറ്റിനുള്ളില്‍ മോസ്‌കോയെ തകര്‍ക്കാവുന്ന രീതിയിലാണ് യൂറോപ്പില്‍ അമേരിക്ക മിസൈലുകള്‍ വിന്യസിച്ചിട്ടുള്ളത്. ഇത് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. അതുകൊണ്ടുതന്നെ പ്രതിരോധിക്കുകയല്ലാതെ മറ്റുവഴികളൊന്നും റഷ്യക്കുമുന്നിലില്ലെന്നും പുട്ടിന്‍ പറഞ്ഞു. 1962-ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിക്ക് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഉടലെടുത്തിട്ടുള്ളതെന്നും റഷ്യന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

1962-ല്‍ അമേരിക്ക തുര്‍ക്കിയില്‍ മിസൈലുകള്‍ വിന്യസിച്ചതിനുപകരമായി, അമേരിക്കയെ ലക്ഷ്യമിട്ട് സോവിയറ്റ് യൂണിയന്‍ ക്യൂബയില്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിന്യസിച്ചതാണ് ക്യൂബന്‍ മിസൈല്‍ സ്‌റ്റൈല്‍ ക്രൈസിസ് എന്നറിയപ്പെടുന്നത്. ഈ നീക്കം ലോകത്തെ ആണവയുദ്ധത്തിന്റെ വക്കിലെത്തിക്കുകയും മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തിരുന്നു. യൂറോപ്പില്‍ സമാനമായ രീതിയല്‍ ഹ്രസ്വദൂര ന്യൂക്ലിയര്‍ മിസൈലുകള്‍ സ്ഥാപിക്കാനാണ് അമേരിക്ക ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് പുട്ടിന്‍ കുറ്റപ്പെടുത്തുന്നു.

യൂറോപ്പില്‍ സ്ഥാപിച്ചിട്ടുള്ള മിസൈലുകള്‍ മോസ്‌കോയിലെത്തുംമുമ്പ് അമേരിക്കയില്‍ ആണവ മിസൈലുകള്‍ പതിപ്പിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ റഷ്യക്കാകുമെന്ന് പുട്ടിന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഡൊണാള്‍ഡ് ട്രംപ് കൂടുതല്‍ മണ്ടത്തരങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെടില്ലെന്നാണ് കരുതുന്നതെന്നും പുട്ടിന്‍ പറഞ്ഞു. ഇരുരാജ്യങ്ങളുമായുള്ള ബന്ധം നേര്‍ത്തുവരികയാണെങ്കിലും ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയുടെ കാലത്തെയത്ര മോശമല്ല സ്ഥിതിഗതികളെന്നും പുട്ടിന്‍ സൂചിപ്പിച്ചു.

ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയുടേതു പോലത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. എന്നാല്‍, ആരെങ്കിലും അതിനാഗ്രഹിക്കുന്നുണ്ടെങ്കില്‍ ആണവ മിസൈലുകള്‍ വിന്യസിക്കാന്‍ റഷ്യയും ഒരുക്കമാണ്. അതിനുള്ള എല്ലാ ഒരുക്കങ്ങളും ഇന്നുതന്നെ ഏര്‍പ്പെടുത്താം. നിമിഷങ്ങളെണ്ണി അവര്‍ക്ക് കാത്തിരിക്കുകയും ചെയ്യാമെന്ന് പുട്ടിന്‍ പറഞ്ഞു. ഭൂമിശാസ്‌ത്രപരമായുള്ള പ്രത്യേകതകള്‍ കൊണ്ട് യൂറോപ്പില്‍നിന്ന് മോസ്‌കോയിലെത്തും മുമ്പ് റഷ്യന്‍ മിസൈലുകള്‍ക്ക് അമേരിക്കന്‍ നഗരങ്ങളിലെത്താനാകുമെന്ന് ഓര്‍ക്കണമെന്നും പുട്ടിന്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category