1 GBP = 90.20 INR                       

BREAKING NEWS

ഗ്രൂപ്പ് വൈരം മറന്ന് നേതാക്കള്‍ കുമ്മനത്തിന് വേണ്ടി ഒരുമിച്ചതോടെ പിന്തുണയ്ക്കാന്‍ നിവര്‍ത്തിയില്ലാതെ സ്ഥാനാര്‍ത്ഥി മോഹിയായ ശ്രീധരന്‍ പിള്ളയും; കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി മുരളീധര-കൃഷ്ണദാസ് പക്ഷങ്ങള്‍ ഒരുമിച്ചു ദേശീയ നേതൃത്വത്തെ കാണും; തിരുവനന്തപുരത്ത് മത്സരിക്കാന്‍ കണ്ണുള്ള സംസ്ഥാന പ്രസിഡന്റ് ആദ്യം നിര്‍ദ്ദേശം വച്ച എംഎസ് കുമാറിനെ താക്കീത് നല്‍കി മാറ്റി നിര്‍ത്തിയതും കുമ്മനം വികാരം പടര്‍ത്തുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരണമെന്ന് ആരു പറഞ്ഞാലും ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള അത് കേട്ട ഭാവം കാണിക്കാറില്ല. ശ്രീധരന്‍ പിള്ളയ്ക്ക് തിരുവനന്തപുരത്ത് മത്സരിക്കണമെന്നാണ് ആഗ്രഹമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിക്കാന്‍ സ്വാഗതം ചെയ്ത എംഎസ് കുമാറിന് ശ്രീധരന്‍ പിള്ള കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അണികളുടെ വികാരമാണ് പറഞ്ഞതെന്ന് മറുപടി നല്‍കി എംഎസ് കുമാര്‍ കടുത്ത നിലപാടും എടുത്തു. ഇതോടെയാണ് ശ്രീധരന്‍ പിള്ളയുടെ തിരുവനന്തപുരത്ത് മത്സരിക്കാനുള്ള മോഹം ബിജെപിയില്‍ വലിയ കോലാഹലങ്ങള്‍ വഴിയൊരുക്കിയത്. ഇതിനിടെ ആരും അറിയാതെ സ്ഥാനാര്‍ത്ഥി പട്ടികയും ദേശീയ നേതൃത്വത്തിന് നല്‍കി. ഈ സാഹചര്യത്തില്‍ വി മുരളീധരനും പികെ കൃഷ്ണദാസും ഒരുമിക്കുകയാണ്.

കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്നതാണ് അവരുടെ ആവശ്യം. ഇന്നു പാലക്കാട്ടെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കു മുന്നില്‍ ഗ്രൂപ്പ് വൈരം മറന്നു നേതാക്കാള്‍ ഇത് ആവശ്യപ്പെടും. കുമ്മനമില്ലെങ്കില്‍ തിരഞ്ഞെടുപ്പു രംഗത്തു പാര്‍ട്ടിയെ നയിക്കാന്‍ കരുത്തനായ നേതാവില്ലെന്ന പ്രതീതിയുണ്ടാകുമെന്നു ഷായെ ബോധ്യപ്പെടുത്താനാണു നീക്കം. ശ്രീധരന്‍ പള്ളയെ കുടുക്കാനാണ് ഈ നീക്കം. ഗവര്‍ണര്‍ പദവി വിട്ടെറിഞ്ഞു കുമ്മനം മത്സരിച്ചേക്കില്ലെന്നു പ്രസ്താവിച്ച ശ്രീധരന്‍ പിള്ള കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുകയാണ്. നേതാക്കള്‍ക്കിടയിലെ ഭിന്നതയും സ്ഥാനാര്‍ത്ഥി സാധ്യതാപട്ടിക സംബന്ധിച്ച വിവാദങ്ങളും പാര്‍ട്ടിയുടെ മുന്നേറ്റത്തിന്റെ തിളക്കം കെടുത്തിയെന്ന വിലയിരുത്തല്‍ അമിത് ഷായ്ക്കുണ്ട്.

ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്ക് എന്തു മുന്നേറ്റമുണ്ടാക്കാനായെന്ന ചോദ്യവും ബിജെപിയില്‍ ചര്‍ച്ചയാണ്. ശബരിമല പ്രശ്നം പാര്‍ട്ടിക്ക് അനുകൂലമാക്കാനായില്ലെന്നും സമരമുഖം തിരുവനന്തപുരത്തേക്കു മാറ്റാനുള്ള ശ്രീധരന്‍ പിള്ളയുടെ തീരുമാനം ദോഷം ചെയ്തെന്നും മുരളീധര വിഭാഗത്തിന് അഭിപ്രായമുണ്ട്. ബിജെപി.ക്കകത്ത് നേതാക്കള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളില്‍ ആര്‍.എസ്.എസിനും് അതൃപ്തിയുണ്ട്. അമിത് ഷായെ ഇക്കാര്യം ആര്‍ എസ് എസും ബോധ്യപ്പെടുത്തും. യോജിച്ച പ്രവര്‍ത്തനത്തിന് കര്‍ശന ഇടപെടല്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. അമിത് ഷാ എത്തുംമുമ്പ് പാലക്കാട്ട് ബിജെപി. സംസ്ഥാന നേതൃയോഗവും ചേരുന്നുണ്ട്.

ഉത്തരേന്ത്യയില്‍ ബിജെപി.ക്ക് കഴിഞ്ഞതവണത്തേക്കാള്‍ സീറ്റ് കുറയുമെന്നാണ് കണക്കുകൂട്ടല്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും ദക്ഷിണേന്ത്യയില്‍നിന്നും കൂടുതല്‍ സീറ്റുകള്‍ നേടി ഇത് പരിഹരിക്കാമെന്നാണ് ബിജെപി. തന്ത്രം. തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യം പ്രഖ്യാപിച്ചു. എന്നാല്‍ കേരളത്തില്‍ മാത്രം ഒന്നും കഴിയുന്നില്ല. ശബരിമല വിഷയവും അക്രമരാഷ്ട്രീയവും സിപിഎമ്മിന് തിരിച്ചടിയാവുമെന്ന വിലയിരുത്തലുണ്ട്. എന്നാല്‍ ഇവയെല്ലാം കോണ്‍ഗ്രസിന് ഗുണകരമാവുന്ന രീതിയിലേക്കാണ് പോകുന്നതെന്നും വിലയിരുത്തുന്നുണ്ട്.

തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിനിര്‍ണയവുമായി ബന്ധപ്പെട്ടും സംസ്ഥാനനേതൃത്വത്തോട് ആര്‍.എസ്.എസിന് യോജിപ്പില്ല. ഓരോ നിയമസഭാ മണ്ഡലങ്ങളിലും ജില്ലാതലത്തിലുള്ള നേതാവിനെ ചുമതലപ്പെടുത്തി ആര്‍എസ്എസ്. തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. കുമ്മനം എത്തണമെന്നാണ് ആര്‍ എസ് എസിന്റേയും താല്‍പ്പര്യം. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പാലക്കാട്ടെത്തുന്ന അമിത് ഷ 20 മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് ചുമതലക്കാരുമായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സാധ്യതയുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് രണ്ട് തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കേരളത്തില്‍ എത്തിയത്. ഇതിനു പുറകെയാണ് ദേശീയ അധ്യക്ഷന്റെ സന്ദര്‍ശനം.

സംസ്ഥാനത്ത് മത്സരിക്കാന്‍ പരിഗണിക്കേണ്ടവരുടെ പേരുകള്‍ ചര്‍ച്ചകളൊന്നുമില്ലാതെ കേന്ദ്രഘടകത്തോട് ശ്രീധരന്‍പിള്ള നിര്‍ദ്ദേശിച്ചത് അടുത്തിടെ വിവാദമായിരുന്നു. ഇതിനുശേഷം നടന്ന കോര്‍കമ്മിറ്റിയില്‍ ഒരുവിഭാഗം നേതാക്കളുടെ അസാന്നിധ്യവും ചര്‍ച്ചയായി. ഈ സംഭവങ്ങളുടെ വിശദവിവരം അമിത്ഷായ്ക്ക് മുന്നിലെത്തുകയും അദ്ദേഹം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതാണ്. വെള്ളിയാഴ്ച അമിത്ഷാ പാലക്കാട് എത്തുമ്പോള്‍ ഈ വിഷയമെല്ലാം ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category