1 GBP = 89.80 INR                       

BREAKING NEWS

മിന്നല്‍ ഹര്‍ത്താലിലെ നഷ്ടം മുഴുവന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കും; എല്ലാ കേസിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രതിയാകും; കാസര്‍ഗോട്ടെ നഷ്ടം നികത്തേണ്ടത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി; നാശനഷ്ടം വിലയിരുത്താല്‍ കമ്മീഷനേയും നിയോഗിക്കും; മിന്നല്‍ ഹര്‍ത്താലിനെ അതിശക്തമായ നിലപാടുമായി ഹൈക്കോടതി; ഫെയ്സ് ബുക്കിലൂടെ അര്‍ദ്ധരാത്രിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ അംഗീകരിക്കില്ലെന്ന് കോടതി; വെട്ടിലാകുന്നത് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം

Britishmalayali
kz´wteJI³

കൊച്ചി: മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി. നഷ്ടം കണക്കാക്കാന്‍ കമ്മീഷനെ നിയോഗിക്കുമെന്നും കോടതി വ്യക്തമാക്കി. കാസര്‍ഗോഡ് ജില്ലയിലെ ഹര്‍ത്താല്‍ നഷ്ടം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികളില്‍ നിന്നും ഈടാക്കാനാണ് നിര്‍ദ്ദേശം. ഹര്‍ത്താലുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിധിയാണ് ഇത്.

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ മുഴുവന്‍ നഷ്ടങ്ങള്‍ക്കും തുല്യമായ തുക യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് യുഡിഎഫാണ് ആണ് എന്ന കാര്യം പരിഗണിച്ച് ജില്ലയിലെ നാശനഷ്ടങ്ങളുടെ ചെലവ് കാസര്‍ഗോഡ് യുഡിഎഫ് ചെയര്‍മാന്‍ എം.സി.കമറൂദീന്‍, കണ്‍വീനര്‍ ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാവുന്ന ഹര്‍ത്താലുകള്‍ ജനജീവിതം ദുസഹമാക്കുന്നത് പരിഗണിച്ച് ഹര്‍ത്താല്‍ നടത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ നേരത്തെ കേരള ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം ഹര്‍ത്താല്‍ നടത്തണമെങ്കില്‍ മിനിമം ഏഴ് ദിവസം മുന്‍പ് ഇക്കാര്യം പ്രഖ്യാപിക്കുകയും നോട്ടീസ് നല്‍കുകയും വേണം. എന്നാല്‍ കാസര്‍കോട് പെരിയയില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അര്‍ധരാത്രി ഒരു മണിയോടെയാണ് ഫേസ്ബുക്കിലൂടെ ഹര്‍ത്താല്‍ നടത്തുന്ന കാര്യം ഡീന്‍ കുര്യാക്കോസ് പ്രഖ്യാപിച്ചത്. ഇതിനെതിരെ ലഭിച്ച പരാതിയിലാണ് കേരള ഹൈക്കോടതി കര്‍ശന നടപടി സ്വീകരിച്ചത്.

 
സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുമോ കോണ്‍ഗ്രസ്?
പെരിയ ഇരട്ട കൊലപാതക കേസില്‍ പ്രതിഷേധം ശക്തമാക്കാന്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് യു.ഡി.എഫ് ഒരുങ്ങുന്നത്. അതിനായി കണ്ണൂര്‍ മോഡല്‍ സമരമുറ സ്വീകരിക്കാനാണ് കാസര്‍ഗോഡ് നേതൃത്വം തീരുമാനിക്കുക.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മട്ടന്നൂരില്‍ കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി പി.സി. ഷുഹൈബിന്റെ കൊലയെ തുടര്‍ന്നുള്ള സമരം ദേശീയ ശ്രദ്ധ തന്നെ പിടിച്ചു പറ്റിയതായിരുന്നു. സിപിഎം. നെ അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളാക്കി ഉയര്‍ത്തിക്കാട്ടുന്നതില്‍ കോണ്‍ഗ്രസ്സും യു.ഡി.എഫും വിജയിച്ചിരുന്നു. കെ. സുധാകരന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ നിരാഹാരസമരം വന്‍ വിജയമായിരുന്നു. അതിന് സമാനമായി കാസര്‍ഗോഡും പ്രക്ഷോഭ സമരം നടത്താനാണ് യു.ഡി.എപിന്റെ തീരുമാനം.

ആദ്യ പടിയെന്നോണം എസ്പി. ഓഫീസ് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികളാണ് യു.ഡി.എഫ് ഉദ്ദേശിക്കുന്നത്. കൊലപാതകത്തിനും അക്രമങ്ങള്‍ക്കും ഭരണത്തിന്റെ പരിരക്ഷ നല്‍കി നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇടതു സര്‍ക്കാറിന്റെ അക്രമരാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ച് സര്‍ക്കാറിന്റെ ആയിരം ദിനാഘോഷ പരിപാടികള്‍ ബഹിഷ്‌ക്കരിക്കാനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.
പെരിയ ഇരട്ട കൊലപാതകം പാര്‍ട്ടി തലത്തില്‍ നടത്തിയിട്ടുള്ള ഉന്നത ഗൂഢാലോചനയുടെ ഫലമാണെന്ന് യുഡി.എഫ് ആരോപിക്കുന്നു. കൊലപാതകത്തിന് സര്‍വ്വ സഹായവും നല്‍കിയ സിപിഎം. നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേസന്വേഷണം അട്ടിമറിക്കുമെന്നും അതിനാല്‍ ഇരട്ട കൊലപാതക കേസ് സിബിഐ. അ്ന്വേഷിക്കണമെന്നും മുഴുവന്‍ പ്രതികളേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നും യു.ഡി.എഫ് ആവശ്യപ്പെടുന്നു.

ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണം സംസ്ഥാന തലത്തില്‍ തന്നെ ഉയര്‍ത്തിക്കൊണ്ടു വരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം ഈ ആരോപണം ഉന്നയിച്ചു കഴിഞ്ഞു. കൊലചെയ്യപ്പെട്ട ശരത്ത് ലാലിന്റെ പിതാവും ഈ ആരോപണമുയര്‍ത്തിയിട്ടുണ്ട്. കുഞ്ഞിരാമന്റെ വീടിന്റെ അല്പമകലെ കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന കരുതുന്ന വാഹനം കണ്ടെത്തിയിരുന്നു.
ഇത് അന്വേഷിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് എംഎല്‍എ സ്വീകരിച്ചതെന്നും ആരോപണമുര്‍ന്നിട്ടുണ്ട്. സിപിഎം. ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ മാത്രം കുറ്റവാളിയാക്കി ഗൂഢാലോചന നടത്തിയവരിലേക്കും അന്വേഷണം നീങ്ങണമെന്നും എന്നാല്‍ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള സമീപനമാണ് സിപിഎം. സ്വീകരിക്കുന്നതെന്നും യുഡിഎഫ് പറയുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category