1 GBP = 90.60 INR                       

BREAKING NEWS

സിപിഎമ്മിനും പിണറായിക്കും തലവേദനയായി ലാവ്ലിന്‍ കേസില്‍ അന്തിമവാദം ഏപ്രില്‍ ആദ്യവാരം തന്നെ; സിബിഐയുടെ അപ്പീലില്‍ അന്തിമ വാദം കേള്‍ക്കാന്‍ തീരുമാനിച്ച് സുപ്രീംകോടതി; ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലാവ്ലിനില്‍ വാദം തുടങ്ങിയാല്‍ കോണ്‍ഗ്രസിനും ബിജെപിക്കും കയ്യില്‍ കിട്ടുക ശക്തമായ പ്രചരണായുധം; വീണ്ടും ഒരു തിരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചയാകാന്‍ സിപിഎമ്മിനെ രണ്ടു ദശാബ്ദമായി വലയ്ക്കുന്ന 374 കോടിയുടെ അഴിമതിക്കേസ്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി. കേസ് ഇന്ന് പരിഗണിച്ച കോടതി അന്തിമ വാദത്തിനായി മാറ്റി. ഏപ്രില്‍ ആദ്യവാരമോ രണ്ടാം വാരമോ കേസ് അന്തിമ വാദത്തിനായി കോടതി പരിഗണിക്കും. ഇത്തരത്തില്‍ കോടതിയില്‍ അന്തിമ വാദം ആരംഭിക്കുന്ന്ത് ഏറെക്കുറെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായിരിക്കുമെന്ന് വ്യക്തമായതോടെ വിഷയം കേരള രാഷ്ട്രീയത്തിലും വലിയ ചര്‍ച്ചയാകുമെന്നും ഉറപ്പായി.


ഏതായാലും ലാവ്ലിന്‍ കേസില്‍ അന്തിമ വാദം കേള്‍ക്കല്‍ ഏപ്രിലില്‍ തുടങ്ങുമ്പോള്‍ പിണറായി വിജയന്‍ പ്രതിയാണെന്നുറപ്പിക്കുന്ന വാദങ്ങള്‍ സിബിഐ സുപ്രീംകോടതിയില്‍ അവതരിപ്പിക്കും. ഇത് മാധ്യമങ്ങളിലും വലിയ ചര്‍ച്ചയാകുന്ന സാഹചര്യമുണ്ടാകും. ഈ സാഹചര്യത്തില്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിക്കും ബിജെപിക്കും ഈ വിഷയം പ്രചരണായുധമാക്കാന്‍ അവസരം ലഭിക്കുമെന്ന സാഹചര്യമാണ് ഉണ്ടാകുക. കേസില്‍ എന്തു വിധി ഉണ്ടാകും എന്നതിലുപരി വാദംകേള്‍ക്കല്‍ തിരഞ്ഞെടുപ്പിന് മുമ്പുണ്ടാകുമോ എന്ന ചോദ്യമാണ് എല്ലാവരും ഉയര്‍ത്തിയത്. ഇന്നത്തെ കോടതി തീരുമാനം അതിനാല്‍ തന്നെ നിര്‍ണായകമാണെന്ന വിലയിരുത്തലുകളും വ്ന്നിരുന്നു.

കേസ് ഉണ്ടായ സമയത്ത് വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലും കേസില്‍ കക്ഷി ചേരാന്‍ വി എം സുധീരന്‍ നല്‍കിയ അപേക്ഷയും അടക്കം ഒരു കൂട്ടം ഹര്‍ജികള്‍ ആണ് ഇന്ന് കോടതിയുടെ മുന്നില്‍ വന്നത്. ജസ്റ്റിസുമാരായ എന്‍.വി രമണ, ശാന്തന ഗൗഡര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. തെളിവില്ലെന്ന് കണ്ട് വിചാരണ കോടതിയും ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നും സിബിഐയുടെ അപ്പീല്‍ നിലനില്‍ക്കില്ലെന്നുമാണ് പിണറായി വിജയന്റെ വാദം.

അതേസമയം, എസ്എന്‍സി ലാവ്ലിന്‍ അഴിമതിക്കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ തിരുവനന്തപുരം സിബിഐ കോടതി കേസ് നടപടി മെയ് നാലിലേക്ക് ഇന്നലെ മാറ്റിയിരുന്നു. കെ.ജി. രാജശേഖരന്‍ നായര്‍, ആര്‍. ശിവദാസ്, എം. കസ്തൂരിരംഗ അയ്യര്‍ എന്നിവരാണു നിലവിലെ പ്രതികള്‍. പിണറായി വിജയന്‍ ഉള്‍പ്പെടെ മറ്റു പ്രതികളെ സിബിഐ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. ശേഷിക്കുന്ന പ്രതികളുടെ വിചാരണയാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ നടക്കേണ്ടത്.

പിണറായി വിജയനെയും മറ്റും ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ അപ്പീല്‍ ആണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ടുള്ള കരാറില്‍ സംസ്ഥാന സര്‍ക്കാരിനു 374 കോടിയുടെ നഷ്ടം ഉണ്ടായെന്ന കേസാണ് വര്‍ഷങ്ങള്‍ക്ക് ശേഷവും കേരള രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയായി നിലനില്‍ക്കുന്നത്.

കഴിഞ്ഞ മാസവും കേസ് സുപ്രീംകോടതിയില്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ രംഗത്തെത്തിയിരുന്നു. എന്നാല്‍ അടിയന്തരമായി വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്നു കേസ് തുടക്കത്തില്‍ പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. പിണറായിക്കു പുറമെ മുന്‍ ഊര്‍ജസെക്രട്ടറി കെ.മോഹനചന്ദ്രന്‍. ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെയാണു ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കൂട്ടുപ്രതികളും കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുമായ ആര്‍.ശിവദാസ്, കസ്തൂരിരംഗ അയ്യര്‍, കെ.ജി. രാജശേഖരന്‍ എന്നിവരാണു കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category