1 GBP = 90.40 INR                       

BREAKING NEWS

പീതാംബരന്റെ ബാല്യകാല സുഹൃത്ത്; സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന സ്വഭാവം; പീതാംബരന് നൊന്താല്‍ ഉറക്കം വരാത്ത പ്രകൃതം; എന്ത് പറഞ്ഞാലും അത് ശിരസ്സിലേറ്റി നിറവേറ്റും; പേരിള്ളത് അഞ്ച് രാഷ്ട്രീയ അക്രമ കേസുകള്‍; പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ ഓടിച്ചതല്ലാതെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന മൊഴി അവിശ്വസനീയമെന്ന് പൊലീസും; കൃപേഷിനേയും ശരത്തിനേയും വകവരുത്തിയതിന് പിന്നിലെ ബുദ്ധി കേന്ദ്രം സജി ജോര്‍ജ്ജ് തന്നെ

Britishmalayali
രഞ്ജിത്ത് ബാബു

കാസര്‍ഗോഡ്: പെരിയ ഇരട്ട കൊലക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സജി ജോര്‍ജ്ജ് സുഹൃത്തുക്കള്‍ക്കു വേണ്ടി എന്തും ചെയ്യുന്ന സ്വഭാവക്കാരന്‍. പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരനുമായുള്ള സൗഹൃദം ബാല്യത്തില്‍ തന്നെ തുടങ്ങിയതായിരുന്നു. അതുകൊണ്ടു തന്നെ പീതാംബരന് നൊന്താല്‍ സജിക്ക് പിന്നെ ഉറക്കമില്ല. അത്രകണ്ട് ബന്ധമാണ് പീതാംബരനും സജിയും തമ്മില്‍. പീതാംബരന്‍ എന്ത് പറഞ്ഞാലും സജി വര്‍ഗ്ഗീസ് അത് ശിരസ്സാ വഹിക്കും. ഇക്കാരണങ്ങളെല്ലാം കൊണ്ട് അഞ്ച് രാഷ്ട്രീയ അക്രമ കേസുകളില്‍ പ്രതി കൂടിയാണ് സജി ജോര്‍ജ്ജ്. പീതാംബരന് പ്രതിരോധം തീര്‍ക്കാന്‍ എന്നും സജി കൂടെയുണ്ടായിരുന്നു. പീതാംബരന് നേരെ പാര്‍ട്ടിക്ക് അകത്തും നിന്നും പുറത്തു നിന്നും ഉണ്ടാവുന്ന പ്രശ്‌നങ്ങളില്‍ സജി ഇടപെടുന്നതും പതിവായിരുന്നു. പീതാംബരന് യൂത്ത് കോണ്‍ഗ്രസ്സുകാരില്‍ നിന്നും അക്രമം നേരിട്ടതോടെ നൊന്തത് സജിക്കായിരുന്നു. അതിന്റെ അനന്തിരഫലമാണ് കൃപേഷിന്റേയും ശരത്ത് ലാലിന്റേയും കൊലപാതകം.

പീതാംബരനും സജിയും പറയുന്ന മൊഴികളില്‍ വൈരുദ്ധ്യമുണ്ടോ എന്ന് പരിശോധിക്കാനാണ് ഒരുമിച്ച് നിര്‍ത്തി പൊലീസ് ചോദ്യം ചെയ്യുന്നത്. ടൈല്‍ വ്യാപാരി കൂടിയായ സജിക്ക് കച്ചവട കാര്യത്തിലും പീതാംബരന്റെ സഹായം ലഭിക്കാറുണ്ട്. അതുകൊണ്ടു തന്നെ പീതാംബരനു വേണ്ടി മറ്റ് പ്രതികളെ സംഘടിപ്പിക്കുന്നതിലും സജി ജോര്‍ജ്ജ് മുന്നിട്ടിറങ്ങിയെന്നാണ് വിവരം. മുഖ്യമായും കണ്ണൂര്‍-തളിപ്പറമ്പിനടുത്ത കൊടുവള്ളി കാവുങ്കല്‍ സ്വദേശി കെ.എം. സുരേഷ് ഉള്‍പ്പെടെയുള്ളവരെ കൃത്യത്തിന് ഒരുക്കി നിര്‍ത്തുന്നതിലും വാഹനം സജ്ജീകരിക്കുന്നതിലും സജി ജോര്‍ജ്ജിന്റെ ബുദ്ധിയായിരുന്നു. കൊല നടത്തിയ ശേഷം പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ നിന്നുള്ള സഹായം പീതാംബരന്‍ സജിക്ക് വാഗ്ദാനം ചെയ്തിരുന്നതായും വിവരമുണ്ട്.

കൃപേഷിനേയും ശരത്ത് ലാലിനേയും കൊലപ്പെടുത്തിയ സംഭവത്തില്‍ കണ്ണൂര്‍ ബന്ധം പൂര്‍ണ്ണമായും വ്യക്തമാക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. കണ്ണൂര്‍ രജിസ്‌ട്രേഷനുള്ള ഒരു മോട്ടോര്‍ ബൈക്കും മറ്റൊരു ജീപ്പും സംബന്ധിച്ച അന്വേഷണം തുടരുകയാണ്. കൊല നടത്തിയ പ്രതികള്‍ ലഹരി ഉപയോഗിച്ചതിന് തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ചിലര്‍ മദ്യപിച്ചിരുന്നതായി പറയുന്നുമുണ്ട്. കണ്ണൂര്‍ മോഡല്‍ അക്രമം നടന്നാല്‍ കൃത്യം നടത്തിയ പ്രതികള്‍ക്ക് വിജനമായ സ്ഥലത്തുകൊണ്ടു പോയി മദ്യം പകര്‍ന്ന് നല്‍കുന്ന ശീലം മുന്‍കാലങ്ങളില്‍ ഉണ്ടാവാറുണ്ട്. പുഴയോരങ്ങളിലെ കണ്ടല്‍ കാടുകള്‍ക്കിടയിലാണ് ഇത്തരം സല്‍ക്കാരം നടത്തുക. ക്രൂര കൃത്യം നടത്തിയവര്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നും മോചനത്തിന് വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്.

പിന്നീടാണ് ഒളിത്താവളങ്ങളില്‍ എത്തിക്കുക. മദ്യ ലഹരിയില്‍ മലയോരങ്ങളിലെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കും. എന്നാല്‍ പെരിയ കൊലക്കേസിലെ പ്രതികള്‍ക്ക് ഇത് നല്‍കിയിട്ടുണ്ടോ എന്ന വിവരമില്ല. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ ഓടിച്ചതല്ലാതെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് സജി ജോര്‍ജ്ജ് പറയുന്നത്. എന്നാല്‍ ഇക്കാര്യം പൊലീസ് വിശ്വസിക്കുന്നില്ല. സജിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്റെ മൊഴിയിലും പൊലീസിന് വിശ്വാസമില്ല. നാല് തവണ പീതാംബരന്‍ മൊഴി മാറ്റി പറഞ്ഞതാണ് അവിശ്വാസത്തിനിടയാക്കിയത്. കൃപേഷിനെ കൊലപ്പെടുത്തിയത് കല്ലെടുത്ത് തലക്കിടിച്ചെന്നാണ് പീതാംബരന്റെ ആദ്യ മൊഴി. രണ്ടാമത് പറഞ്ഞത് കുത്തി കൊലപ്പെടുത്തി എന്നാണ്. വീണ്ടും മൊഴി മാറ്റി വെട്ടിയത് കൂടെയുള്ളവരാണെന്നായിരുന്നു. ഇതെല്ലാം പുറത്തു നിന്നുള്ള ആരേയോ പീതാംബരന്‍ ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണെന്നാണ് പൊലീസ് കരുതുന്നത്.

അതിനിടെ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ആവര്‍ത്തിക്കുകയാണ് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍. ഇതോടെയാണ് ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിച്ചത്. അപ്പോഴും കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് ഇരു കുടുംബങ്ങളും. കൊലപാതകം വ്യക്തി വൈരാഗ്യത്തിന്റെ ഭാഗമായി മാത്രം ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ആരോപണം. കേസില്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കും പങ്കുണ്ട്. ഇവരടക്കമുള്ള മുഴുവന്‍ പ്രതികളേയും പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നാണ് ശരത്ലാലിന്റെ അച്ഛന്‍ വ്യക്തമാക്കുന്നത്. ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികള്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചെന്ന ഗുരുതരമായ ആരോപണവും സത്യ നാരയണന്‍ ഉന്നയിക്കുന്നുണ്ട്.

ആസൂത്രണത്തിന് ശേഷം ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് മകനെ കൊന്നുകളഞ്ഞത്. പ്രദേശത്തെ വ്യവസായിയായ ശാസ്താ ഗംഗാധരന് ഇരട്ടക്കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കണണം. ഇയാളാണ് കൊലയാളികള്‍ക്ക് വേണ്ട വണ്ടിയും മറ്റു സൗകര്യങ്ങളും തയ്യാറാക്കി കൊടുത്തതെന്നും സത്യന്‍ ആരോപിക്കുന്നു. രണ്ട് ബാച്ചായി പ്രതികള്‍ കൊലനടത്താനായി എത്തിയ വണ്ടികള്‍ ശാസ്ത ഗംഗാധരന്റെ സ്ഥലത്ത് കൂടിയുള്ള സ്വകാര്യ റോഡിലൂടെയാണ് എത്തിയത്. രണ്ട് ബാച്ചായി കൊലയാളികളെ സ്ഥാനത്ത് നിര്‍ത്തിയത് ഗംഗാധരന്റെ മകനാണ്. ഒരു ഭാഗത്ത് നിന്ന് ഓടിയാല്‍ മറു വശത്ത് നിന്ന് പിടിക്കാനായിരുന്നു ഇത്. പടക്കം പൊട്ടിച്ചു കൊലപാതകം നടത്തിയ ശേഷം വന്ന വഴിയിലൂടെ തന്നെ മടങ്ങിയ സംഘം കാഞ്ഞിരോട്ടുള്ള വീട്ടില്‍ എത്തിയാണ് വസ്ത്രം മാറിയത്. ഇതിന് ശേഷം കൊലയാളികള്‍ പടക്കം പൊട്ടിക്കുകയും ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച് ആഹ്ളാദ പ്രകടനം നടത്തുകയും ചെയ്തുവെന്ന് സത്യ നാരായണന്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category