1 GBP = 90.60 INR                       

BREAKING NEWS

റഷ്യയില്‍ നിന്നുള്ള അത്യാധുനിക മിസൈലുകള്‍ ചൈനയ്ക്ക് നടുക്കടലില്‍ ഉപേക്ഷിക്കേണ്ടി വന്നത് കൊടുങ്കാറ്റിനെ തുടര്‍ന്ന്; റോസ്ടെക്ക് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച എസ് 400 മിസൈല്‍ 600 കി.മീ. പരിധിയില്‍ 30 ലക്ഷ്യങ്ങള്‍ തിരിച്ചറിയാന്‍ ശേഷിയുള്ളവ; കോടികളുടെ നഷ്ടത്തിന് പിന്നാലെ പുത്തന്‍ മിസൈലുകള്‍ നിര്‍മ്മിച്ച് തുടങ്ങിയെന്നും ചൈന

Britishmalayali
kz´wteJI³

ബെയ്ജിങ്: കോടികളുടെ ആയുധ ഇടപാട് നടത്തുന്ന ചൈനയ്ക്ക് ഏറെ തിരിച്ചടിയായ ദിനമായിരുന്നു കഴിഞ്ഞു പോയത്. കോടികള്‍ മുടക്കി റഷ്യയില്‍ നിന്നും കൊണ്ടു വരിയായിരുന്ന മിസൈല്‍ അടങ്ങുന്ന കപ്പല്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് നടുക്കടലില്‍ ഉപേക്ഷിച്ചെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചൈനയില്‍ നിന്നും ലഭിക്കുന്നത്. റഷ്യ അടുത്തിടെ നിര്‍മ്മിച്ച അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 കപ്പലാണ് കൊടുങ്കാറ്റില്‍ അകപ്പെട്ടതിന് പിന്നാലെ നടുക്കടലില്‍ ഉപേക്ഷിച്ചത്.

റഷ്യന്‍ ആയുധ നിര്‍മ്മാണ കമ്പനിയായ റോസ്ടെക്ക് കോര്‍പ്പറേഷനാണ് കപ്പല്‍ തകര്‍ന്ന വിവരം പുറത്ത് വിട്ടത്. ഇതോടെ കോടികള്‍ മുടക്കിയ ആയുധ ഇടപാടിലാണ് ചൈനയ്ക്ക് വന്‍ തിരിച്ചടി നേരിട്ടത്. എസ് 400 എന്ന റഷ്യന്‍ അത്യാധുനിക മിസൈല്‍ വാങ്ങാന്‍ ചൈനയാണ് ആദ്യം കരാര്‍ ഉറപ്പിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളുള്ള അഞ്ചാം തലമുറയില്‍പെട്ട വിമാനങ്ങള്‍ വരെ കണ്ടെത്തി നശിപ്പിക്കാന്‍ കഴിയും എന്നതാണ് ഈ മിസൈലിന്റെ പ്രത്യേകത. മാത്രമല്ല നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ 600 കിലോമീറ്റര്‍ പരിധിയില്‍ 30 ലക്ഷ്യങ്ങള്‍ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റര്‍ പരിധിയില്‍ മൂന്നു ഡസനോളം ലക്ഷ്യങ്ങള്‍ തകര്‍ക്കാനും എസ് 400 മിസൈലിന് ശേഷിയുണ്ട്.

റഷ്യയുടെ തന്നെ എസ് 300 സംവിധാനത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് എസ് 400. പഴയ പതിപ്പിനെക്കാളും രണ്ടര മടങ്ങ് വേഗതയുള്ളതാണ് ഇത്. എസ് 400 റഷ്യ 2007 മുതല്‍ ഉപയോഗിക്കുന്നുണ്ട്. സിറിയക്കെതിരെ റഷ്യ ഈ മിസൈല്‍ സംവിധാനം ഉപയോഗിച്ചിരുന്നു. ഹ്രസ്വ-മധ്യദൂര ബാലിസ്റ്റിക് മിസൈലുകളേയും കണ്ടെത്തി തകര്‍ക്കാന്‍ ഇവക്ക് സാധിക്കും. ഇംഗ്ലീഷ് ചാനലിലെ ലെനിന്‍ഗ്രാഡ് മേഖലയില്‍ വച്ചായിരുന്നു കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെട്ടത്. ശക്തമായ കൊടുങ്കാറ്റില്‍ മിസൈലുകളെ താങ്ങി നിര്‍ത്തിയിരുന്ന കപ്പലിലെ ഭാഗവും തകര്‍ന്നു. ഇതിനു പിന്നാലൊണ് മിസൈലുകള്‍ കടലില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

പുതിയ എസ്400 മിസൈലുകളുടെ നിര്‍മ്മാണം റഷ്യയില്‍ ആരംഭിച്ചിട്ടുണ്ടെന്നും അവ വൈകാതെ ചൈനയിലേക്ക് അയക്കുമെന്നും വിവരമുണ്ട്. മിസൈല്‍ പ്രതിരോധ സംവിധാനം എസ് 400 കൊടുങ്കാറ്റില്‍ പെട്ട് ഉപേക്ഷിക്കേണ്ടി വന്ന വിവരം റോസ്‌ടെക് സിഇഒ ചെംസോവ് തന്നെയാണ് സ്ഥിരീകരിച്ചത്. റഷ്യയുടെ ആറ് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം 2014ലാണ് ചൈന മൂന്ന് ബില്യണ്‍ ഡോളറിന് വാങ്ങിയത്.

ബാലിസ്റ്റിക് മിസൈലുകള്‍ക്ക് പുറമേ ജെറ്റ് വിമാനങ്ങള്‍, ഡ്രോണുകള്‍ തുടങ്ങിയവയെ 600 കിലോമീറ്റര്‍ അകലെ നിന്നു പോലും കണ്ടെത്തി നശിപ്പിക്കാന്‍ ഈ പ്രതിരോധ സംവിധാനത്തിനാകും. പത്ത് മീറ്റര്‍ മുതല്‍ 27 കിലോമീറ്റര്‍ വരെ ഉയരത്തില്‍ പറക്കുന്ന വസ്തുക്കള്‍ എസ് 400ന്റെ പരിധിയില്‍ പെടും. മണിക്കൂറില്‍ 17000 കിലോമീറ്റര്‍ വേഗത്തിലാണ് ഇവ ലക്ഷ്യത്തിലേക്ക് പറക്കുക. ഇത് ലോകത്ത് നിലവിലുള്ള ഏതൊരു എയര്‍ക്രാഫ്റ്റിനേക്കാളും കൂടിയ വേഗമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category