1 GBP = 90.60 INR                       

BREAKING NEWS

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വമ്പന്‍ നാവികാഭ്യാസം ഒരുക്കി ഇറാന്‍; അന്താരാഷ്ട്ര കപ്പല്‍ റൂട്ടില്‍ പൊടുന്നനെയുള്ള നാവികാഭ്യാസം ഇന്ത്യക്കുള്ള പിന്തുണയെന്ന് വ്യാഖ്യാനിച്ച് ലോകം; ഇറാന്റെ നീക്കത്തില്‍ സൗദി അറേബ്യയും അമേരിക്കയും കോപിക്കുന്നു; ഇറാന്റെ കടലിലെ കളി പേര്‍ഷ്യന്‍ ഗള്‍ഫിലും ഹോര്‍മുസ് കടലിടുക്കിലും വ്യോമാഭ്യാസം നടത്തിയതിന് പിന്നാലെ; ദേഷ്യം മറച്ചുവയ്ക്കാതെ മുന്നറിയിപ്പുമായി ഇസ്രയേലും ഇറാനെ പിന്തുണച്ച് ജര്‍മ്മനിയും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലും ഹോര്‍മുസ് കടലിടുക്കിലും വ്യോമാഭ്യാസം നടത്തി ശക്തി തെളിയിച്ചതിന് പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വമ്പന്‍ നാവികാഭ്യാസം തുടങ്ങി ഇറാന്‍. ഇന്ത്യയുടെ കൂടെ സഹകരണത്തോടെയാണ് ഇന്ത്യന്‍ മേഖലകൂടി ഉള്‍പ്പെടെ കടലില്‍ ഇറാന്റെ വ്യോമാഭ്യാസം.

ഇതോടെ ഇറാനെ ശത്രുവായി കാണുന്ന സൗദിയും അമേരിക്കയും ഇസ്രയേലും അവരുടെ ദേഷ്യം മറച്ചുവയ്ക്കാതെ രംഗത്തെത്തിക്കഴിഞ്ഞു. അതേസമയം, ഇറാനെ അഭിനന്ദിച്ചുകൊണ്ട് ജര്‍മ്മനി രംഗത്തെത്തിയതും ചര്‍ച്ചയായിട്ടുണ്ട്. ഏതായാലും ആഗോളതലത്തില്‍ വലിയ പ്രതികരണങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ് ഇറാന്റെ നാവികാഭ്യാസം.

ഗള്‍ഫ്മേഖലയിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായുള്ള അന്താരാഷ്ട്ര കപ്പല്‍ച്ചാല്‍ മേഖലയില്‍ തന്നെയാണ് ഇറാന്‍ നാവികാഭ്യാസം. പാക്കിസ്ഥാനി ചൈന നിര്‍മ്മിച്ച ഗാദ്വാര്‍ തുറമുഖത്തില്‍ നിന്ന് കപ്പലുകള്‍ പോകുന്ന വഴിയിലും. ഇത്തരത്തില്‍ പാക് പിന്തുണയോടെ തീവ്രവാദികള്‍ ഇറാനില്‍ നടത്തിയ ആക്രമണത്തിന് ഒരു മറുപടി എന്ന നിലയില്‍ കൂടി ഇറാന്റെ കടലിലെ സൈനികാഭ്യാസം വിലയിരുത്തപ്പെടുന്നു.

ഹോര്‍മുസ് കടലിടുക്ക്, മക്രാന്‍ തീരം, ഒമാന്‍ കടല്‍, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന്‍ മേഖല എന്നിവിടങ്ങളിലായി രണ്ട് ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന വിശാലമായ മേഖലയിലാണ് ഇറാന്‍ നാവികസേന ശക്തിപ്രകടനം നടത്തുക. ഇറാന്‍ നാവിക സേനയുടെ യുദ്ധോപകരണങ്ങളും കപ്പലുകളും എല്ലാം പൂര്‍ണസജ്ജമാണെന്ന് ലോകത്തെ അറിയിക്കുകയാണ് ലക്ഷ്യം.

കപ്പലുകളില്‍ നിന്ന് നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങളിലേക്ക് മിസൈലുകളും ചീറിപ്പായും. യഥാര്‍ത്ഥ യുദ്ധത്തിന് സൈന്യത്തെ സര്‍വസജ്ജമാക്കുക എന്നതാണ് ഈ പ്രകടനത്തിന്റെ ലക്ഷ്യമെന്നാണ് ഇറാന്‍ നേവി കമാന്‍ഡറായ റിയര്‍ അഡ്മിറല്‍ ഹുസൈന്‍ ഖന്‍സാദി പ്രതികരിച്ചിട്ടുള്ളത്.

ഗള്‍ഫില്‍ നിന്ന് എണ്ണ കയറ്റുമതി നടക്കുന്ന കപ്പലുകള്‍ പോകുന്ന മേഖലയില്‍ ആണ് ഇറാന്റെ സൈനികാഭ്യാസം. ലോകത്ത് ഉപയോഗിക്കുന്ന എണ്ണയുടെ മൂന്നിലൊന്നും കടല്‍മാര്‍ഗം എത്തുന്നത് ഈ വഴിക്കാണ്. അതിനാല്‍ തന്നെ ഈ സൈനികാഭ്യാസത്തെ അമേരിക്കയും സൗദിയുമെല്ലാം അതീവ ജാഗ്രതയോടെയാണ് കാണുന്നത്.

കഴിഞ്ഞവര്‍ഷം ആണവ കരാര്‍ അമേരിക്ക പിന്‍വലിച്ചതിന് ശേഷം ഇത്തരത്തില്‍ നിരന്തരം പ്രകോപനം സൃ്ഷ്ടിച്ചുവരികയാണ് ഇറാന്‍. അതിനാല്‍ തന്നെ ചിരവൈരികളായ പാക്കിസ്ഥാനും അമേരിക്കയ്ക്കുമെല്ലാം ഇറാന്റെ ഈയൊരു നീക്കവും കടലില്‍ ആധിപത്യം സ്ഥാപിച്ചുള്ള പ്രകടനങ്ങളും അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്.

അമേരിക്കന്‍ യുദ്ധ കപ്പലുകളും കടന്നുപോകുന്ന മേഖല കൂടിയാണ് ഇറാന്‍ സൈനികാഭ്യാസത്തിന് തിരഞ്ഞെടുത്തിട്ടുള്ള മേഖല. അതിനാല്‍ തന്നെ ഈ അഭ്യാസ പ്രകടനത്തെ അമേരിക്ക എങ്ങനെ നോക്കിക്കാണുമെന്നും പ്രതികരിക്കുമെന്നും ചര്‍ച്ചയായിട്ടുണ്ട്. മുങ്ങിക്കപ്പലുകള്‍, യുദ്ധക്കപ്പലുകള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, മിസൈല്‍ വാഹിനികള്‍ തുടങ്ങിയവയെല്ലാം മൂന്നുദിവസത്തെ അഭ്യാസത്തില്‍ പ്രകടനങ്ങള്‍ നടത്തും.

എതിര്‍പ്പുമായി ഇസ്രയേല്‍; പിന്തുണയുമായി ജര്‍മ്മനി
ഇറാനും അമേരിക്കയും തമ്മിലുള്ള തര്‍ക്കവും മേഖലയില്‍ സൗദിയുമായുള്ള ശത്രുതയുമെല്ലാം വലിയ ചര്‍ച്ചയാകുന്നതിനിടെ ഇസ്രയേലും ഇറാനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇസ്രയേല്‍ കഴിഞ്ഞദിവസം പ്രതികരിച്ചതിന് പിന്നാലെ ഏത് നിമിഷവും യുദ്ധം പ്രതീക്ഷിക്കാമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മേഖലയില്‍ ഇസ്രയേലിന്റെ ഇടപെടല്‍ ഇറാനെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുകയാണ്. ഇറാനെതിരായ ഉപരോധത്തിന് പിന്നില്‍ ഇസ്രയേലിന്റെ സമ്മര്‍ദമാണെന്ന് ഇറാന്‍ ആരോപിക്കുന്നു. തിരികെ, ഇറാന്‍ തീവ്രവാദികള്‍ക്ക് ധനസഹായം നല്‍കുന്നുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹുവും ആരോപിക്കുന്നു.

ഇസ്രയേല്‍ സിറിയയില്‍ സാഹസികതയാണ് കാണിക്കുന്നതെന്നാണ് ഇറാന്‍ ചൂണ്ടിക്കാട്ടുന്നത്. സിറിയയിലെ ഇറാനിയന്‍ ട്രൂപ്പുകള്‍ക്കും വിമാനങ്ങള്‍ക്കും നേരെ വ്യോമാക്രമണം നടത്തിയിരിക്കുകയാണ് ഇസ്രയേല്‍. ഇത് ഇറാന്‍ മറക്കില്ല. അവര്‍ക്കെതിരെ യുദ്ധത്തിനുള്ള സാധ്യത നിലനില്‍ക്കുന്നു - ഇതായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് കഴിഞ്ഞദിവസം പറഞ്ഞത്. ഇസ്രയേല്‍ സിറിയയുടെയും ലെബനന്റെയും പരമാധികാരം ഹനിച്ചെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇസ്രയേലുമായുള്ള പ്രശ്‌നങ്ങള്‍ക്കിടെ ഇറാനെ അഭിനന്ദിച്ച് ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക വാല്‍ട്ടര്‍ സ്റ്റെയ്‌ന്മെര്‍ സന്ദേശമയച്ചതും ചര്‍ച്ചയായി. തീവ്രവാദ ഭരണത്തെയാണ് ജര്‍മനി അഭിനന്ദിച്ചതെന്ന് മറ്റു രാഷ്ട്രങ്ങള്‍ വിമര്‍ശിക്കുകയും ചെയ്യുന്നു. അതേസമയം ആണവക്കരാര്‍ കാത്ത് സൂക്ഷിക്കാന്‍ ജര്‍മനി എന്നും എപ്പോഴും ഉണ്ടാവുമെന്ന് മനസ്സിലായെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഇതിനോട് പ്രതികരിച്ചു. ജര്‍മനിയുടെ സന്ദേശം ഇസ്രയേലിനുള്ള താക്കീതാണെന്ന ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു.
കഴിഞ്ഞദിവസം പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയോട് ആഭിമുഖ്യം പ്രകടിപ്പിച്ച് ഇറാന്‍ രംഗത്തെത്തിയതും വേണ്ടിവന്നാല്‍ പാക്കിസ്ഥാനെ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചതും ചര്‍ച്ചയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ഇറാനില്‍ അപ്രതീക്ഷിത സന്ദര്‍ശനവും നടത്തി. പാക്കിസ്ഥാനുമായി ഇന്ത്യ നേരിട്ട് ആക്രമണത്തിലേക്ക് പോകുന്ന സാഹചര്യമുണ്ടായാല്‍ ഇറാന്‍ ഇന്ത്യക്ക് ശക്തമായ പിന്തുണ നല്‍കുമെന്ന നിലയിലും ചര്‍ച്ചകള്‍ നടന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉള്‍പ്പെടെ തന്ത്രപ്രധാന മേഖലയില്‍ ഇറാന്‍ നാവികാഭ്യാസവും നടത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category