1 GBP = 90.60 INR                       

BREAKING NEWS

കൂറ്റന്‍ കാള വിരണ്ടോടി ചാടിക്കയറി ചവിട്ടിക്കൂട്ടിയത് നൂറു കണക്കിനാളുകളെ! ബെംഗലൂരുവിലെ മതകൊണ്ടപ്പള്ളിയില്‍ 100 ലധികം കാളകളെ എത്തിച്ചത് ജെല്ലിക്കെട്ട് മോഡല്‍ പരിപാടിക്ക്; വിരണ്ട കാളയുടെ നൂറിരട്ടി വേഗത്തില്‍ ആയിരങ്ങള്‍ ചിതറിയോടുന്ന വീഡിയോ അടക്കം വിദേശ മാധ്യമങ്ങളിലും വാര്‍ത്ത

Britishmalayali
kz´wteJI³

ബെംഗലൂരു: തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന നൂറുകണക്കിന് കാണികളുടെ നടുവിലേക്ക് കൂറ്റന്‍ കാള വിരണ്ടോടി വന്ന് ചവിട്ടിക്കൂട്ടി. ബെംഗലൂരുവിന് സമീപം മതകൊണ്ടപ്പള്ളി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഇവിടെ ജെല്ലിക്കെട്ട് മോഡല്‍ പരിപാടി നടത്തുന്നതിന് 100 കാളകളെയാണ് ഒരുക്കി കൊണ്ടുവന്നിരുന്നത്. ഇവിടെ ക്ഷേത്രത്തിന് സമീപം പരിപാടി നടത്തുന്നതിന് നാട്ടുകാര്‍ അനുമതി ചോദിച്ചിട്ടും ലഭിച്ചിരുന്നില്ല. നാട്ടുകാര്‍ തടിച്ചു കൂടിയത് കണ്ടാണ് കാള വിരണ്ടോടിയത് എന്നാണ് സൂചന. നിരവധി ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ടെങ്കിലും ആര്‍ക്കും സാരമായ പരുക്കേറ്റിട്ടില്ലെന്നാണ് വിവരം.

സംഭവ സമയം ഇവിടെ പൊലീസും അഗ്‌നി ശമന സേനയും എത്തിയെങ്കിലും നാട്ടുകാരുമായി തര്‍ക്കവും കല്ലേറുമുണ്ടായത് പ്രശ്നം കൂടുതല്‍ വഷളാക്കുകയായിരുന്നു. ഇവിടെ പൊലീസിന് നേരെ അക്രമത്തിന് ആഹ്വാനം ചെയ്ത 25 പേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. ആറ് പൊലീസുകാര്‍ക്കും രണ്ട് അഗ്‌നി ശമന സേനാ ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിരുന്നു. ആള്‍ക്കൂട്ടം നടത്തിയ കല്ലേറില്‍ ഒരു പൊലീസ് ജീപ്പും അഗ്‌നിശമന സേനാ യൂണിറ്റും തകര്‍ന്നിരുന്നു. കാള നാട്ടുകാരുടെ ഇടയിലേക്ക് ഓടിക്കയറുന്നത് മുതലുള്ള വീഡിയോ ദൃശ്യങ്ങള്‍ സംഭവം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം തന്നെ സമൂഹ മാധ്യമത്തില്‍ വൈറലായിരുന്നു. വിദേശ മാധ്യമങ്ങളില്‍ വരെ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് റിപ്പോര്‍ട്ട് വന്നിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category