1 GBP = 90.40 INR                       

BREAKING NEWS

എങ്ങനെയും പിടിച്ചു നില്‍ക്കാന്‍ പരമാവധി വിട്ടുവീഴ്ചകളുമായി അഖിലേഷ് യാദവ്; മായാവതിക്ക് ഒരു സീറ്റ് കൂടുതല്‍ നല്‍കി ഒത്തുതീര്‍പ്പ്; പ്രിയങ്ക എത്തിയതോടെ ശക്തിയാവാന്‍ ആഗ്രഹിച്ചെങ്കിലും മായാവതി വിസമ്മതിച്ചതിനാല്‍ അമേഠിയിലും റായ്ബറേലിയിലും രണ്ടു സീറ്റ് മാത്രം ഒഴിച്ചിടും: മോദി വിരുദ്ധ സഖ്യം പാളിയതോടെ യുപിയില്‍ വീണ്ടും ബിജെപിക്ക് പ്രതീക്ഷ

Britishmalayali
kz´wteJI³

ലക്നൗ: കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 'വിശാല്‍ ഗഡ്ബന്ധന്‍' സാധ്യത പൊളിഞ്ഞതോടെ എസ്പിയും ബിഎസ്പിയും സീറ്റുധാരണയില്‍ എത്തിയതോടെ പ്രതീക്ഷ വര്‍ധിക്കുന്നത് ബിജെപി പാളയത്തില്‍. മായാവതിയുടെ ബിഎസ്പിയും മുലായത്തിന്റെ എസ്പിയും കോണ്‍ഗ്രസിന്റെ പരമ്പരാഗത കുടുംബ സീറ്റുകള്‍ മാത്രം ഒഴിച്ചിട്ട് മറ്റ് എല്ലാ സീറ്റുകളിലും ഉഭയസമ്മത പ്രകാരം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് മായാവതിയും അഖിലേഷ് യാദവും. അതായത് റായ് ബറേലിയും അമേഠിയും മാത്രം കോണ്‍ഗ്രസുമായി നേരിട്ട് പോരാടാന്‍ നില്‍ക്കാതെ അവര്‍ക്ക് വിട്ടുനല്‍കാനാണ് തീരുമാനം.

ഇത്തരത്തില്‍ ഉത്തര്‍പ്രദേശില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബിഎസ്പി) സമാജ്വാദി പാര്‍ട്ടിയും (എസ്പി) ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുധാരണ പൂര്‍ത്തിയാക്കിയതോടെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ സഖ്യത്തില്‍ കോണ്‍ഗ്രസ് ഉണ്ടാകില്ലെന്ന് ഉറപ്പായി. മായാവതിയുടെ ബിഎസ്പി 38 സീറ്റിലും അഖിലേഷ് യാദവിന്റെ എസ്പി 37 സീറ്റിലും മത്സരിക്കും. 3 സീറ്റ് രാഷ്ട്രീയ ലോക്ദളിനു നല്‍കി. കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് ഈ മുന്നണിയുടെ സീറ്റു വിഭജനമെന്നത് വാസ്തവത്തില്‍ വര്‍ധിപ്പിക്കുന്നത് ബിജെപിയുടെ പ്രതീക്ഷകളെയാണ്.

സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് യുപി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 80ല്‍ 72ഉം നേടിയ ബിജെപിക്ക് പക്ഷേ, ഇ്ക്കുറി പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു നേരത്തെ. യുപിയില്‍ എസ്പി-ബിഎസ്പി-കോണ്‍ഗ്രസ് സഖ്യം തിരഞ്ഞെടുപ്പിന് ഒരുമിച്ച് നില്‍ക്കുമെന്ന നിലയിലാണ് ആദ്യം കാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടത്. കഴിഞ്ഞ യുപി അസംബ്ളി തിരഞ്ഞെടുപ്പില്‍ ഈ മൂന്നു പാര്‍ട്ടികളും വെവ്വേറെയാണ് മത്സരിച്ചത്.

ഇതോടെ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമായി. ബിജെപി വിരുദ്ധ വോട്ടുകള്‍ മൂന്നു പാര്‍ട്ടികള്‍ക്കിടയിലും ചിതറിപ്പോയതോടെ അസംബ്ളിയില്‍ രാജ്യത്തെ ഞെട്ടിച്ച വിജയം നേടി ബിജെപി. അങ്ങനെ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കി സര്‍ക്കാരും രൂപീകരിച്ചു. അസംബ്ല്‍തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യാതിരുന്നതാണ് അഖിലേഷിനേയും പിതാവ് മുലായത്തിനേയും പ്രകോപിപ്പിച്ചത്.

ചര്‍ച്ചയ്ക്ക് നേരിട്ട് വരാന്‍ വിസമ്മതിച്ച് രാഹുല്‍ പ്രതിനിധികളെ അയച്ചതോടെ തങ്ങളെ വിലകുറച്ചു കാണുകയാണ് ഹൈക്കമാന്‍ഡെന്നു പോലും അഖിലേഷ് അന്ന് പ്രതികരിച്ചു. സമാന സ്ഥിതിയില്‍ മായാവതിയുമായി കൂട്ടുചേരാനും കോണ്‍ഗ്രസോ മുലായമോ തയ്യാറായതുമില്ല. ഇത്തരത്തില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചതോടെ അനായാസ വിജയം നേടി ബിജെപി.

പ്ക്ഷേ ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട കോണ്‍ഗ്രസ് ഇക്കുറി എന്തായാലും സഖ്യമുണ്ടാക്കും യുപിയില്‍ എ്ന്ന നിലപാടാണ് സ്വീകരിച്ചത്. ഛത്തീസ്ഗഡിലും മറ്റും മായാവതി പിന്തുണ നല്‍കിയതോടെ കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാല്‍ യുപിയില്‍ എസ്പിയും ബിഎസ്പിയും കൈകോര്‍ക്കാന്‍ തീരുമാനിച്ചതോടെ ഇത് ഏകപക്ഷീയ നീക്കമായി. ഇതിന് മറുപടിയെന്നോണം പ്രിയങ്കയെ വടക്കന്‍ യുപിയില്‍ പ്രചരണത്തിന്റെ നേതൃത്വം ഏല്‍പിച്ച് കോണ്‍ഗ്രസ് പുതിയ നീക്കം നടത്തി. ഇതോടെ അന്തിമ സീറ്റ് വിഭജനത്തിന് മുമ്പെങ്കിലും മായാവതിയേയും അഖിലേഷിനേയും അനുനയിപ്പിക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു കോണ്‍ഗ്രസിന്. എന്നാല്‍ അതും പാളിയിരിക്കുകയാണ് ഇപ്പോള്‍.

ഫലത്തില്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് വേറെയും ബിഎസ്പിയുടേയും എസ്പിയുടേയും വോട്ടുകള്‍ മറുവശത്തും കേന്ദ്രീകരിക്കും. ഇതോടെ ബിജെപിക്ക് മിക്ക സീറ്റുകളിലും വിജയിച്ചു കയറാനാകുമെന്ന സ്ഥിതിയുണ്ടായേക്കും. എന്നാല്‍ കോണ്‍ഗ്രസ് ഇപ്പോഴും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ജയ സാധ്യത കൂടുതലുള്ള സീറ്റുകളിലും കൂടെ കുടുംബ സീറ്റുകളായ അമേഠിയിലും റായ്ബറേലിയിലും മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചേക്കുമോ എന്നാണ് ഇനി കാണാനുള്ളത്.

അങ്ങനെയെങ്കില്‍ മറ്റു സീറ്റുകളില്‍ മത്സരിക്കാതെ എസ്പിയുടേയോ ബിഎസ്ബിയുടേയോ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചേക്കും. ഈ സ്ഥിതി വന്നാല്‍ ബിജെപിക്ക് ആ പോരാട്ടത്തില്‍ അടിതെറ്റുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഇതാവുമോ അന്തിമ തീരുമാനമെന്നത് അറിയാന്‍ ഇരിക്കുന്നതേയുള്ളൂ. എതായാലും തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയേക്കും.

പ്രിയങ്ക ഗാന്ധിയുടെ വരവോടെ കോണ്‍ഗ്രസിന് ഇവര്‍ 12 സീറ്റ് വരെ നല്‍കുമെന്നു കേട്ടിരുന്നു. എന്നാല്‍ അമേഠിയിലും റായ്ബറേലിയിലും മാത്രം സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേസമയം, ബിഎസ്പിക്കു പകുതി സീറ്റുകള്‍ വിട്ടുകൊടുത്തതില്‍ കടുത്ത അതൃപ്തി മുലായം സിങ് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയില്‍ സമാജ്വാദി പാര്‍ട്ടിയാണു മല്‍സരിക്കുക. ഇവിടെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉണ്ടാകുമോ എന്ന് വ്യക്തമല്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category