1 GBP = 86.00INR                       

BREAKING NEWS

കോളേജ് പഠന കാലം മുതല്‍ നിരന്തരം പ്രണയം നിരസിച്ചിട്ടും പിന്നാലെ കൂടി; വീട്ടിലെത്തി മാതാപിതാക്കളെ കണ്ട് പെണ്ണ് ചോദിച്ചിട്ടും നടന്നില്ല; മറക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് അദ്ധ്യാപികയുടെ പിന്നാലെ നടന്നിട്ടും ഫലമില്ലാതായപ്പോള്‍ പക മൂത്ത് യുവാവ്; ഒടുവില്‍ യുവതിയെ ക്ലാസ്മുറിയിലിട്ട് ക്രൂരമായി വെട്ടിക്കൊന്ന് യുവാവ്

Britishmalayali
kz´wteJI³

കടലൂര്‍: തുടര്‍ച്ചയായി പ്രണയാഭ്യര്‍ഥന നിരസിച്ച അദ്ധ്യാപികയെ സ്‌കൂളിലെ ക്ലാസ് റൂമില്‍ വെച്ച് യുവാവ് വെട്ടിക്കൊന്നു. തമിവ്നാട്ടിലെ കടലൂരിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. അദ്ധ്യാപികയായ എസ്. രമ്യ (23) ആണ് പ്രണയം നിരസിച്ചതിന്റെ പേരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ക്ലാസ് മുറിയില്‍ ഒറ്റയ്ക്കിരുന്ന രമ്യയെ രാജശേഖര്‍ എന്ന യുവാവാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു.

സ്‌കൂളിനു സമീപത്ത് തന്നെ വീട്ടില്‍ താമസിക്കുന്ന അദ്ധ്യാപിക എല്ലാ ദിവസങ്ങളിലും നേരത്തെ സ്‌കൂളിലെത്തുന്നത് പതിവാണ്.ഇന്നലെ രാവിലെ ക്ലാസ് മുറിയിലിരുന്ന രമ്യയോട് രാജശേഖര്‍ വീണ്ടും വിവാഹാഭ്യര്‍ഥന നടത്തിയിരിക്കാമെന്നും ഇതു നിരസിച്ചതിനെ തുടര്‍ന്ന് രാജശേഖര്‍ അവരെ ആക്രമിച്ചതാകാമെന്നുമാണ് പൊലീസ് കരുതുന്നത്. കോളജ് പഠനകാലം മുതല്‍ രാജശേഖര്‍ പ്രണയാഭ്യര്‍ഥനയുമായി രമ്യയുടെ പിന്നാലെ കൂടിയതാണ്.

രമ്യയെ വിവാഹം കഴിച്ചു നല്‍കണമെന്ന് ആറു മാസം മുമ്പ് രാജശേഖര്‍ രമ്യയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അതു നിരസിച്ചു. കൃത്യത്തിനു ശേഷം താന്‍ ആത്മഹത്യ ചെയ്യുമെന്ന് രാജശേഖര്‍ സഹോദരിക്കു സന്ദേശം അയച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവില്‍പോയ രാജശേഖറിനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category