1 GBP = 85.80 INR                       

BREAKING NEWS

ചെമ്പഴന്തി കുടുംബ യൂണിറ്റ് മുപ്പത്തിയൊന്നാമത് കുടുംബ സംഗമം നാളെ ബാണ്‍സ്റ്റാപ്പിളില്‍

Britishmalayali
സുധാകരന്‍ പാലാ

ബാണ്‍സ്റ്റാപ്പിള്‍: യുകെ എസ്എന്‍ഡിപി യോഗത്തിന്റെ ഒന്നാം നമ്പര്‍ കുടുംബ യൂണിറ്റായ ചെമ്പഴന്തിയുടെ മുപ്പത്തിയൊന്നാമത് കുടുംബ സംഗമം നാളെ ബാണ്‍സ്റ്റാപ്പിളില്‍ നടക്കും. രാവിലെ 11 മണിക്ക് ദീപാര്‍പ്പണത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന ഗുരുസ്മരണക്കും സമൂഹ പ്രാര്‍ത്ഥനയ്ക്കും യുകെ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് ശ്യാമള സതീശന്‍ നേതൃത്വം നല്‍കും. 

ചെമ്പഴന്തി കുടുംബ യൂണിറ്റ് ഓഡിറ്റര്‍ പി. ജി. സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന കുടുംബ സംഗമത്തില്‍ കണ്‍വീനര്‍ അഖിലേഷ് മാധവന്‍ റിപ്പോര്‍ട്ടും ഖജാന്‍ജി ലൈജു രാഘവന്‍ കണക്കും അവതരിപ്പിക്കും. ശാഖാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ വി. എസ്. സുധാകരന്‍, മനു വാസുപ്പണിക്കര്‍, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ സോജ് കെ. ജയപ്രകാശ്, ടി. എസ്. സതീശന്‍ എന്നിവര്‍ ആശംസകളര്‍പ്പക്കും.

എം. കെ. ബിജുമോന്‍ സ്വാഗതവും സുസ്മിത് സതീശ് നന്ദിയും പറയും. ജനുവരി 26 ന് നടന്ന കേരള പ്രളയ ദുരിതാശ്വാസ നിധി പണ്ട് ശേഖരണ ചാരിറ്റി പ്രോഗ്രാമിന്റെ ഫണ്ട് വിതരണവും അന്നേ ദിവസം നടക്കുമെന്നു കണ്‍വീനര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
അഖിലേഷ് - 07551657164, സന്തോഷ് - 07833205060

പ്രോഗ്രാം നടക്കുന്ന സ്ഥലം
28, Fair View, Barnstaple EX 31 1 JS

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category