1 GBP = 88.00 INR                       

BREAKING NEWS

ഇടുക്കിക്കാരുടെ കൂട്ടായ്മ ഇത്തവണ സ്‌നേഹം ചൊരിയുന്നത് കാന്‍സര്‍ റിസേര്‍ച്ച യുകെയ്ക്ക്; വൂള്‍വര്‍ഹാംപ്ടണിലെ സൗഹൃദ സംഗമം നന്മയുടെ വെളിച്ചം തെളിക്കുമ്പോള്‍

Britishmalayali
ബാബു തോമസ്

യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഇടുക്കി ജില്ലാ സംഗമത്തിന്റെ എട്ടാമത് സ്‌നേഹ കൂട്ടായ്മ മെയ് നാലിനു വൂള്‍വര്‍ഹാംപ്ടണില്‍ നടക്കും. മെയ് നാലിന് നടത്തുന്ന ഇടുക്കി ജില്ലാ സംഗമം വ്യത്യസ്തമായ കലാപരിപാടികളാലും, പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ നൂതനവും പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്നു.


ഈ വര്‍ഷത്തെ സംഗമം മുന്‍ വര്‍ഷങ്ങളിലെ പോലെ ഇടുക്കി ജില്ലാക്കാരുടെ ഒത്തുചേരലിനും, സൗഹ്യദം പുതുക്കുന്നതിനും ഉപരിയായി ക്യാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ റിസര്‍ച്ച് യുകെയ്ക്ക് നമ്മളാല്‍ കഴിയുന്ന ഒരു തുക കണ്ടെത്തുവാനുള്ള ഒരു ശ്രമം കൂടി നടത്തുന്നുണ്ട്. യുകെയിലെ ഏറ്റവും വലിയ ചാരിറ്റി സ്ഥാപനമായ ക്യാന്‍സര്‍ റിസേര്‍ച്ചുമായി ചേര്‍ന്ന് ക്യാന്‍സര്‍ എന്ന മാരക രോഗത്താല്‍ കഷ്ടപ്പെടുന്ന നിരവധി രോഗികള്‍ക്ക് ഒരു ചെറിയ സഹായം ചെയ്യാന്‍ കൂടിയുള്ള ഒരവസരം കൂടിയാണ് ഈ കൂട്ടായ്മ.

മെയ് നാലിന് ഇടുക്കി ജില്ലാ സംഗമത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്നവര്‍ നിങ്ങള്‍ ഉപയോഗിക്കാതെ ഇരിക്കുന്ന മുതിര്‍ന്നവരുടെയും, കുട്ടികളുടെയും വസ്ത്രങ്ങള്‍  എത്തിക്കുക. ഇതു വഴി, ഒരു ബാഗിന് മുപ്പത് പൗണ്ട് നമുക്ക് സംഭാവന കൊടുക്കുവാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം ഇതുവഴി 660 പൗണ്ടും, മുന്‍ വര്‍ഷം 1200  പൗണ്ടും നമുക്ക് ക്യാന്‍സര്‍ റിസേര്‍ച്ചിന് നല്‍കുവാന്‍ സാധിച്ചു.

ഈ സംഗമത്തിന് ഇടുക്കിയുടെ തനതു വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ ഒരുക്കി ഇടുക്കി ജില്ലാ സംഗമം നിങ്ങള്‍ ഒരോരുത്തരെയും വുള്‍വര്‍ഹാംപ്ടണിലേക്ക് സ്വാഗതം ചെയ്യുന്നു. യുകെയില്‍ ഉളള എല്ലാം ഇടുക്കിക്കാരും ഇത് ഒരു അറിയിപ്പായി കണ്ട് ഈ സംഗമത്തില്‍ പങ്കു ചേരുവാന്‍ ഇടുക്കി ജില്ലാ സംഗമം ഹാര്‍ദ്ദവമായി നിങ്ങളെ ക്ഷണിക്കുന്നു.
വേദിയുടെ വിലാസം
Community Centre - Woodcross Lane Bilston, Wolverhampton, Birmingham, WV14 9BW
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ബാബു- 7730 883823, ജസ്റ്റിന്‍- 07985656204, ബെന്നി - 07889 971259, റോയി -   07828 009530, സിജോ - 07903 730772

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category