1 GBP = 87.20 INR                       

BREAKING NEWS

സംവിധായകന്‍ പിപി ഗോവിന്ദന്‍ അന്തരിച്ചു; വിടവാങ്ങിയത് വടക്കെ മലബാറില്‍നിന്ന് ആദ്യമായി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച സംവിധായന്‍; അന്ത്യം സമന്വയം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിവരവെ; സംസ്‌കാരം നാളെ രാവിലെ മണ്ടൂരില്‍

Britishmalayali
kz´wteJI³

പിലാത്തറ: സിനിമാ, ഡോക്യുമെന്ററി സംവിധായകനും ജൂറിയുമായിരുന്ന മണ്ടൂര്‍ പടിഞ്ഞാറ്റയില്‍ പി.പി.ഗോവിന്ദന്‍ (68) അന്തരിച്ചു. വിടവാങ്ങിയത് തിരുവിതാംകൂര്‍ രാജവംശത്തിന്റെ പിറവി മുതല്‍ ആന്റണി മന്ത്രിസഭ വരെയുള്ള കേരളത്തിലെ ഭരണകാലഘട്ടത്തെക്കുറിച്ചുള്ള 20 മണിക്കൂര്‍ നീളുന്ന നൂറ്റാണ്ടുകളുടെ തുടിപ്പുകള്‍ എന്ന ദൈര്‍ഘ്യമേറിയ ഡോക്യുമെന്ററിയുടെ സംവിധായകന്‍.

വടക്കെ മലബാറില്‍നിന്ന് ആദ്യമായി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച സംവിധായകനും ഇദ്ദേഹമാണ്. സരിത, സീത, സന്ധ്യാവന്ദനം, ഹൃദയങ്ങളില്‍ നീ മാത്രം എന്നീ മലയാളസിനിമകളും പാശക്കനല്‍, ഇപ്പടിക്ക് സത്യമൂര്‍ത്തി എന്നീ തമിഴ് സിനിമകളും നിരവധി സീരിയലുകളും സംവിധാനം ചെയ്തു. നാല്‍പതിലേറെ ഡോക്യുമെന്ററി ചിത്രങ്ങള്‍ ഒരുക്കി.

പ്രകൃതിസംരക്ഷണം പ്രമേയമായ സര്‍പ്പക്കാവ്, ഏഴോം തെയ്യംകെട്ട് വിവാദത്തെക്കുറിച്ചുള്ള ഊരുവിലക്ക്, സസ്യസമ്പത്തുകളെക്കുറിച്ചുള്ള വീട്ടുമുറ്റത്ത്, മഹാകവി ഉള്ളൂരിനെക്കുറിച്ചും നടന്‍ സത്യനെക്കുറിച്ചുമുള്ള ഡോക്യുമെന്ററികള്‍ എന്നിവ ശ്രദ്ധേയമാണ്. മള്‍ബറിയും പട്ടുനൂലും എന്ന ചിത്രം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. സമന്വയം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിവരികയായിരുന്നു. 2010-ല്‍ മുംബൈ ഇന്റര്‍നാഷനല്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ ചീഫ് സെലക്ഷന്‍ ജൂറിയില്‍ അംഗമായിരുന്നു.  

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരികളുടെ സംഘടനയായ ഗ്രാഫ്റ്റിയുടെ സംസ്ഥാന പ്രസിഡന്റ്, സൗത്ത് ഇന്ത്യന്‍ സിനി ടെക്നീഷ്യന്‍സ് അസോസിയേഷന്‍ സെക്രട്ടറി, നോര്‍ത്ത് മലബാര്‍ ഫിലിം ഡയറക്ടേഴ്സ് ക്ലബ്ബ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

പരേതരായ കണ്ണന്‍ രവിവര്‍മന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ഓമന. മക്കള്‍: രവി കല്യാണ്‍ (എന്‍ജിനീയര്‍, ലണ്ടന്‍), നര്‍ത്തകി സരിതാ കല്യാണ്‍ (ചെന്നൈ കലാക്ഷേത്ര അദ്ധ്യാപിക). മരുമക്കള്‍: ഭാസ്‌കര്‍ (ശ്രീഹരിക്കോട്ട സ്പെയ്സ് സെന്റര്‍), പ്രസന്ന രവി (എന്‍ജിനീയര്‍, ലണ്ടന്‍). സഹോദരങ്ങള്‍: ഡോ. പി.പി.കുഞ്ഞിരാമന്‍ (നേത്രരോഗ വിദഗ്ധന്‍, കണ്ണൂര്‍), മാധവി (തൃക്കരിപ്പൂര്‍), അഡ്വ. പി.പി.കൃഷ്ണന്‍ (പയ്യന്നൂര്‍ ബാര്‍), ശാരദ രവീന്ദ്രന്‍ (പള്ളിക്കുന്ന്), വാസന്തി ധനതന്‍ (ബെംഗളൂരു). ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 11-ന് മണ്ടൂരില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category