1 GBP = 92.20 INR                       

BREAKING NEWS

കടലിനേയും കാടിനേയും ഒരു പോലെ സ്‌നേഹിച്ച പെണ്‍കരുത്ത്; അഴിക്കലില്‍ നിന്ന് ഫിലോസഫി പഠിക്കാനെത്തിയത് കുഞ്ഞു സ്വപ്നങ്ങളുമായി; ചലച്ചിത്ര മേളയിലെ ആവേശം മനസ്സില്‍ കോരിയിട്ടത് വെള്ളിത്തിരയുടെ കാണാക്കാഴ്ചയും; ലെനിന്‍ രാജേന്ദ്രന്റെ ശിഷ്യയായി മകരമഞ്ഞിലൂടെ അരങ്ങേറിയത് എഡിറ്ററായി; ക്രോസ് റോഡിലെ പക്ഷികളുടെ മണം സംവിധായകയുമാക്കി; അകാലത്തില്‍ പൊലിയുന്നത് സ്ത്രീപക്ഷ ചിന്തകളുമായി സിനിമയില്‍ സജീവമായ 28കാരി; നയനാ സൂര്യന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി നവ സിനിമാ പ്രവര്‍ത്തകര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീ സാന്നിധ്യമായിരുന്നു നയനാ സൂര്യന്‍. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു. ലെനിന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം.പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. സ്ത്രീ പക്ഷ ചിന്തകളുമായി സിനിമാ ലോകത്തെ ചര്‍ച്ചകളില്‍ നിറഞ്ഞ നയനാ സൂര്യന്‍ ചലച്ചിത്ര മേളകളിലെ ആവേശം ഉള്‍ക്കൊണ്ടാണ് സംവിധായകയായത്. കാടിനേയും കടലിനേയും ഒരുപോലെ സ്നേഹിക്കുന്ന സിനിമയെന്ന മോഹം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നൊരു ആഴിക്കലിന്റെ പെണ്‍കുട്ടിയായിരുന്നു നയന സൂര്യന്‍.

പത്ത് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ വച്ച് പത്ത് സംവിധായകര്‍ ചെയ്യുന്ന പത്ത് സിനിമകളുടെ ആന്തോളജിയായിരുന്നു ക്രോസ് റോഡ്. സ്ത്രീകേന്ദ്രീകൃത വിഷയങ്ങളാണ് ഈ പത്തു ചിത്രങ്ങളും കൈകാര്യം ചെയ്യുന്നത്. പത്തു വ്യത്യസ്തമായ പെണ്മുഖങ്ങളാണ് അവതരിപ്പിക്കുന്നത്. ഇതില്‍ അപൂര്‍വ്വയിനം പക്ഷികളെ തിരഞ്ഞ് കാട് കയറുന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ കഥ പറഞ്ഞ 'പക്ഷികളുടെ മണം' എന്ന ചിത്രം സംവിധാനം ചെയ്തത് നയനയായിരുന്നു. ഇരുപത്തിയെട്ടുകാരിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

സിഡിറ്റില്‍ ഫിലിം എഡിറ്റിങ് പഠിച്ചായിരുന്നു നയനയുടെ സിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നീട് ലെനിന്‍ രാജേന്ദ്രന്റെ ഡോക്യുമെന്ററികളുടെ അസിസ്റ്റന്റ്റ് ആയി. ലെനിന്‍ രാജേന്ദ്രന്റെ തന്നെ മകരമഞ്ഞാണ് ആദ്യത്തെ സിനിമ. പിന്നീട് ഡോ:ബിജുവിന്റെ ആകാശത്തിന്റെ നിറം, കമല്‍ സാറിന്റെ കൂടെ സെല്ലുലോയ്ഡ്, ഉട്ടോപ്പിയയിലെ രാജാവ്, ജീത്തു ജോസഫിന്റെ മെമ്മറീസ്,കമല്‍ സാറിന്റെ മകന്റെ കൂടെ 100 ഡേയ്സ് ഓഫ് ലവ്, ലെനിന്‍ സാറിന്റെ തന്നെ ഇടവപ്പാതിയിലും സ്റ്റേജ്ഷോകളിലും അസിസ്റ്റ് ചെയ്തു. എട്ടുവര്‍ഷമായിട്ട് മലയാളസിനിമയ്ക്കൊപ്പായിരുന്നു യാത്ര.
സംവിധായകയെന്ന നിലയില്‍ 
ഓച്ചിറയ്ക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് അഴീയ്ക്കല്‍. ഇവിടെ നിന്നും യൂണിവേഴ്സിറ്റി കോളേജില്‍ ഫിലോസഫി പഠിക്കാനാണ് തിരുവനന്തപുരത്തേയ്ക്ക് വരുന്നത്. ഫിലിം ഫെസ്റ്റുകള്‍ക്ക് പോയിത്തുടങ്ങിയാതോടെയാണ് നയന സിനിമാക്കാരിയാകുന്നത്. ഇറാനിയന്‍ സിനിമകള്‍ ആകര്‍ഷിച്ചു. ഇതോടെ സിനിമ ചെയ്യണമെന്ന മോഹമുദിക്കുകയും ചെയ്തു. അങ്ങനെയാണ് ലെനിന്‍ രാജേന്ദ്രന്റെ അടുത്ത് എത്തുന്തന്. അഡയാര്‍ പോലെ ഏതെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ വീട്ടുകാരുടെ പിന്തുണയില്ലാത്തതിനാല്‍ സി ഡിറ്റില്‍ ഒരു ഷോര്‍ട്ട് ടേം കോഴ്സ് ചെയ്തു. ഇതോടെ സിനിമാക്കാരിയുമായി.
ചലച്ചിത്ര സംവിധായികയായിരുന്നു് നയന സൂര്യന്‍. സഹസംവിധായികയായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.ഡോ ബിജു സംവിധാനം ചെയ്യ്ത 2012ല്‍ പ്രദര്‍ശനത്തിനെത്തിയ ആകാശത്തിന്റെ നിറം, കമല്‍ സംവിധാനം ചെയ്യ്ത ഉട്ടോപ്യയിലെ രാജാവ് എന്നീ ചിത്രങ്ങളുടെ സഹസംവിധായികയായിരുന്നു. 2017ല്‍ 'ക്രോസ്‌റോഡ്' എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായികയായി. പത്തു സംവിധായകര്‍ പത്തു ചിത്രങ്ങളിലൂടെ വ്യത്യസ്തരായ പത്തു സ്ത്രീകളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ക്രോസ്‌റോഡിലും ഭാഗമായി. ഇത് ഏറെ കൈയടി നേടുകയും ചെയ്തു. ഇതിനിടെയാണ് മരണവാര്‍ത്ത കൂട്ടുകാരെ തേടിയെത്തുന്നത്.

സിനിമ മോഹം മനസ്സില്‍ സൂക്ഷിച്ച് കഴിയുന്ന പെണ്‍കുട്ടികള്‍ക്ക് എന്നും മാതൃകയായിരുന്നു നയന. 2010ല്‍ രാജാരവി വര്‍മ്മയുടെ ജീവിത കാലഘട്ടങ്ങള്‍ അവതരിപ്പിച്ച ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'മകരമഞ്ഞ്' എന്ന സിനിമയിലൂടെ അരങ്ങേറ്റം. ലെനില്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത നാല് ഡോക്യുമെന്ററികളിലും, ആശ്രിതരുടെ ആകാശം എന്ന ടെലിഫിലിമിലും സഹസംവിധായികയായി. കോമേഴ്‌സ്യല്‍ സിനിമകളോടൊപ്പം ആര്‍ട്ട്സ് സിനിമകളെയും ഒരുപോലെ സ്നേഹിക്കുന്ന നയനയുടെ ആഗ്രഹം, എക്കാലത്തും ഏവരും ഓര്‍മ്മിക്കുന്ന നല്ല സിനിമകള്‍ ചെയ്ത് ഈ മേഖലയില്‍ തന്നെ സജീവമായി തുടരണമെന്നാതായിരുന്നു. അതിനുവേണ്ടിയുള്ള ആദ്യപടിയായിരുന്നു, നയന കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത 'പക്ഷികളുടെ മണം' എന്ന സിനിമ.
ഈസ്റ്റേണ്‍ ഗ്ലോബലിന്റെ മികച്ച വനിതാ അധിഷ്ഠിത സിനിമ, മികച്ച ഛായഗ്രാഹണം, മികച്ച നടി കൂടാതെ തെക്കന്‍ സ്റ്റാറിന്റെ മികച്ച നവാഗത സംവിധായിക തുടങ്ങി ചെറുതും വലതുമായി നിരവധി പുരസ്‌കാരങ്ങളും നയനയെ തേടിയെത്തിയിട്ടുണ്ട്. സ്വന്തം നാടായ ആലപ്പാടിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുടെ പണിപ്പുരയിലായിരുന്നു നയന. വര്‍ഷങ്ങള്‍ക്ക് മുമ്പ് കായലിനും കടലിനുമിടയില്‍ 9 കിലോമീറ്ററോളം വീതിയുണ്ടായിരുന്ന അഴീക്കല്‍, കരിമണല്‍ ഖനനത്തിലൂടെ ഒന്നര കിലോമീറ്ററായി ചുരുങ്ങി.

അധികം താമസിയാതെ ബാക്കിയുള്ള ഭാഗവും കടല്‍ വിഴുങ്ങുമെന്ന ഭീഷണിയിലാണ്. ഈ സംഭവം കേന്ദ്രീകരിച്ചാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category