1 GBP = 94.40 INR                       

BREAKING NEWS

ഗുരുവിന്റെ വിയോഗത്തോടെ വിഷാദം തുടങ്ങി; ആഹാരം ഉപേക്ഷിച്ചുള്ള ജീവിതയാത്ര നല്‍കിയത് തളര്‍ച്ചയും ക്ഷീണവും; ആശുപത്രി വാസം കഴിഞ്ഞെത്തിയപ്പോഴും തെരഞ്ഞെടുത്തത് ഏകാന്തത; പിറന്നാള്‍ ദിനത്തില്‍ ഫോണെടുക്കാത്ത സുഹൃത്തിനെ തേടിയെത്തിയവര്‍ കണ്ടത് അകത്തു നിന്നും പൂട്ടിയ മുറി; തള്ളി തുറന്നപ്പോള്‍ കണ്ടത് നുരയും പതയുമായി അവശനിലയിലായ സംവിധായകയെ; നയനാ സൂര്യന്റെ മരണം ചര്‍ച്ചയാകുന്നത് ലെനിന്‍ രാജേന്ദ്രന്റെ 41-ാം ചരമ ദിനത്തില്‍; വിടവാങ്ങുന്നത് വെള്ളിത്തിരയെ പ്രണയിച്ച ആലപ്പാട്ടെ സമര നായിക

Britishmalayali
പ്രവീണ്‍ സുകുമാരന്‍

തിരുവനന്തപുരം: ലെനിന്‍ രാജേന്ദ്രന്റെ ഭൗതിക ശരീരം പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് തൊട്ടടുത്ത് നിന്ന പെണ്‍കുട്ടി. സിനിമയിലെ ഗുരുവിന് വേണ്ടിയായിരുന്നു ഫെയ്സ് ബുക്കിലെ അവസാന കുറിപ്പ്. അതും ദൈവത്തിന്റെ വികൃതികളില്‍ ലെനിന്‍ രാജേന്ദ്രന്‍ ദൃശ്യഭംഗി നല്‍കിയ വി മധുസൂധനന്‍ നായരുടെ കവിതയിലൂടെ. ഈ കവിതയിലെ വരികള്‍ അന്വര്‍ത്ഥമാക്കും വിധമാണ് നയനാ സൂര്യനും ജീവിതത്തില്‍ നിന്ന് വിടവാങ്ങുന്നത്. തന്റെ ഗുരുവിന്റെ സാമീപ്യവും സാന്നിധ്യവും എത്രമേല്‍ പ്രിയപ്പെട്ടതാണെന്ന് മധുസൂധനന്‍ നായരുടെ വരികളിലൂടെ ഫെയ്സ് ബുക്കില്‍ വരച്ചു കാട്ടിയ നയന മടങ്ങുന്നത് ലെനിന്‍ രാജേന്ദ്രന്റെ 41-ാം ചരമ ദിനത്തില്‍ കുടുംബവും സുഹൃത്തുക്കലും വേദനയില്‍ അമരുമ്പോഴാണ്.


നയനയുടെ ചലച്ചിത്ര ജീവിത്തില്‍ നിര്‍ണ്ണായകമായത് ലെനിന്‍ രാജേന്ദ്രന്റെ പരിചയമാണ്. അഡയാറില്‍ സിനിമ പഠിക്കാന്‍ ആഗ്രഹിച്ച പെണ്‍കുട്ടിയെ സിഡിറ്റിലെ എഡിറ്റിങ് കോഴ്സിലൂടെ വെള്ളിത്തിരയിലെത്തി. എല്ലാം ലെനിന്‍ രാജേന്ദ്രന്റെ അനുഭവ കരുത്തില്‍ ആര്‍ജിച്ചതായിരുന്നു. കെ എസ് എഫ് ഡി സിയുടെ ചെയര്‍മാനായപ്പോള്‍ പിഎയായി നയനയേയും കൂട്ടി. ഇതിനിടെയാണ് രോഗം ലെനിന്‍ രാജേന്ദ്രനെ തളര്‍ത്തിയത്. ചെന്നൈയിലെ അപ്പോളാ ആശുപത്രിയിലെ ചികില്‍സയും ഫലം കണ്ടില്ല. ഇതോടെ ഏവരേയും ഞെട്ടിച്ച് മീനമാസത്തിലെ സൂര്യന്റെ അസ്തമയ വാര്‍ത്തയെത്തി. ഇത് കേട്ട് ഏറ്റവും തളര്‍ന്നത് നയനയായിരുന്നു. ലെനിന്‍ രാജേന്ദ്രന്റെ 41-ാം ചമര ദിന അറിയിപ്പിന്റെ മാതൃഭൂമി വാര്‍ത്ത കണ്ട് ഉറക്കം എഴുന്നേറ്റവരെ തേടിയെത്തിയത് നയനയുടെ മരണവാര്‍ത്തായായിരുന്നു. നയന ആത്മഹത്യ ചെയ്തതാണെന്നാണ് പ്രഥമിക വിലയിരുത്തല്‍ എത്തുമ്പോഴും പൊലീസ് അത് സ്ഥിരീകരിക്കുന്നില്ല. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതാകാം മരണകാരണമെന്നും പൊലീസ് കരുതുന്നു. അതുകൊണ്ട് തന്നെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും.

രണ്ട് കൊല്ലമായി തിരുവനന്തപുരത്തെ അല്‍ത്തറയിലെ വാടക വീട്ടിലായിരുന്നു താമസം. ഇരു നില കെട്ടിടത്തിന്റെ മുകളിലെത്തെ നിലയില്‍. ഗുരുനാഥനായ ലെനിന്‍ രാജേന്ദ്രന്റെ മരണം നയനയെ തളര്‍ത്തിയിരുന്നു. ഇതിനൊപ്പം വീട്ടില്‍ നിന്ന് വിവാഹം കഴിക്കാനും സമ്മര്‍ദ്ദമുണ്ടായിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ മരിച്ചതോടെ വിഷാദത്തിന് അടിമായി മാറിയിരുന്നു. ഇന്നലെ നയനയുടെ പിറന്നാള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ കൂട്ടുകാരുമായി സന്തോഷം പങ്കിടുകയും ചെയ്തു. ഇതിനിടെ ഫോണില്‍ കൂട്ടുകാര്‍ക്ക് കിട്ടാതെയായി. ഏറെ നേരം വിളിച്ചിട്ടും കിട്ടാതായതോടെ കൂട്ടുകാര്‍ ആല്‍ത്തറയിലെത്തി. മുറി ഉള്ളില്‍ നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ചവിട്ടി തുറന്നപ്പോള്‍ നുരയും പതയും വന്ന് തളര്‍ന്ന് കിടക്കുന്ന നയനയെയാണ്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. മരണവും സ്ഥിരീകരിച്ചു. പൊലീസും വിശദമായ പരിശോധന നടത്തി.

മുറിക്കുള്ളില്‍ നിന്ന് ഉപയോഗിച്ച ബ്രാണ്ടിക്കുപ്പിയും പൊലീസ് കണ്ടെത്തി. മൊബൈല്‍ ഫോണും ഡയറിയും കണ്ടെത്തി. ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചതുമില്ല. അതുകൊണ്ട് തന്നെ ആത്മഹത്യക്കുള്ള സാധ്യത കുറവാണെന്ന് പൊലീസ് പറയുന്നു. നയനയ്ക്ക് പഞ്ചാസരായുടെ അളവ് കുറയുന്ന അസുഖമുണ്ടായിരുന്നു. ലെനിന്‍ രാജേന്ദ്രന്റെ മരണത്തോടെ ഭക്ഷണം കഴിക്കുന്നത് കുറച്ചു. പലപ്പോഴും ആഹാരം കഴിക്കാതെ നീണ്ട സമയം ഇരുന്നത് ആരോഗ്യ പ്രശ്നമുണ്ടാക്കി. ഒരു മാസം മുമ്പ് ഒരാഴ്ച ആശുപത്രിയിലും കിടന്നു. അതുകൊണ്ട് തന്നെ ലോ ഷുഗറാകാം മരണകാരണമെന്നും പൊലീസ് കരുതുന്നു. കൂടെ താമസിച്ചിരുന്ന സ്ത്രീ സര്‍ക്കാര്‍ ജീവനക്കാരിയായിരുന്നു. അവര്‍ക്ക് മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറ്റം കിട്ടയതോടെ നയന താമസ സ്ഥലത്ത് തനിച്ചായിരുന്നു. ഇതും വിഷാദവാസ്ഥ കൂട്ടി. ഇതെല്ലാം മരണത്തില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു എന്നും നയന. ആലപ്പാട്ടെ സമര നായികയാവാന്‍ കൊതിച്ച പെണ്‍കുട്ടി. ഇതിനിടെയാണ് ലെനിന്‍ രാജേന്ദ്രന്‍ മരണമെത്തുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ നിന്നും നയന പിന്മാറി. പ്രിയ സാറിനോട് ഇതിനപ്പുറം വാക്കുകളും വരികളുമില്ല, എന്ന് പറഞ്ഞ് വി മധുസൂധനന്‍ നായരുടെ കവിത ഫെയ്സ് ബുക്കില്‍ കുറിച്ചു.

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തിനീ
നിറമുള്ള ജീവിതപ്പീലി തന്നു 
എന്റെ ചിറകിനാകാശവും നീ തന്നു
നിന്‍ ആത്മശിഖരത്തിലൊരു കൂട് തന്നു..
ആത്മശിഖരത്തിലൊരു കൂട് തന്നു.

ഒരു കുഞ്ഞു പൂവിലും തളിര്‍കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ 
ജീവനൊഴുകുമ്പോഴൊരു തുള്ളി ഒഴിയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ
വിരിയിച്ചോരാകാശമെങ്ങു വേറെ

ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും
നേര്‍ത്തോരരുവിതന്‍ താരാട്ട് തളരുമ്പോഴും
കനിവിലൊരു കല്ല് കനിമധുരമാകുമ്പോഴും
കാലമിടറുമ്പോഴും നിന്റെ ഹൃദയത്തില്‍
ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോകുന്നു.

അടരുവാന്‍ വയ്യാ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും 
ഉരുകിനിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുംമ്പോഴാണെന്റെ സ്വര്‍ഗ്ഗം
നിന്നിലടിയുന്നതേ നിത്യസത്യം.

ഈ കവിതകളിലെ വരികള്‍ പറയുന്നത് പോലെയാണ് നയന ജീവിതത്തില്‍ നിന്ന് മടങ്ങുന്നത്. ആലപ്പാടിന്റെ വിമോചനം ആഗ്രഹിച്ച നയനയുടെ മരണം നാട്ടുകാര്‍ക്കും ശൂന്യതായാണ് നല്‍കുന്നത്. ലെനിന്‍ രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. ഡോ. ബിജു, കമല്‍, ജിത്തു ജോസഫ് തുടങ്ങിയവര്‍ക്കൊപ്പവും സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 
പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരുന്നു. നിരവധി പരസ്യചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category