1 GBP = 85.80INR                       

BREAKING NEWS

ചെറുപ്പം മുതല്‍ ഉറ്റ ചങ്ങാതിമാര്‍; വാഹന ബ്രോക്കര്‍ പണിയും പേപ്പര്‍ വേയ്സ്റ്റ് കച്ചവടവും നടത്തിയതും ഒരുമിച്ച്; ചങ്ങരംകുളത്ത് നിര്‍ത്തിയിട്ട കണ്ടൈന്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറിയത് രാത്രിയായതു കൊണ്ട് ആരും അറിഞ്ഞതുമില്ല; രക്തം വാര്‍ന്ന് കാറിനുള്ളില്‍ മരിച്ചു കിടന്നത് ഷിബിനും സമറും; നവവരന്മാരുടെ മരണം മൂവാറ്റുപുഴയെ കണ്ണീരിലാക്കുമ്പോള്‍

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

മൂവാറ്റുപുഴ: നവവരന്മാരുടെ അപ്രതീക്ഷിത വിയോഗം മൂവാറ്റുപുഴയെ കണ്ണീരിലാഴ്ത്തി. മരണപ്പെട്ട ഷിബിന്റെയും സുഹൃത്ത് സമര്‍ യൂസഫിന്റെയും ഭാര്യമാരുടെയും ഉറ്റവരുടെയും ദുഃഖം കണ്ടു നിന്നവരുടെ മിഴികളെയും ഈറനണിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഇവരുടെ മരണവാര്‍ത്ത ഉറ്റവരെ തേടിയെത്തുന്നത്. സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് വാഹനാപകടത്തിലാണ് ഇരുവരും മരണപ്പെട്ടത്.

മൂവാറ്റുപുഴ ആട്ടായം കണ്ടോത്തികുടി വളപ്പില്‍ ഷിബിന്‍ (29) വാഴപ്പിള്ളി പടിഞ്ഞാറെചാലില്‍ സമര്‍ പി യൂസഫ് (28) എന്നിവരാണ് മരിച്ചത്. ഷിബിന്റെ വിവാഹം കഴിഞ്ഞിട്ട് ആറു മാസവും സമറിന്റെ വിവാഹം കഴിഞ്ഞിട്ട് മൂന്നു മാസവും മാത്രമേ ആയിട്ടുള്ളു. ഇരുവരും ചെറുപ്പം മുതല്‍ ഉറ്റ ചങ്ങാതിമാരണ്. ഇരുവരും വാഹന ബ്രോക്കര്‍മാരാണ്.

ഇതു കൂടാതെ പ്രിന്റിങ് പ്രസ്സുകളില്‍ നിന്നും പേപ്പര്‍ വെയിസ്റ്റ് ശേഖരിച്ച് തരംതിരിച്ച് വില്‍പ്പന നടത്തുന്ന ജോലിയും ചെയ്തിരുന്നു. രാവിലെ മുതല്‍ നഗരത്തിന്റെ പല ഭാഗത്തായി പ്രത്യക്ഷപ്പെട്ടിരുന്നതിനാല്‍ വ്യാപാരികള്‍ക്കും നിരന്തരം നഗരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇവര്‍ ഇരുവരെയും അടുത്തറിയാം. ഇതു കൊണ്ടു തന്നെ ഇവരുടെ ഒരുമിച്ചുള്ള വിയോഗം മൂവാറ്റുപുഴയെ ശോകമൂകമാക്കി.

ഗുരുതരമായി പരിക്കേറ്റ ചെരട്ടിക്കാട്ടില്‍ ഷാജി 47-നെ തൃശ്ശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമര്‍ മൂവാറ്റുപുഴ നഗരത്തോടു ചേര്‍ന്നുള്ള കീച്ചേരിപ്പടിയിലാണ് താമസം. ഇവിടെ നിന്നും കഷ്ടി രണ്ടുകിലോ മീറ്റര്‍ ദൂരരെ ആട്ടായത്താണ് ഷിബിന്റെ വീട് സ്ഥിതി ചെയ്യുന്നത്. ഇന്ന് പുലര്‍ച്ചെ 2.30തോടെ കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളത്തിനടുത്ത് വളയംകുളത്ത് ആണ് അപകടം.

റോഡരികില്‍ നിര്‍ത്തിയിട്ട കണ്ടൈനര്‍ ലോറിക്ക് പുറകില്‍ മൂവാറ്റുപുഴ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ച് കയറുകയായിരുന്നു. പുലര്‍ച്ചെ ആയതുകൊണ്ട് അപകട വിവരം ആരും അറിഞ്ഞില്ല. ഏറെ നേരം കഴിഞ്ഞാണ് അപകടം മറ്റു യാത്രക്കാരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ചങ്ങരംകുളം പൊലീസും ഹൈവേ പൊലീസും ആംബുലന്‍സ് ഡ്രൈവര്‍മാരും സ്ഥലത്തെത്തിയാണ് വാഹനം പൊളിച്ച് കാറിനകത്ത് കുടുങ്ങിയവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. അപ്പോഴേയ്ക്കും രണ്ട് പേരും മരണപ്പെട്ടിരുന്നു.
തൃശ്ശൂര്‍ അശ്വനി ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഇരുവരുടെയും മൃതദേഹം പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category