1 GBP = 90.00 INR                       

BREAKING NEWS

പെരിയയിലെ രാഷ്ട്രീയ കൊലപാതകത്തില്‍ കേരള സര്‍ക്കാറിന്റെ പങ്ക് വ്യക്തമാക്കണം; കൃപേഷിനും ശരത് ലാലിനും അനുശോചനം രേഖപ്പെടുത്തി ഒഐസിസി യുകെ

Britishmalayali
kz´wteJI³

ലണ്ടന്‍: കാസര്‍കോഡ് പെരിയയില്‍ സിപിഎം അതിക്രൂരമായി വെട്ടി കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനും ശരത്തിനും ഒഐസിസി യുകെ നാഷണല്‍ കമ്മറ്റി അംഗങ്ങള്‍ അനുശോചനം രേഖപ്പെടുത്തി. ഒഐസിസി സറെ റീജിയനില്‍ നടന്ന യോഗത്തില്‍ നാഷണല്‍ കമ്മറ്റി അംഗം കെകെ മോഹന്‍ ദാസ് അദ്ധ്യക്ഷത വഹിച്ചു. സിപിഎമ്മിന്റെ ആസൂത്രിത രാഷ്ട്രീയ കൊലപാതകത്തിന് കേരള സര്‍ക്കാറിന്റെ പങ്ക് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

മരണപ്പെട്ട പ്രവര്‍ത്തകര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയം കൊലപാതകത്തിലൂടെ അന്ത്യം കുറിച്ച പ്രിയപ്പെട്ടവര്‍ക്കു സറെ റീജണല്‍ സെക്രട്ടറി ബേബിക്കുട്ടി ജോര്‍ജ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അള്‍സ ഹാര്‍ അലി, ബിജു കല്ലമ്പലം, ഷാജി ആനന്ദ്, ജയന്‍ റാന്‍, ബൈജു, രമേശ്, സോണി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി പരേതര്‍ക്ക് നിത്യശാന്തി നേര്‍ന്നു.

ഒഐസിസി യുകെ അദ്ധ്യക്ഷന്‍ ടിഹരിദാസ് സിപിഎം നടത്തിയ ഈ ഇരട്ട കൊലപാതത്തെ ലോക മനസാക്ഷിയെ ലജ്ജിപ്പിക്കുന്നതാണെന്ന് അപലപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category