1 GBP = 102.00 INR                       

BREAKING NEWS

ദി ഓസ്‌കര്‍ ഗോസ് ടു..! സംഗീതജ്ഞനായ ഫ്രെഡ്ഢി മെര്‍ക്കുറിയായി ജീവിച്ച റമി സയീദ് മാലിക് മികച്ച നടന്‍; ദ ഫേവറൈറ്റിലൂടെ മികച്ച നടിയായി ഒലീവിയ കോള്‍മാന്‍; 'റോമ' എന്ന സ്പാനിഷ് ചിത്രത്തിലൂടെ മികച്ച സംവിധായകനായി അല്‍ഫോന്‍സോ ക്യുറോണ്‍; മികച്ച ചിത്രമായി തിരഞ്ഞെടുത്തത് 'ഗ്രീന്‍ ബുക്കിനെ'; പ്രത്യേകതകള്‍ ഏറെയുള്ള 91-ാം ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ വിവാദങ്ങളും

Britishmalayali
kz´wteJI³

സിനിമയിലെ ഏറ്റവും പ്രസ്റ്റീജിയസ് അവാര്‍ഡുകളിലൊന്നായ ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം ഡോല്‍ബി തിയേറ്ററില്‍ പുരോഗമിക്കുന്നു. വിഖ്യാത സംഗീതജ്ഞനായ ഫ്രെഡ്ഢി മെര്‍ക്കുറിയുടെ ജീവിതം വരച്ചുകാട്ടിയ ബൊഹീമിയന്‍ റാപ്സഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റമി സയീദ് മാലിക് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയത്. വൈസ് എന്ന ചിത്രത്തിലെ അവിസ്മരണീയമായ അഭിനയത്തിന് ക്രിസ്റ്റ്യന്‍ ബെയിലിനേയും, എ സ്റ്റാര്‍ ഈസ് ബോണ്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ്ലി കൂപ്പറിനേയും പിന്തള്ളിയാണ് മാലിക് പുരസ്‌കാരം സ്വന്തമാക്കിയത്.


എയ്ഡ്സ് ബാധിതനായി 1991ല്‍ മരിച്ച ബ്രിട്ടീഷ് റോക്ക് സംഗീതജ്ഞന്‍ ഫ്രെഡ്ഢി മെര്‍ക്കുറിയായി മാലിക് ജീവിച്ചു. ടെലിവിഷന്‍ സീരീസായ മി. റോബോട്ടിലെ മികച്ച പ്രകടനത്തിലൂടെയാണ് മാലിക് ശ്രദ്ധേയനാവുന്നത്.ലിയറ്റ് ആല്‍ഡേഴ്സണ്‍ എന്ന ഹാക്കറുടെ വേഷമാണ് അദ്ദേഹം ചെയ്തത്. പുരസ്‌കാര വേദിയില്‍ തന്റെ മാതാപിതാക്കളോടാണ് മാലിക് ആദ്യം നന്ദി പറഞ്ഞത്. ഓഡിറ്ററോയത്തില്‍ ഉണ്ടായിരുന്ന തന്റെ മാതാവിനോട് 'നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു' എന്ന് മാലിക് പറഞ്ഞു. 'ഒരു സ്വവര്‍ഗരതിക്കാരനെ കുറിച്ചുള്ള ചിത്രമായിരുന്നു അത്, യാതൊരു വിധത്തിലും കീഴ്പ്പെടാതെ ജീവിച്ച ഒരു കുടിയേറ്റക്കാരന്റെ ജീവിതമായിരുന്നു ഈ ചിത്രം,' മാലിക് വേദിയില്‍ പറഞ്ഞു.

ഈജിപ്തില്‍ നിന്നും കുടിയേറി പാര്‍ത്ത മാതാപിതാക്കളുടെ മകനായി ലോസ് ആഞ്ജല്‍സിലാണ് മാലിക് വളര്‍ന്നത്. 1978ലാണ് അദ്ദേഹത്തിന്റെ മാതാപിതാക്കളായ സയീദ് മാലിക്കും നെല്ലി അബ്ദുല്‍ മാലിക്കും കെയ്റോവില്‍ നിന്ന് കാലിഫോര്‍ണിയയില്‍ എത്തിയത്. ഒരു സാധാരണ ടൂര്‍ ഗൈഡ് ആയിരുന്ന മാലിക്കിന്റെ പിതാവിനെ ഒരു അമേരിക്കന്‍ പൗരനാണ് അമേരിക്കയില്‍ എത്താന്‍ സഹായിച്ചത്. ഇന്ത്യാനയില്‍ ഇവാന്‍സ്വില്ലെ സര്‍വകലാശാലയിലാണ് മാലിക് സിനിമാ പഠനം നടത്തിയത്. ചെറു ചിത്രങ്ങളിലും ടെലിവിഷനിലും സഹനടനായിട്ടായിരുന്നു തുടക്കം.
മികച്ച നടിയായി ഒലീവിയ കോള്‍മാന്‍ (ദ ഫേവറൈറ്റ്) എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നടിയെ തേടി പുരസ്‌കാരം എത്തിയത്. ഗ്ലെന്‍ ക്ലോസ് (ദ വൈഫ്), ലേഡി ഗാഗ (എ സ്റ്റാര്‍ ഈസ് ബോണ്‍), മെലീസ മകാര്‍ത്തി (കാന്‍ യു എവര്‍ ഫോര്‍ഗീവ് മി), എലിറ്റ്‌സ അപരിഷ്യോ (റോമ) എന്നിവരായിരുന്നു നോമിനേഷനില്‍ ഉണ്ടായിരുന്ന മറ്റു താരങ്ങള്‍.

ചരിത്രം കുറിച്ച്, അപ്രതീക്ഷിത നേട്ടവുമായി 'ഗ്രീന്‍ ബുക്ക്'. ഓസ്‌കാര്‍ 2019 ലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി 'ഗ്രീന്‍ ബുക്ക്'. ഏറെ സാധ്യതകളോടെ നോമിനേഷന്‍ ലിസ്റ്റില്‍ മുന്നിട്ട് നിന്നിരുന്ന 'റോമ'(Roma), 'ബ്ലാക്ക് പാന്തര്‍'(Black Panther), ബ്ലാക്ക്‌ലാന്‍സ്മാന്‍(BlacKkKlansman), ബൊഹീമിയന്‍ റാപ്‌സോഡി(Bohemian Rhaposdy), ദ ഫേവറൈറ്റ്സ് (The Favourites), എ സ്റ്റാര്‍ ഈസ് ബോണ്‍ (A Star Is Born), വൈസ് (Vice) എന്നീ ചിത്രങ്ങളെയെല്ലാം പിന്നിലാക്കിയാണ് 'ഗ്രീന്‍ ബുക്ക്' അഭിമാനകരമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ക്രിട്ടിക്സ് ചോയിസ് അവാര്‍ഡും ബാഫ്ത അവാര്‍ഡുമൊക്കെ മുന്‍പു തന്നെ നേടിയ 'റോമ'യായിരുന്നു ഓസ്‌കാര്‍ സാധ്യതയില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്.
ഒരുപാട് വിവാദങ്ങള്‍ക്കൊടുവിലാണ് ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെടുന്നത്. നാല് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ഓഫ് സ്‌ക്രീനില്‍ നല്‍കാം എന്ന അക്കാദമിയുടെ തീരുമാനമായിരുന്നു ഏറ്റവും ഒടുവില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചത്.മൂന്നു മണിക്കൂറുകള്‍ക്കുള്ളി ഓസ്‌കാര്‍ ബ്രോഡ്കാസ്റ്റിങ് പരിമിതപ്പെടുത്തണം എന്ന പ്ലാനാണ് ഇത്തവണത്തെ ഓസ്‌കാര്‍ നിശയുടെ പ്രത്യേകതകളില്‍ ഒന്ന്.

മികച്ച സംവിധായകനുള്ള പുരസ്‌കാരവും 'റോമ'യിലൂടെ അല്‍ഫോന്‍സോ ക്വോറോണ്‍ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യം മുതല്‍ ബെസ്റ്റ് ഡയറക്ടര്‍ പുരസ്‌കാരത്തിന് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളിലൊന്നായിരുന്നു അല്‍ഫോന്‍സോ ക്വോറോണിന്റെയാണ്. 'റോമ' എന്ന തന്റെ സ്പാനിഷ് ചിത്രത്തിലൂടെ ഗോള്‍ഡന്‍ ഗ്ലോബ്, ദ ക്രിട്ടിക്സ് ചോയിസ് അവാര്‍ഡ്, ബാഫ്ത അവാര്‍ഡുകള്‍ അല്‍ഫോന്‍സോ ക്വോറോണ്‍ കരസ്ഥമാക്കിയിരുന്നു. ക്വോറോണിനെ കൂടാതെ ബെസ്റ്റ് ഡയറക്ടര്‍ കാറ്റഗറിയുടെ നോമിനേഷന്‍ ലിസ്റ്റിലുണ്ടായിരുന്നത് യോര്‍ഗോസ് ലാന്‍തിമോസ് (The Favourite), സ്പൈക്ക് ലീ (BlacKkKlansman), ആദം മാകെ (Vice), പവേല്‍ പോളികോസ്‌കി (Cold War) എന്നിവരായിരുന്നു. ഓസ്‌കാറില്‍ ഇടം നേടിയ ആദ്യ നെറ്റ്ഫ്ളിക്സ് ചിത്രമെന്ന രീതിയിലും 'റോമ' ചരിത്രം കുറിച്ചിരുന്നു.
91ാമത് അക്കാദമി അവാര്‍ഡില്‍ നേട്ടം കൊയ്ത് ബ്രയാന്‍ സിംഗര്‍ സംവിധാനം ചെയ്ത 'ബൊഹീമിയന്‍ റാപ്‌സഡി'യും റ്യാന്‍ കൂഗ്ലര്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹീറോ ചിത്രം 'ബ്ലാക്ക് പാന്തറും'. വസ്ത്രാലങ്കാരത്തിനും പ്രൊഡക്ഷന്‍ ഡിസൈനിനുമുള്ള പുരസ്‌കാരങ്ങള്‍ ബ്ലാക്ക് പാന്തര്‍ നേടിയപ്പോള്‍ സൗണ്ട് എഡിറ്റിങ്, സൗണ്ട് മിക്‌സിങ്, എഡിറ്റിങ് പുരസ്‌കാരങ്ങള്‍ ബൊഹീമിയന്‍ റാപ്‌സഡി നേടി. അതേസമയം പത്ത് നോമിനേഷനുകള്‍ നേടിയ അല്‍ഫോന്‍സോ ക്വറോണ്‍ ചിത്രം 'റോമ' രണ്ട് പുരസ്‌കാരങ്ങളാണ് ഇതുവരെ നേടിയത്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രത്തിനുതന്നെയാണ് മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡും. സംവിധായകന്‍ ക്വറോണ്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്.

ബൊഹീമിയന്‍ റാപ്‌സഡിയില്‍ ബ്രിട്ടീഷ് ഗായകന്‍ ഫ്രെഡി മെര്‍കുറിയെ അവതരിപ്പിച്ച റമി മാലിക് മികച്ച നടനായപ്പോള്‍ സഹനടിക്കുള്ള പുരസ്‌കാരം റജീന കിംഗിനാണ്. ഈഫ് ബില്‍ സ്ട്രീറ്റ് കുഡ് ടോക്കിലെ അഭിനയമാണ് റജീനയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ഇവരുടെ ആദ്യ ഓസ്‌കറാണിത്. ഗ്രീന്‍ ബുക്കിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് മഹേര്‍ഷല അലി നേടി. നേരത്തെ മൂണ്‍ലൈറ്റിലെ അഭിനയത്തിന് സഹനടനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട് അദ്ദേഹം.
ഓസ്‌കര്‍ 2019 പുരസ്‌കാര പട്ടിക

നടന്‍- റമി മാലിക് (ബൊഹീമിയന്‍ റാപ്‌സഡി)

ഗാനം- 'ഷാലോ' (ഫ്രം എ സ്റ്റാര്‍ ഈസ് ബോണ്‍)

ഒറിജിനല്‍ സ്‌കോര്‍- ബ്ലാക്ക് പാന്തര്‍

അവലംബിത തിരക്കഥ- ബ്ലാക്ക്ക്ലാന്‍സ്മാന്‍

ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ- ഗ്രീന്‍ ബുക്ക്

ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- സ്‌കിന്‍

വിഷ്വല്‍ എഫക്ട്‌സ്- ഫസ്റ്റ് മാന്‍

സഹനടി- റെജിന കിങ് (ഈഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടാക്ക്)

ഡോക്യുമെന്ററി ഫീച്ചര്‍- ഫ്രീ സോളോ

മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്റ്റൈലിങ്- വൈസ്

വസ്ത്രാലങ്കാരം- ബ്ലാക്ക് പാന്തര്‍

പ്രൊഡക്ഷന്‍ ഡിസൈന്‍- ബ്ലാക്ക് പാന്തര്‍

സിനിമാറ്റോഗ്രഫി- റോമ (അല്‍ഫോന്‍സോ ക്വറോണ്‍)

സൗണ്ട് എഡിറ്റിങ്- ബൊഹീമിയന്‍ റാപ്‌സഡി

സൗണ്ട് മിക്‌സിങ്- ബൊഹീമിയന്‍ റാപ്‌സഡി

വിദേശഭാഷാ ചിത്രം- റോമ (മെക്‌സിക്കോ)

എഡിറ്റിങ്- ബൊഹീമിയന്‍ റാപ്‌സഡി

സഹനടന്‍- മഹെര്‍ഷാല അലി (ഗ്രീന്‍ ബുക്ക്)

അനിമേറ്റഡ് ഫീച്ചര്‍- സ്‌പൈഡര്‍-മാര്‍: ഇന്‍ടു ദി സ്‌പൈഡര്‍-വേഴ്‌സ്

അനിമേറ്റഡ് ഷോര്‍ട്ട്- ബാവൊ

ഡോക്യുമെന്ററി ഷോര്‍ട്ട്- പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സ്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category