1 GBP = 88.40 INR                       

BREAKING NEWS

പിതാവിന്റെ കല്ലറയില്‍ തിരി കത്തിച്ച് അവള്‍ നെഞ്ചു പൊട്ടിക്കരഞ്ഞു; മെഴുകുതിരിയില്‍ നിന്നും പടര്‍ന്ന തീ അവളെ ചുറ്റി വരിഞ്ഞപ്പോള്‍ എങ്ങും നിലവിളി; ഒരു മാസം പ്രാത്ഥനയോടെ കാത്തിരുന്നിട്ടും ശീതള്‍ മോളെ രക്ഷിക്കാനായില്ല; അച്ഛന്റെ ഓര്‍മ്മകളില്‍ കത്തിച്ചാമ്പലായ കൂനമ്മാവിലെ ആറാം ക്ലാസുകാരിക്ക് വിട നല്‍കി നാട്ടുകാര്‍

Britishmalayali
kz´wteJI³

വരാപ്പുഴ: വരാപ്പുഴയിലെ പന്ത്രണ്ടുകാരി ശീതളിന്റെ മരണം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനാകുന്നില്ല. ഒരു ദുരന്തത്തിനിടെ ഉണ്ടായ മറ്റൊരു ദുരന്തം. അതുകൊണ്ട് തന്നെ ശീതളിന്റെ അമ്മയെ ആശ്വസിപ്പിക്കാന്‍ പോലും ആര്‍ക്കും ആകുന്നില്ല.

പിതാവിന്റെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ മെഴുകുതിരിയില്‍ നിന്ന് ഉടുപ്പില്‍ തീ പടര്‍ന്നതാണ് ശീതളിനെ മരണത്തിലേക്ക് കൊണ്ടു പോയത്. തീ കത്തി ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെയാണ് മരിച്ചത്. വരാപ്പുഴ മുട്ടിനകം പരേതനായ കാരിക്കാശേരി അനിലിന്റെ മകള്‍ ശീതള്‍ (12) ആണ് മരിച്ചത്. കൂനമ്മാവ് സെന്റ് ജോസഫ്സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

ഒരു മാസം മുന്‍പായിരുന്നു അപകടം. പിതാവ് മരിച്ച് ഒരാഴ്ച കഴിഞ്ഞ് അമ്മ റാണിയുമൊത്തു ശീതള്‍ കുഴിമാടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയതായിരുന്നു. മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുഴിമാടത്തില്‍ കത്തിച്ചുവച്ചിരുന്ന തിരിയില്‍ നിന്ന് ഉടുപ്പിലേക്കു തീ പടര്‍ന്നു. അമ്മ മാത്രമാണ് അപ്പോള്‍ അടുത്തുണ്ടായിരുന്നത്. ബഹളം കേട്ട് ആളുകള്‍ ഓടിയെത്തി.

ആളിപ്പടര്‍ന്ന തീ അമ്മയും നാട്ടുകാരും ചേര്‍ന്നു പെട്ടെന്ന് അണച്ചെങ്കിലും ശീതളിനു ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റി. അവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംസ്‌കാരം നടത്തി. അങ്കണവാടി വിദ്യാര്‍ത്ഥി ആബേല്‍ സഹോദരനാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category