1 GBP = 90.50 INR                       

BREAKING NEWS

മലയാളിയായ സാംസീര്‍ ലണ്ടനില്‍ വച്ചു സെഹറയെ കണ്ടു മുട്ടിയപ്പോള്‍ സുരഭിലമായത് ഇരുവരുടേയും ജീവിതം: ആ അപൂര്‍വ്വ പ്രണയത്തിന്റെ സുന്ദര നിമിഷങ്ങള്‍ നമുക്ക് കാണാം

Britishmalayali
സൈമി ജോര്‍ജ്ജ്

തിമനോഹരമായ ദൃശ്യവിസ്മയത്തിലൂടെ യുകെ മലയാളിയായ സംസീര്‍ തന്റെ ജീവിത കഥ പറയുന്ന ഗാനമാണ് 'നീയോ'. തന്റെ ഭാര്യ സെഹറയെ ആദ്യമായി കാണുന്നതു മുതല്‍ തന്റെ വിവാഹ ജീവിതം വരെ എത്തിനില്‍ക്കുന്ന ഗാനമാണ് നീയോ. ലണ്ടനില്‍ സന്തോഷകരമായ ജീവിതം നയിക്കുന്ന ഇരുവരും തങ്ങളുടെ ജീവിതം യുകെ മലയാളികള്‍ക്കു മുന്നില്‍ മനോഹരമായി ദൃശ്യവല്‍ക്കരിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും ഏറ്റെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ലണ്ടന്‍ മലയാളികളായ സംസീറിന്റെയും സെഹറ സിമിയുടെയും പ്രണയം വിവാഹമെന്ന സ്വപ്‌നം സാക്ഷാത്കരിച്ചത്. ലണ്ടനില്‍ താമസിക്കുന്ന ഇരുവരും ആദ്യമായി കണ്ടുമുട്ടിയതും പ്രണയത്തിലാവുന്നതും പ്രണയം വിവാഹത്തിലേക്ക് എത്തുന്നതും ആയ മനോഹരമായ വീഡിയോ 'നീയോ' എന്ന പേരില്‍ ആണ് യൂ ട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്.

സ്വന്തം ജീവിതത്തിലെ ഭംഗിയുളള മുഹൂര്‍ത്തങ്ങളെ ആധാരമാക്കി സംസീര്‍ തന്നെ എഴുതുകയും പാടുകയും സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തിട്ടുള്ള അതിമനോഹരമായ ഗാനമാണ് നീയോ. തന്റെ പ്രിയ സഖിയെ ആദ്യമായി കാണുന്നത് മുതല്‍ വിവാഹം വരെയുള്ള മനോഹര മൂഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംസീര്‍ പറയുന്നു.
 
ബിഗ് ബോസ് ലവ് ബേര്‍ഡ്‌സ് പേര്‍ളി മാണിയും ശ്രീനീഷ് അരവിന്ദും ചേര്‍ന്നാണ് ഈ ഗാനം സോഷ്യല്‍ മീഡിയകളില്‍ റിലീസ് ചെയ്ത്. ഇതിന്റെ ടീസര്‍ ആക്ടര്‍ ആന്റ് ആങ്കര്‍ ആദില്‍ ഇബ്രാഹിമാണ് പ്രേക്ഷകരിലേക്ക് എത്തിച്ചത്. ആല്‍ബത്തില്‍ അതിഥി വേഷത്തില്‍ പേര്‍ളി മാണിയും എത്തുന്നുണ്ട്. ഇതിനോടകം അന്‍പതിനായിരത്തോളം പേ ഈ ഗാനം യൂട്യൂബില്‍ കണ്ടു കഴിഞ്ഞു. ഒരുപാടു വ്യത്യസ്തതകള്‍ ഉള്ള ഒരു ഗാനമാണ് നീയോ.

യുകെയിലും യൂറോപ്പിലും അനേകം ഷോകളിലൂടെയും ഇവന്റ്്സുകളിലൂടെയും ഗാനങ്ങള്‍ ആലപിച്ച് യുകെ മലയാളികളെ ആനന്ദ ലഹരിയിലാഴ്ത്തിയിട്ടുള്ള വ്യക്തിയാണ് സം സീര്‍. അതുകൊണ്ടുതന്നെ യുകെ മലയാളികള്‍ക്ക് സുപരിചിതനായ വ്യക്തിയാണ് ഈ ഗായകന്‍. ഇന്ത്യയില്‍ ഒരു റിയാലിറ്റി ഷോ വിന്നറും മുന്‍നിരയില്‍ നില്‍ക്കുന്ന പിന്നണി ഗായകരോടൊപ്പം വേദി പങ്കിട്ടിട്ടുള്ള കലാകാരനുമാണ്. ഇപ്പോഴിതാ, സംസീറിന്റെ ആദ്യ മലയാളം ഗാനം നീയോ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുകയാണ്.

ലണ്ടനില്‍ ടെലികോം പ്രൊഡക്ട് മാനേജരായും സെഹറ സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറും സ്റ്റൈലിസ്റ്റായും ജോലി ചെയ്യുകയാണ്. ഇരുവരും ചേര്‍ന്നു പുറത്തിറക്കുന്ന രണ്ടാമത്തെ വീഡിയോ ആല്‍ബമാണിത്. മനോഹരമായ ഈ ഗാനത്തിന്റെ സംഗീത സംവിധാനം മലയാളി സിനിമയില്‍ ഉയര്‍ന്നു വരുന്ന ബ്രിട്ടീഷുകാരനായ റനീത് ശയില്‍ ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഇതിലെ ഹിന്ദി ഭാഗം റാണിത് എഴുതുകയും പാടുകയും ചെയ്തിരിക്കുന്നു. ഒപ്പം, സീജസ് അച്ചു, ഷഹദ്, ഹസീബ്, ആരുഷി, ഫാസില്‍, ഷബീബ്, റാഫി എന്നിവരും ആല്‍ബത്തില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു

നീയോ ഒരു സിനിമയിലെ ഗാനമാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. വളരെയധികം ദൃശ്യ ഭംഗിയുളള കേരളത്തിലും ലണ്ടനിലുമായി ആണ് ഈ ഗാനത്തിന്റെ ചിത്രീകരണം. മുന്‍ നിര മലയാള സിനിമിലെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരാണ് ഈ ഗാനത്തിന്റെയും അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. എല്ലാവരും ഈ ഗാനം കാണുകയും സപ്പോര്‍ട്ട് ചെയ്യുകയും വേണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category