1 GBP = 87.80 INR                       

BREAKING NEWS

പുല്‍വാമയില്‍ ജീവന്‍ പൊലിഞ്ഞ ഇന്ത്യന്‍ സൈനികര്‍ക്കും പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഒഐസിസി യുകെയുടെ പ്രവര്‍ത്തയോഗം

Britishmalayali
kz´wteJI³

ണ്ടനിലെ ഒഐസിസി പ്രവര്‍ത്തകയോഗം ഈസ്റ്റ്ഹാമില്‍ ഞയറാഴ്ച നടന്നു. പ്രസ്തുത യോഗത്തില്‍ കോണ്‍ഗ്രസിന്റെയും ഒഐസിസിയുടെയും നേതാക്കള്‍ ഉള്‍പ്പടെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

പ്രധാനമായും അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെപ്പറ്റിയും ഐക്ക ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പു വരുത്തുന്നതിനു വേണ്ടിയുള്ള ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഉണര്‍ന്നു പ്രവൃത്തിക്കേണ്ടതിന്റെ ആവശ്യകതയേപ്പറ്റി ചര്‍ച്ച ചെയ്തു.
യുകെയില്‍  ഒഐസിസി ഒറ്റക്കെട്ടായി പ്രവൃത്തിക്കുന്നതിന് എല്ലാ പ്രവൃത്തകരും നേതാക്കന്‍മാരും ഒരുമയോടെ പ്രവര്‍ത്തിക്കുവാന്‍ കഴിയണമെന്ന് കണ്‍വീനര്‍ ടി ഹരിദാസ് ആവശ്യപ്പെട്ടു.

അതോടൊപ്പം തന്നെ എല്ലാ റീജനുകളെയും ഉള്‍പ്പെടുത്തിക്കൊണ്ടു് വിശദമായ യോഗം 24-03-2019 ന് ഞയറാഴ്ച 3.30ന് ലണ്ടനില്‍ മലബാര്‍ ജംഷന്‍ റസ്റ്റാറണ്ടില്‍ വെച്ച് കൂടുവാന്‍ തീരുമാനിച്ച വിവരം ഹരിദാസ് അറിയിച്ചു. ഒഐസിസിനേതാക്കളായ കെകെ മോഹന്‍ദാസ് ,ഡോ. ജോഷി, അള്‍സഹര്‍ അലി, ടോണി ചെറിയാന്‍, തോമസ് പുളിക്കന്‍, എന്നിവര്‍ അടക്കമുള്ള വിവിധ നേതാക്കള്‍ സംസാരിച്ചു.

പ്രസ്തുത യോഗത്തില്‍ കാസര്‍കോട്ട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനും ക്യപേഷിനും ആദരാജ്ഞലികള്‍ അര്‍പ്പിച്ചു പരേതരുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ടു് ഒരു മിനിറ്റു മൗനം ആദരിച്ചു. യോഗത്തിന് ഗിരീമാധവന്‍ സ്വാഗതവും ജയ്‌സണ്‍ നന്ദിയും പറഞ്ഞു. കാശ്മീരില്‍ പുല്‍വാമയില്‍ പാകിസ്ഥാന്‍തീവ്രവാതി ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category