1 GBP = 87.80 INR                       

BREAKING NEWS

യുഎഇയില്‍ തിരികെ ജോലിക്കായി വന്നപ്പോള്‍ മലയാളിയായ മുഹമ്മദ് അസ്ലം അറിയുന്നത് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് കോടി അടിച്ച വിവരം ! ടിക്കറ്റ് നാട്ടില്‍ വച്ച് മറന്നുവെന്ന കാര്യം ഓര്‍മ്മ വന്നപ്പോള്‍ തിരിച്ചെടുക്കാന്‍ ഓട്ടം; മലയാളികള്‍ക്ക് ഓഡിയും ബിഎംഡബ്യുവും സമ്മാനിച്ച് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പ്

Britishmalayali
kz´wteJI³

ഷാര്‍ജ : മലയാളികള്‍ക്ക് വീണ്ടും കോടികളുടെ ഭാഗ്യമഴ സമ്മാനിച്ച് അറബ് നാട്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനീയം മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴു കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളര്‍) അടിച്ചെന്ന വാര്‍ത്തയാണ് അറബ് മണ്ണില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു നറുക്കെടുപ്പ് നടന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഷാര്‍ജയില്‍ താമസിക്കുന്ന മുഹമ്മദ് അസ്ലം അരയിലകത്തി (31)നാണ് ഏഴു കോടിയുടെ മഹാഭാഗ്യം ലഭിച്ചത്. എന്നാല്‍ ജോലിക്കായി തിരികെ യുഎഇയില്‍ എത്തിയപ്പോഴാണ് ടിക്കറ്റ് നാട്ടില്‍ വച്ച് മറന്ന കാര്യം ഓര്‍ത്തത്.

ഇപ്പോള്‍ ഇത് എങ്ങനെയെങ്കിലും തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് അസ്ലം. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യം തെളിഞ്ഞ 139ാം ഇന്ത്യക്കാരനാണ് അസ്ലം. ഷാര്‍ജ എമിറേറ്റ്സ് നാഷനല്‍ ഫാക്ടറി ഫോര്‍ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രിയില്‍ അക്കൗണ്ടന്റായ മുഹമ്മദ് അസ്ലം ഈ മാസം ആദ്യം ദുബായിലെ ഐറിഷ് വില്ലേജില്‍ നിന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ടിക്കറ്റ് വാങ്ങിയത്. താന്‍ ഏരെ സന്തോഷവാനാണെന്നും സമ്മാനം ലഭിച്ചുവെന്ന കാര്യം ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അസ്ലം പറയുന്നു.

അസ്ലത്തിനെ ഭാഗ്യം കനിഞ്ഞ നറുക്കെടുപ്പില്‍ തന്നെ മലയാളിയായ ജോണ്‍ കുര്യന്‍(56) ഓഡി ആര്‍8 ആര്‍ഡബ്ല്യുഎസ് വി10 കൂപെ കാര്‍ സ്വന്തമാക്കി. പുതുവത്സത്തില്‍ നാട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു ഇദ്ദേഹം ടിക്കറ്റെടുത്തത്. കൂടാതെ, കാസര്‍കോട് ബങ്കര മഞ്ചേരം സ്വദേശി അബ്ദുല്ല(55)യ്ക്ക് ബിഎംഡബ്ല്യു ആര്‍9 കാറും സമ്മാനം ലഭിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category