1 GBP = 87.80 INR                       

BREAKING NEWS

ഓപ്പറേഷണല്‍ കോസ്റ്റ് സമാഹരണം തിരിച്ചടിയാവുന്നു; റേഡിയോ മാംഗോയ്ക്ക് പിന്നാലെ ഏഷ്യാനെറ്റ് റേഡിയോവും ഗള്‍ഫില്‍ നിന്നും കെട്ടുകെട്ടി; രണ്ട് വര്‍ഷത്തിനുള്ളില്‍ ഗള്‍ഫില്‍ പൂട്ടി കെട്ടിയത് വോയിസ് ഓഫ് കേരളയും അടക്കം നാല് മലയാളം സ്റ്റേഷനുകള്‍; ഗള്‍ഫ് മേഖലയില്‍ മലയാളം റേഡിയോ ചാനലുകള്‍ അതിജീവന ഭീഷണിയിലോ?

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: ഓപ്പറേഷണല്‍ കോസ്റ്റ് സമാഹരിക്കാനുള്ള ശ്രമങ്ങളില്‍ പരാജയപ്പെട്ട് ഏഷ്യാനെറ്റ് മലയാളം റേഡിയോ കൂടി ഗള്‍ഫില്‍ നിന്ന് വിടവാങ്ങുന്നു. ഗള്‍ഫ് നാടുകളില്‍ വിജയത്തിന്റെ ഇതിഹാസം രചിച്ചിരുന്ന ഏഷ്യാനെറ്റ് റേഡിയോയുടെ വിടവാങ്ങല്‍ ഒരു മില്യനോളം വരുന്ന, ഗള്‍ഫ് മലയാളി സമൂഹത്തെ ഞെട്ടിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ നാല് മലയാളം സ്റ്റേഷനുകളാണ് ഗള്‍ഫില്‍ നിന്നും വിടവാങ്ങിയത്. റേഡിയോ മി, വോയിസ് ഓഫ് കേരള, റേഡിയോ മാംഗോ, ഏഷ്യാനെറ്റ് റേഡിയോ എന്നിവയാണ് ഈ നാല് മലയാളം സ്റ്റേഷനുകള്‍. റേഡിയോ ഏഷ്യ, പ്രവാസി ഭാരതി, ഹിറ്റ് 96.7, ക്ലബ് എഫ്എം, ഗോള്‍ഡ് 101.3 എഫ്എം, ഫ്ളവേഴ്സ് എഫ്എം 94.7 എന്നിവയാണ് നിലവില്‍ ലൈവായിട്ടുള്ള മലയാളം റേഡിയോ സ്റ്റേഷനുകള്‍.

ഗള്‍ഫില്‍ 18 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ തന്നെയാണ് ഒരു മുന്നറിയിപ്പും നല്കാതെയുള്ള ഏഷ്യാനെറ്റ് റേഡിയോയുടെ അടച്ചുപൂട്ടല്‍ നടക്കുന്നത്. 2000 ത്തിലാണ് ഏഷ്യാനെറ്റ് റേഡിയോ ഗള്‍ഫില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായി നിലകൊള്ളുന്ന മലയാള മനോരമ യുടെ പ്രസ്റ്റിജ് സ്ഥാപനങ്ങളിലൊന്നായി കണക്കുകൂട്ടപ്പെട്ടിരുന്ന റേഡിയോ മാംഗോ 96.2 അതിന്റെ ദുബായ് നിലയം അടച്ചു പൂട്ടിയതിനു പിന്നാലെയാണ് റേഡിയോ മാംഗോയെക്കാളും മുന്‍ നിരയില്‍ നിന്ന ഏഷ്യാനെറ്റ് റേഡിയോ കൂടി ഗള്‍ഫില്‍ നിന്നും പിന്‍വാങ്ങുന്നത്. പരസ്യവരുമാനം ക്രമാതീതമായി കുറയുന്നതാണ് റേഡിയോ മാംഗോ പോലെ ഏഷ്യാനെറ്റ് റേഡിയോയ്ക്കും തിരിച്ചടിയായത്.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന നാലാമത്തെ റേഡിയോ സ്റ്റേഷന്‍ ആണ് ഏഷ്യാനെറ്റ് റേഡിയോ. . കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടു മലയാളം റേഡിയോ സ്റ്റേഷനുകളാണ് ഗള്‍ഫില്‍ അടച്ചു പൂട്ടിയത്. 2014 ല്‍ ഗള്‍ഫില്‍ ആരംഭിക്കുകയും റേഡിയോ തരംഗമായി മാറുകയും ചെയ്ത റേഡിയോ മാംഗോയും വോയിസ് ഓഫ് കേരളയും. ഈ ജനുവരിയിലാണ് റേഡിയോ മാംഗോ അടച്ചു പൂട്ടുന്നത്. കഴിഞ്ഞ വര്‍ഷമാണ് വോയിസ് ഓഫ് കേരള അടച്ചുപൂട്ടുന്നത്. പരസ്യ വരുമാന കാര്യത്തില്‍ നിലനില്‍ക്കുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ കഴിയാതെയാണ് മലയാളം റേഡിയോ സ്റ്റേഷനുകള്‍ഗള്‍ഫ് സെക്ടറില്‍ നിന്ന് വിടവാങ്ങുന്നത്.

ഏഷ്യാനെറ്റ് റേഡിയോ ഗള്‍ഫില്‍ എത്തുമ്പോള്‍ വെറും രണ്ടു റേഡിയോ സ്റ്റേഷനുകള്‍ മാത്രമേ ഗള്‍ഫില്‍ സജീവമായിരുന്നുള്ളൂ. പത്തോളം റേഡിയോ സ്റ്റേഷനുകളാണ് പിന്നീട് ഗള്‍ഫില്‍ പിറവിയെടുത്തത്. നിലവിലെ പരസ്യ വരുമാനം ഈ സ്റ്റേഷനുകള്‍ക്ക് ഷെയര്‍ ചെയ്ത് എടുക്കേണ്ടി വന്നു. ഇത് റേഡിയോ ചാനലുകള്‍ക്ക് താങ്ങാന്‍ കഴിയാത്ത അവസ്ഥ വന്നു. ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യവും സ്റ്റേഷനുകള്‍ക്ക് തിരിച്ചടിയായി. ഓരോ റേഡിയോ ചാനലുകള്‍ക്കും വളരെ ചെറിയ ഷെയറുകള്‍ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെലവുകള്‍ വെട്ടിക്കുറച്ചും സ്റ്റാഫുകളെ വെട്ടിക്കുറച്ചും നിലനില്‍പ്പിന് സാധ്യമായ മാര്‍ഗങ്ങള്‍ ഏഷ്യാനെറ്റ് റേഡിയോവും റേഡിയോ മാംഗോയും പരീക്ഷിച്ചിരുന്നെങ്കിലും ഒന്നും വിജയപ്രദമാവുകയും ചെയ്തില്ല. ഗള്‍ഫിലെ റേഡിയോ ലൈസന്‍സ് ഫീസിനത്തില്‍ വന്ന വന്‍ വര്‍ദ്ധനവും മലയാളം റേഡിയോ ചാനലുകള്‍ക്ക് തിരിച്ചടിയാവുകയായിരുന്നു.

യുഎഇയിലെ ശക്തമായ സാന്നിധ്യമായി നിലകൊള്ളവേ തന്നെയാണ് മലയാള മനോരമയുടെ റേഡിയോ മാംഗോ ദുബായ് നിലയം അടച്ചുപൂട്ടലും നടക്കുന്നത്. റേഡിയോ മാംഗോയുടെ അഞ്ചാമത് സ്റ്റേഷനാണ് ദുബായില്‍ തുറന്നത്. . 2014 ഓഗസ്റ്റ് 17 നാണ് ദുബായില്‍ റേഡിയോ മാംഗോ ആരംഭിക്കുന്നത്. യുഎഇയില്‍ 92 ശതമാനം പേരും റേഡിയോ ശ്രവിക്കുന്നതായാണു കണക്കുകള്‍ പറയുന്നത്. ഈ രീതിയില്‍ ദുബായിലെ അതിശക്തമായ വിപണി നിലനില്‍ക്കെ തന്നെയാണ് ഈ പിന്മാറ്റം. വന്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ചാണ് ഈ തീരുമാനവുമായി മനോരമ മുന്നോട്ടു പോയത്. ഓപ്പറേഷണല്‍ കോസ്റ്റ് സമാഹരിക്കുന്നതില്‍ നിന്നും തുടര്‍ച്ചയായി നേരിടുന്ന പരാജയങ്ങളാണ് റേഡിയോ മാംഗോ യുഎഇ നിലയം അടച്ചുപൂട്ടുന്നതിലേക്കും നയിച്ചത്.

1888 ല്‍ മലയാള മനോരമ സ്ഥാപിച്ച ശേഷം ആദ്യമായാണ് നഷ്ടത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടേയും പേരില്‍ മനോരമയുടെ ഭാഗമായ ഒരു യൂണിറ്റ് അടച്ചുപൂട്ടാനുള്ള തീരുമാനം മനോരമ മാനേജ്‌മെന്റ് എടുക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഗള്‍ഫിലെ മാധ്യമ ഭീമന്മാര്‍ക്ക് അടിപതറുന്ന കാഴ്ച ദൃശ്യമായിരിക്കെ തന്നെയാണ് മലയാളത്തിന്റെ മാധ്യമ സാമ്രാജ്യത്തില്‍ നിന്നും ഈ തീരുമാനം വന്നത് മനോരമ മാനേജിങ് എഡിറ്റര്‍ ഫിലിപ്പ് മാത്യുവിന്റെ മക്കളായ അമിത് മാത്യുവും റിയാദ് മാത്യൂവു മാണ് റേഡിയോ മാംഗോയുടെ ചുമതല വഹിച്ചത്. എന്നിട്ടുപോലും . ഓപ്പറേഷണല്‍ കോസ്റ്റ് സമാഹരിക്കുന്നതില്‍ പരാജയം വന്നു. മറ്റു മലയാള റേഡിയോ നിലങ്ങളും ദുബായില്‍ അടച്ചുപൂട്ടല്‍ അവസ്ഥ നേരിടുകയാണ്.

ഗള്‍ഫ് മാധ്യമ രംഗം അടക്കി വാണിരുന്ന ഖലീജ് ടൈംസ് വരെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഖലീജ് ടൈംസില്‍ നിന്ന് പൊടുന്നനെ പുറത്താക്കപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയുടെ സോഷ്യല്‍ മീഡിയാ കുറിപ്പ് ശ്രദ്ധേയമായിരുന്നു. ഖലീജ് ടൈംസിനു മാത്രമല്ല മലയാളത്തിലെ മാധ്യമ ഭീമന്മാരായ മനോരമയ്ക്കും ഏഷ്യാനെറ്റിനും വരെ ഗള്‍ഫ് സെക്ടറില്‍ അടിപതറുകയാണ് എന്നാണ് റേഡിയോ നിലയങ്ങള്‍ അടച്ചുപൂട്ടിയുള്ള ഈ തീരുമാനങ്ങളില്‍ പ്രതിഫലിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category