1 GBP = 102.00 INR                       

BREAKING NEWS

തന്നെ സിനിമയിലെത്തിച്ച ബാപ്പക്ക് നന്ദി പറഞ്ഞ് സൗബിന്‍ ഷാഹിര്‍; ക്യാപ്റ്റനും മേരിക്കുട്ടിയും താന്‍ ഏറെ പ്രയാസപ്പെട്ട് ചെയ്ത സിനിമകളാണെന്ന് ജയസൂര്യ; മികച്ച നടന്മാരുടെ ലിസ്റ്റില്‍ എത്തിയതുതന്നെ വലിയ കാര്യമെന്ന് ജോജു ജോര്‍ജ്; അവാര്‍ഡ് മുഴുവന്‍ ടീമിനും പങ്കുവെച്ച് നിമിഷ സജയന്‍; വ്യത്യസ്തതകള്‍ ബോധപൂര്‍വം കൊണ്ടുവരുന്നതല്ലെന്ന് ശ്യാമപ്രസാദ്; ചലച്ചിത്ര അവാര്‍ഡ് ജേതാക്കളുടെ പ്രതികരണം ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: മികച്ച നടനുള്ള അവാര്‍ഡ് കിട്ടുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നതിനാല്‍ നടന്‍ സൗബിന്‍ ഷാഹിറിന്റെ കൊച്ചിയുടെ വീട്ടില്‍ രാവിലെ മുതല്‍ മാധ്യമങ്ങളുടെ വന്‍ സാന്നിധ്യമുണ്ടായിരുന്നു. പക്ഷേ അമിതമായ ആഹ്ലാദങ്ങളൊന്നുമില്ലാതെ പതിവ് തമാശകളുമായിട്ടായിരുന്നു മികച്ച ചലച്ചിത്ര നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌ക്കാരം ജയസൂര്യക്കൊപ്പം പങ്കിട്ട സൗബിന്റെ പ്രതികരണം. ' എല്ലാവര്‍ക്കും നന്ദി. അവാര്‍ഡൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ ആണെല്ലോ എല്ലാവരും പറയുക. ഞാനും അതുതന്നെ പറയട്ടെ' - എന്നായിരുന്നു സൗബിന്റെ ആദ്യ മറുപടി.

പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ തുടര്‍ന്ന ചോദിച്ചപ്പോഴാണ് തന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ ചാലക ശക്തിയായി പ്രവര്‍ത്തിച്ച ബാപ്പയെക്കുറിച്ച് സൗബിന്‍ വാചാലനായത്. സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന ബാപ്പയാണ് വളരെ ചെറുപ്പത്തില്‍ തന്നെ എന്നെ ഫാസിലിന്റെ സെറ്റില്‍ എത്തിച്ചത്. അങ്ങനെ അസിറ്റന്റ് ഡയറക്ടറായി കൂടിയ ആ കാലത്താണ് സിനിമ ഗൗരവമായി മനസ്സില്‍ മൊട്ടിട്ടത്. ആ രീതിയില്‍ നോക്കുമ്പോള്‍ ആദ്യം നന്ദി പറയേണ്ടത് ബാപ്പക്കാണ്. പിന്നെ സിനിമയിലെ സൗഹൃദങ്ങള്‍ക്കും. എക്കാലത്തും സുഹൃത്തുക്കള്‍ തന്നെയാണ് എന്റെ ശക്തി.

സുഡാനി എന്ന ചിത്രവുമായി എത്തുമ്പോള്‍ നവാഗത സംവിധായകനായ സക്കറിയ പറഞ്ഞ് ഞാന്‍ അല്ലാതെ മറ്റൊരു ഓപ്ഷന്‍ ഇല്ല എന്നായിരുന്നു. ഹാസ്യ കഥാപാത്രങ്ങളില്‍നിന്ന് ക്യാരക്ടര്‍ റോളുകളിലേക്ക് മാറാനുള്ള തീരുമാനം ബോധപുര്‍വം എടുത്തതല്ല. ജനപ്രിയ സിനിമകള്‍ക്ക് അവാര്‍ഡ് കിട്ടുന്നതിലും സന്തോഷമുണ്ട്- സൗബിന്‍ പറഞ്ഞു.

ക്യാപ്റ്റനും മേരിക്കുട്ടിയും താന്‍ ഏറെ പ്രയാസപ്പെട്ട് ചെയ്ത ചിത്രങ്ങള്‍ ആണെന്നും ഈ അവാര്‍ഡ് തനിക്ക് വൈകികിട്ടിയ അംഗീകരമാണെന്ന് കരുതിന്നില്ലെന്നും നടന്‍ ജയസൂര്യ പ്രതികരിച്ചു. അവാര്‍ഡുകളും അംഗീകാരങ്ങളും തീര്‍ച്ചയായും സന്തോഷം നല്‍കുന്നതാണ്. നമ്മള്‍ എടുത്ത സ്ട്രയിന്‍ അംഗീകരിക്കപ്പെട്ടു എന്നതിലും സന്തോഷമുണ്ട്. ഈ രണ്ടു സിനിമകള്‍ക്കായും വലിയ പ്രിപ്പറേഷന്‍സാണ് വേണ്ടി വന്നത്. വി പി സത്യന്റെ ജീവിത കഥ ആദ്യം കേള്‍ക്കുമ്പോള്‍ എനിക്ക് സത്യനെകുറിച്ച് വലിയ ധാരണകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ നല്ലപോലെ റഫര്‍ ചെയ്യേണ്ടിവന്നു. ഒപ്പം ദീര്‍ഘകാലം ഫുട്‌ബോള്‍ പരിശീലനവും നടത്തി. ഇതിലും വലിയ ഒരുക്കങ്ങളാണ് ഞാന്‍ മേരിക്കുട്ടിക്കുവേണ്ടി നടത്തേണ്ടി വന്നത്. പൂര്‍ണമായും സ്ത്രീകളുടെ കോസ്റ്റിയൂമിലേക്ക് മാറുകയെന്നതും മാനസിമായി വലിയ ബുദ്ധിമുട്ടായിരുന്നു. സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെ പിന്തുണ ഒന്നുകെ്ാണ്ട് കൂടിയാണ് ആ കഥാപാത്രം ഇങ്ങനെ ഭംഗിയാക്കാനായത്.- ജയസൂര്യ വ്യക്താമാക്കി.

മികച്ച നടന്മാരുടെ ലിസ്്റ്റില്‍ എത്തിയതുതന്നെ വലിയ കാര്യമാണെന്നായിരുന്നു മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് നേടിയ ജോജു ജോര്‍ജിന്റെ പ്രതികരണം. സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് തുടങ്ങുമ്പോള്‍ ഇത്രയൊന്നും ആവുമെന്ന് ഞാന്‍ കരുതിയിരുന്നതല്ല. ചോലയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനോടും, ജോസഫിന്റെ സംവിധായകന്‍ എം എം പത്മകുമാറിനോടും പ്രത്യേകം നന്ദിയുണ്ട്. ജോസഫിന് വലിയ ജനപിന്തുണ കിട്ടിയത് തങ്ങള്‍ക്ക് കിട്ടിയ ഇരട്ടി മധുരമാണെന്നും ജോജു ജോര്‍ജ് പറഞ്ഞു.

അവാര്‍ഡ് തന്റെ മുഴവന്‍ അംഗങ്ങള്‍ക്കും ഉള്ളതാണെന്നായിരുന്നു നടി നിമിഷാ സജയന്റെ പ്രതികരണം. 'സനല്‍ കുമാര്‍ ശശിധരന്റെ ചോലയില്‍ ഒരു സ്‌കൂള്‍കുട്ടിയുടെ വേഷമായിരുന്നു. മധുപാലിന്റെ കുപ്രസിദ്ധ പയ്യനില്‍ ഒരു തുടക്കക്കാരിയായ അഭിഭാഷകയുടേതും. സ്വാഭാവികമായി പെരുമാറാനാണ് രണ്ട് സംവിധായകരും പറയാറുള്ളത്. കുപ്രസിദ്ധ പയ്യനിലെ വക്കീലിനായി അല്‍പ്പം മുന്നൊരുക്കങ്ങള്‍ നടത്തയിരുന്നതായും അവര്‍ വെളിപ്പെടുത്തി.

തന്റെ ചിത്രങ്ങളിലുള്ള വ്യത്യസ്തകള്‍ ബോധപുര്‍വം കൊണ്ടുവരുന്നതല്ലെന്നും, പ്രേക്ഷകര്‍ ആഗ്രഹിക്കുന്നപോലെ ചിത്രമെടുക്കാന്‍ തനിക്ക് കഴിയില്ലെന്നും അഞ്ചാമതും മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ ശ്യാമ പ്രസാദ് പറഞ്ഞു. വീണ്ടും അവാര്‍ഡിന് അര്‍ഹനാക്കിയ ഒരു ഞായറാഴ്ചയെന്ന ചിത്രം രണ്ടു കഥാ ഖണ്ഡങ്ങള്‍ ചേര്‍ന്ന ഒരു കൊച്ചു ചിത്രമാണ്. എന്നാല്‍ അതിനുമുമ്പ് എടുത്ത് ഹേയ് ജൂഡ് ഇതില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. ആദ്യമായി ഒരു സബ്ജക്ട് അവനവന് ഇഷ്ടപ്പെടുകയാണ് വേണ്ടത്. അത് ഞാന്‍ നന്നായി ആസ്വദിച്ചു ചെയ്യുന്നു. അല്ലാതെ വ്യത്യസ്തതക്കായി ബോധപുര്‍വം ഒന്നും ചെയ്യാറില്ല.- ശ്യാമപ്രസാദ് വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category