1 GBP = 87.00 INR                       

BREAKING NEWS

ബ്രക്സിറ്റിനെ കുറിച്ചു മുഴുവന്‍ അറിയണമെങ്കില്‍ ഐറിഷ് ബാക്ക്സ്റ്റോ പ്പിനെ കുറിച്ചും അറിയണം; ബെല്‍ഫാസ്റ്റിലെ ഷാജി ലൂക്കോസിന്റെ ലേഖനം വായിച്ചാലേ അതറിയാനാവൂ

Britishmalayali
ഷാജി ലൂക്കോസ്

ബ്രക്സിറ്റ് ചര്‍ച്ചകളിലെ ഏറ്റവും വലിയ കീറാമുട്ടി ഐറിഷ് ബാക്ക്സ്‌റ്റോപ്പാണ്. അതെന്താണ് എന്നു പലര്‍ക്കും ഇപ്പോഴും അറിയില്ല. നോര്‍ത്തേണ്‍ അയര്‍ലന്റിലെ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ ഷാജി ലൂക്കോസ് ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്ക് വേണ്ടി സംശയങ്ങള്‍ നിവാരണം ചെയ്യുകയാണ് - എഡിറ്റര്‍

ബ്രിട്ടനെ പിടിച്ചു കുലുക്കി കൊണ്ടിരിക്കുന്ന ബ്രക്‌സിറ്റും അതിന് കീറാമുട്ടിയായി തീര്‍ന്നിരിക്കുന്ന ബാക്ക്‌സ്റ്റോപ്പും

ബ്രിട്ടണ്‍ എക്സിറ്റ് അഥവാ ബ്രക്‌സിറ്റ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിടണമെന്ന ഭൂരിപക്ഷ അഭിപ്രായം ബ്രിട്ടീഷ് ജനത ഹിതപരിശോധനയിലൂടെ രേഖപ്പെടുത്തുന്നത് 2016 ജൂണ്‍ 23നാണ്. പക്ഷേ, ഇന്ന് ഈ ഹിതപരിശോധന നടത്തുകയാണെങ്കില്‍ ഭൂരിപക്ഷവും മറിച്ചു വോട്ട് രേഖപ്പെടുത്തുമെന്നുള്ള നിസ്സംശയമായ സാഹചര്യത്തിലാണ് ഇപ്പോള്‍ ബ്രക്‌സിറ്റ് എത്തി നില്‍ക്കുന്നത്. ഈ മാര്‍ച്ച് 29ന് ഔദ്യോഗികമായി ബ്രക്‌സിറ്റ് നടപടികള്‍ തുടങ്ങി ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടു പോകേണ്ടതാണെങ്കിലും പ്രധാന മന്ത്രി തെരേസ മേയിക്ക് തന്റെ മുഴുവന്‍ പാര്‍ട്ടി അംഗങ്ങളെയോ ബ്രിട്ടീഷ് പാര്‍ലമെന്റിനെയോ വിശ്വാസത്തിലെടുത്തുള്ള ഒരു വിട്ടു പോക്കലിന് (ഡീല്‍ ബ്രക്‌സിറ്റ്) നാളിതുവരെ സാധിച്ചിട്ടില്ല.

യൂറോപ്പുമായി ഒരു ഒത്തുതീര്‍പ്പ് വിട്ടുപോക്കലിനുള്ള സാധ്യതയുടെ അഭാവത്തില്‍ (നോ ഡീല്‍ ബെക്‌സിറ്റ്) രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി 1. 2 ശതമാനമായി കൂപ്പുകുത്തുക മാത്രമല്ല വാഹന നിര്‍മ്മാതാക്കളടക്കമുള്ള നിര്‍മ്മാണ രംഗവും ഫാക്ടറികളും അടച്ചു പൂട്ടലിന്റെ വക്കിലുമാണ്. നിലവില്‍ യൂറോപ്പുമായി ബിസിനസ് ചെയ്തുകൊണ്ടിരിക്കുന്ന 2,40,000 യുകെ കമ്പനികളില്‍ വെറും 40,000 ബിസിനസുകള്‍ മാത്രമാണ് നിലവിലുള്ള യൂറോപ്യന്‍ യൂണിയന്റ് ഏകീകൃത നികുതി ഘടനയില്‍ നിന്നും മാറി നോ ഡീല്‍ ബ്രക്‌സിറ്റിന്റെ സാഹചര്യത്തിലുള്ള ബിസിനസ് തുടരാന്‍ വേണ്ട നടപടികളുമായി ഇതുവരെ ഒരുങ്ങിയിട്ടുള്ളത്.

പരിഷ്‌കരിച്ച നിര്‍ദ്ദേശങ്ങളുമായി വരുന്ന മാര്‍ച്ച് 12ന് വീണ്ടും പാര്‍ലമെന്റില്‍ ഡീല്‍ ബ്രക്‌സിറ്റി'ന് വോട്ടു തേടുമെന്നും പരാജയപ്പെട്ടാല്‍ 13ന് നോഡീല്‍ ബ്രക്‌സിറ്റ്' നും അതും വിജയം കണ്ടില്ലെങ്കില്‍ 14ന് ആര്‍ട്ടിക്കിള്‍ 50ന് മേലുള്ള നടപടികള്‍ മാര്‍ച്ച് 29ന് പകരം ജൂണ്‍ വരെ നീട്ടി ബ്രക്‌സിറ്റ് മുന്നോട്ടാക്കുവാനുമുള്ള സാധ്യതകളുമാണ് അവസാനമായി തെരേസ മേ പ്രഖ്യാപിച്ചിട്ടുള്ളത്.

എന്താണ് ജനുവരി 29ന് പാര്‍ലമെന്റില്‍ തെരേസ മേയുടെ നിര്‍ദ്ദേശങ്ങള്‍ പാസ്സാവുന്നതിന് കീറാമുട്ടിയായ ബാക്ക്സ്റ്റോപ്?
ബോംബ് സ്ഫോടനങ്ങള്‍ അടക്കമുള്ള വിധ്വംസക- മത വിഭാഗീയ- അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടന്‍ ഉള്‍പ്പെടെ പാശ്ചാത്യരടക്കമുള്ള ലോക രാജ്യങ്ങള്‍ മുഴുവന്‍ ഭീകരപ്രവര്‍ത്തനം എന്നാണ് വിളിക്കുന്നത്. അതേ സമയം ബ്രിട്ടന്റെ ഒരു ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലന്റില്‍ ക്രിസ്ത്യന്‍ വിശ്വാസികളിലെ തന്നെ കത്തോലിക്കാ- പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി അരങ്ങേറികൊണ്ടിരുന്ന അട്ടിമറിക്കും പരസ്പര സംഘര്‍ഷങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമൊക്കെ വെറും 'ട്രബിള്‍സ്' എന്ന ഓമപ്പേരിലാണ് വിളിക്കപ്പെടുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ വൈസ്രോയിയായിരുന്നു മൗണ്ട് ബാറ്റണ്‍ പ്രഭുവിനെ 1979ല്‍ ബോംബ് സ്ഫോടനത്തിലൂടെ വധിച്ചതടക്കം ബ്രിട്ടനിലും അയര്‍ലന്റിലുമായി നൂറു കണക്കിന് ആളുകളാണ് ഇന്നും നോര്‍ത്തേണ്‍ അയര്‍ലന്റില്‍ ഈ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത മൂലം കൊല്ലപ്പെട്ടിട്ടുള്ളത്. സിന്‍ ഫെയിന്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയിലൂടെ ദേശീയ വാദികള്‍ എന്ന പേരില്‍ നോര്‍ത്തേണ്‍ അയര്‍ലന്റ് സ്വതന്ത്ര അയര്‍ലന്റില്‍ ലയിക്കണമെന്ന വാദവുമായി കത്തോലിക്കാ വിശ്വാസികള്‍ ഒരു വശത്തും ബ്രിട്ടീഷ് രാജ്ഞിയ്ക്ക് വിധേയത്വം പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് യുണൈറ്റഡ് പാര്‍ട്ടിയുമായി (ഡി യു പി) ഡെമോക്രാറ്റുകള്‍ ഉള്‍പ്പെടുന്ന പ്രൊട്ടസ്റ്റന്റ് മറുവശത്ത്മായി നോര്‍ത്തേണ്‍ അയര്‍ലന്റ് രാഷ്ട്രീയവും സമൂഹവും കാലങ്ങളായി വളരെ കലുഷിതമായിരുന്നു.

ഇക്കാലങ്ങളില്‍ രണ്ടു മേഖലകള്‍ തമ്മിലുള്ള അതിര്‍ത്തിയില്‍ ശക്തമായ പരിശോധനയടക്കം (ഹാര്‍ഡ് ബോര്‍ഡര്‍) നോര്‍ത്തേണ്‍ അയര്‍ലന്റ് പ്രത്യേക സെക്രട്ടറി വഴി ലണ്ടനില്‍ നിന്നുള്ള നേരിട്ടുള്ള ഭരണത്തിന്‍ കീഴിലുമായിരുന്നൂ. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള അക്രമങ്ങളും അട്ടിമറികളും കൊണ്ട് സാധാരണ ജനജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് 1998 ല്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറിന്റെ നേതൃത്വത്തില്‍ ഗുഡ് ഫ്രൈഡേ എഗ്രിമെന്റ് എന്ന പേരില്‍ ഇരു വിഭാഗങ്ങളിലുമുള്ളവര്‍ ഒരു സമാധാന ഉടമ്പടി ഒപ്പുവയ്ക്കുന്നത്.

ഈ ഉടമ്പടി പ്രകാരം ഇരുവിഭാഗങ്ങളും അക്രമം നിര്‍ത്തി ആയുധങ്ങള്‍ അടിയറ വച്ച്് സമാധാന ചച്ചകള്‍ക്കായി മുന്നോട്ട് വരുന്നതിനും അതിര്‍ത്തിയിലെ കര്‍ക്കശന പരിശോധനകള്‍ അവസാനിപ്പിച്ചു ഇരു മേഖലയി ലെയ്ക്കും യഥാക്രമം സഞ്ചാരം സുഗമമാക്കുന്നതിനും (സോഫ്റ്റ് ബോര്‍ഡര്‍) തീരുമാനമായി. മാത്രമല്ല, ഡി യു പി, സിന്‍ ഫെയിന്‍ തുടങ്ങി ഇരുചേരിയിലുമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് നോര്‍ത്തേണ്‍ അയര്‍ലന്റ് പാര്‍ലമെന്റായ സ്റ്റോര്‍മൗണ്ടില്‍ കൂട്ടുകക്ഷി മന്ത്രിസഭ ഉണ്ടാക്കുവാനും തീരുമാനമായി. ഇങ്ങനെ വിപ്ലവകരമായ ഒരു നടപടിയിലൂടെ ബ്രിട്ടന്റെ അവിഭാജ്യഘടകമായ നോര്‍ത്തേണ്‍ അയര്‍ലന്റില്‍ സമാധാന ശ്രമം പുനഃസ്ഥാപിച്ചു മുഖ്യധാരയിലേക്ക് വന്നു കൊണ്ടിരിക്കുമ്പോഴാണ് ബ്രക്‌സിറ്റ് എന്ന പ്രക്രിയ കടന്നുവരുന്നത്.

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമ്പോള്‍ സ്വാഭാവികമായും നോര്‍ത്തേണ്‍ അയര്‍ലന്റിന്റെ അതിര്‍ത്തിയില്‍ ഇപ്പൊള്‍ നിലവിലുള്ള ആളുകളുടെയും സാധന സാമഗ്രികളുടെയും സ്വതന്ത്ര സഞ്ചാരവും നീക്കുപോക്കിനും (സോഫ്റ്റ് ബോര്‍ഡര്‍) നിയന്ത്രണങ്ങള്‍ (ഹാര്‍ഡ് ബോര്‍ഡര്‍) ഏര്‍പ്പെടുത്തേണ്ടി വരും. ഇങ്ങനെയൊരവസ്ഥ വന്നാല്‍ യൂറോപ്പിന്റെ അംഗമായ അയര്‍ലന്റും കക്ഷി ചേര്‍ന്നു ഒപ്പ് വച്ചിരിക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് ബ്രെക്‌സിറ്റ് വഴി യാതൊരു കോട്ടവും വരാതെ ഒരു താല്‍ക്കാലിക പരിരക്ഷയായാണ് 'ബാക്ക് സ്റ്റോപ് എന്ന പേരില്‍ ഒരു ഇന്‍ഷുറന്‍സ് ബ്രക്‌സിറ്റ് ഡീലില്‍ ക്രമീകരിച്ചിരിക്കുന്നത്.

ബാക്ക് സ്റ്റോപ്' വഴി നിലവിലുള്ള സോഫ്റ്റ് ബോര്‍ഡര്‍ (സ്വതന്ത്ര അതിര്‍ത്തി) കാത്തു സൂക്ഷിക്കുകയാണ് ലക്ഷ്യമിടുന്നത്. പക്ഷേ, ബ്രക്‌സിറ്റിന് ഭൂരിപക്ഷം വോട്ട് രേഖപ്പെടുത്തിയ നോര്‍ത്തേണ്‍ അയര്‍ലന്റിലെ ജനങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഡി. യു. പി തെരേസാമേയുടെ നിലവിലുള്ള ബാക്ക് സ്റ്റോപ് നിര്‍ദ്ദേശത്തെ തള്ളിയാണ് പാര്‍ലമെന്റില്‍ വോട്ട് രേഖപ്പെടുത്തിയത്. കാരണം, ബാക്ക് സ്റ്റോപ്' അനശ്ചിതമായി തുടര്‍ന്നാല്‍ അവരുടെ എതിര്‍ ചേരിയിലുള്ള സിന്‍ ഫെയിന്‍ ആഗ്രഹിക്കുന്നത് പോലെ നോര്‍ത്തേണ്‍ അയര്‍ലന്റ് കാലക്രമേണ ബ്രിട്ടന്റെ ഭാഗമല്ലാതായി തീരുമെന്നും അവര്‍ ഭയപ്പെടുന്നു. ടോറി, ലേബര്‍ പാര്‍ട്ടികളിലെ കുറെ എംപിമാരും ഈ വാദത്തോട് യോജിച്ചാണ് ഇക്കഴിഞ്ഞ ജനുവരി 29ന് തെരേസ മേയുടെ നിര്‍ദ്ദേശങ്ങള്‍ക്കെതിരായി പാര്‍ലമെന്റില്‍ വോട്ട് ചെയ്തത്.

രാജ്യത്തെ സ്ഥിരമായി വെട്ടി മുറിക്കാതെ ബാക്ക് സ്റ്റോപ്പിന് സമയപരിധി നിശ്ചയിച്ച് അതിനു ബദലായി ഭാവിയില്‍ ഒരു മെച്ചപ്പെട്ട സംവിധാനമുണ്ടാകണമെന്നും അത് പ്രത്യേക നിയമമായി രേഖപ്പെടുത്തി ഇക്കാര്യത്തില്‍ യൂറോപ്യന്‍ നേതാക്കളുമായി വ്യക്തമായ ഒരു തീരുമാനം കൈക്കൊള്ളണമെന്നുമാണ് വിമത എംപിമാര്‍ ആവശ്യപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും സിന്‍ ഫെയിന്റെ എംപിമാര്‍ ബ്രിട്ടന്റെ ഭരണം അംഗീകരിക്കുകയില്ലെന്ന അവരുടെ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടനുസരിച്ച് ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ പാര്‍ലമെന്റില്‍ ഒരിക്കലും പങ്കെടുക്കാറില്ല താനും.

മാര്‍ച്ച് 13 മുതലുളള തെരേസ മേയുടെ പുതിയ ബ്രക്‌സിറ്റ് നിര്‍ദ്ദേശങ്ങളുടെ പാര്‍ലമെന്റിലെ വോട്ടെടുപ്പിന് ബ്രിട്ടീഷ് ജനത വളരെ ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. ഹാര്‍ഡ് ബോര്‍ഡറിന് പകരമായി മറ്റൊരു പകര സംവിധാനം കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് അവര്‍ ഇതിനിടെ വ്യക്തമാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category