1 GBP = 87.00 INR                       

BREAKING NEWS

യുദ്ധം ഒന്നിനും പരിഹാരമല്ല; മനുഷ്യമനസുകളും രാജ്യങ്ങളും പരസ്പരം സ്‌നേഹിച്ചിരുന്നെങ്കി ല്‍...; രശ്മി പ്രകാശ് എഴുതുന്നു

Britishmalayali
രശ്മി പ്രകാശ്

രോ യുദ്ധവിജയവും മറ്റൊരു കുടുംബത്തിന്റെയോ ജനതയുടെയോ സംസ്‌ക്കാരത്തിന്റെയോ പരാജയം കൂടിയാണ്. മൗര്യ ചക്രവര്‍ത്തിയായ അശോകനും ഇന്നത്തെ ഒറീസ്സയിലെ കലിംഗനാടും തമ്മില്‍ നടന്ന യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ നമ്മളെ ചരിത്രം പഠിപ്പിച്ചു തന്നിട്ടുണ്ട്. ഒരു ലക്ഷം ജനങ്ങള്‍ മരിക്കുകയും ഒന്നരലക്ഷത്തോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത യുദ്ധത്തിന്റെ അവസാനം ദയാനദി ചുവന്നൊഴുകി എന്ന് പറയപ്പെടുന്നു. യുദ്ധത്തിനാഹ്വാനം ചെയ്ത നാവില്‍ തന്റെ വിജയത്തിന്റെ നിണ രുചിച്ചറിഞ്ഞു രാജ്യമുപേക്ഷിച്ച അശോക ചക്രവര്‍ത്തിയെയും രാഷ്ട്രീയ യുദ്ധങ്ങളില്‍ വേരറ്റു പോകുന്ന കുടുംബങ്ങളെയും നമ്മള്‍ കണ്ടുകൊണ്ടേയിരിക്കുന്നു.

ഇതാ നമ്മള്‍ മറ്റൊരു യുദ്ധമുഖത്താണിപ്പോള്‍. ആറടി മണ്ണ് മാത്രം ആവശ്യമുള്ള മനുഷ്യന്‍ മണ്ണിനുവേണ്ടി നടത്തുന്ന യുദ്ധം. വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ഹൃദയമിടിപ്പിലുയരുന്ന തിരമാലകള്‍, അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ, ഭാര്യയുടെ, മക്കളുടെ ഒക്കെ മനസ്സ് എത്ര ശ്രമിച്ചാലും നമുക്ക് പൂര്‍ണ്ണമായും മനസ്സിലാവില്ല. ഒരു രാജ്യം മുഴുവന്‍ അഭിനന്ദനെക്കുറിച്ചു സംസാരിക്കുന്നു. ചിത്രങ്ങളും വീഡിയോയും ഫോര്‍വേഡ് ചെയ്യുന്നു. കിഴക്കന്‍ വ്യോമസേനാ കമാന്‍ഡ് മുന്‍ മേധാവി എയര്‍ മാര്‍ഷല്‍ സിംഹക്കുട്ടി വര്‍ധമാന്‍, ധീരനായ അച്ഛന്റെ ധീരനായ മകന്‍ എന്ന വാര്‍ത്തകള്‍ വായിച്ചും കേട്ടും പൊള്ളുന്ന ആ പിതൃഹൃദയത്തിന്റെ ചൂട് ആര്‍ക്കു മനസ്സിലാവും.

യുദ്ധം ഒന്നിനും പരിഹാരമല്ല. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുത്തി നേടിയെടുക്കുന്നതൊന്നും വിജയമല്ല എന്ന തിരിച്ചറിവ് ഭൂമിക്കുമേല്‍ ഒരു മഴയായി പെയ്തിരുന്നുവെങ്കില്‍, ആ തിരിച്ചറിവില്‍ മതവും ഭാഷയും നിറവും നോക്കാതെ മനുഷ്യമനസ്സുകളും രാജ്യങ്ങളുമൊക്കെ പരസ്പ്പരം സ്‌നേഹിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category