1 GBP = 87.50 INR                       

BREAKING NEWS

വ്യക്തമല്ലാത്ത സിസിടിവി ദൃശ്യം 'തെളിവാക്കി' നിരപരാധിയെ എസ്ഐ മോഷണക്കേസില്‍ കുടുക്കിയപ്പോള്‍ റെന്റ് എ കാര്‍ ബിസിനസ് തകര്‍ന്നതിന് പിന്നാലെ രണ്ടു കോടിയുടെ കടബാധ്യതയും; ചക്കരക്കല്ല് എസ്ഐയ്ക്കെതിരെ നടപടി വേണമെന്ന അപേക്ഷയ്ക്ക് നീതി ഉറപ്പാക്കുമെന്ന് താജുദ്ദീന് സര്‍ക്കാരിന്റെ ഉറപ്പ്; 54 ദിവസം നാട്ടിലും 24 ദിവസം ഖത്തറിലും ജയിലില്‍ അനുഭവിച്ചത് നരകയാതനയെന്നും നിറകണ്ണുകളോടെ താജുദ്ദീന്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: വ്യാജ സിസിടിവി ദൃശ്യങ്ങള്‍ 'തെളിവാക്കി' മാലമോഷണക്കേസില്‍ പെടുത്തിയ സംഭവത്തില്‍  പ്രവാസി മലയാളിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ് നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്. കതിരൂര്‍ പുല്യാട് സിഎച്ച് നഗര്‍ സ്വദേശി വി.കെ താജ്ജുദ്ദീനാണ് ഇതു സംബന്ധിച്ച് അപേക്ഷയുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. മാല മോഷണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് താജുദ്ദീനെ പൊലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയാക്കിയെന്നും ഇദ്ദേഹം പറയുന്നു. സംഭവത്തില്‍ 54 ദിവസമാണ് താജുദ്ദീന്‍ ജയിലില്‍ കഴിഞ്ഞത്.


ഹൈക്കോടതി ഇടപെട്ടതാണ് താജുദ്ദീന് രക്ഷയായത്. തന്നെ കേസില്‍ കുടുക്കിയ ചക്കരക്കല്ല് എസ്ഐ പി. ബിജുവിനെതിരെ നടപടി വേണമെന്ന ആവശ്യവുമായാണ് താജുദ്ദീന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയെ കാണാന്‍ സാധിക്കാഞ്ഞതിനാല്‍ കൊണ്ടോട്ടി എംഎല്‍എ ടി.വി ഇബ്രാഹിം മുഖേന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനു പുതിയ പരാതി നല്‍കുകയായിരുന്നു.

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് കഴിഞ്ഞ ദിവസം താജുദ്ദീന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. കേസില്‍ കുടുങ്ങിയതിന് പിന്നാലെ വിദേശത്ത് തനിക്കുണ്ടായ കടബാധ്യതകള്‍ തീര്‍ക്കണമെന്നുമുള്ള ആവശ്യം മുന്നോട്ടുവച്ചു. മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പ്രൈവറ്റ് സെക്രട്ടറിയെ കണ്ടത്.

മകളുടെ വിവാഹത്തിനായുള്ള വരവ് കേസില്‍ കലാശിച്ചതിങ്ങനെ
മാല മോഷണക്കേസില്‍ നിരപരാധിയായ കതിരൂര്‍ സ്വദേശി താജുദ്ദീനെ ഏതോ രൂപസാദൃശ്യത്തിന്റെ പേരുപറഞ്ഞാണ് ചക്കരക്കല്‍ എസ്‌ഐ ആയിരുന്ന ബിജു അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ഈ ക്രൂരത വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഓണ്‍ലൈന്‍ തട്ടിപ്പു കേസില്‍ കുടുങ്ങി കോഴിക്കോട് ജയിലില്‍ റിമാന്‍ഡിലായ ശരത്തിനെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സത്യം വെളിപ്പെട്ടത്. ഗള്‍ഫില്‍ സ്വന്തമായി ബിസിനസ് നടത്തി നല്ല രീതിയില്‍ കുടുംബം പുലര്‍ത്തിയിരുന്ന ആളാണ് താജുദ്ദീന്‍. ഇക്കഴിഞ്ഞ ജൂണ്‍ 25ന് മകളുടെ വിവാഹത്തിന് വേണ്ടിയായിരുന്നു താജുദ്ദീന്‍ കേരളത്തിലെത്തിയത്. എന്നാല്‍ ഈ വരവ് തന്റെ തലേവര മാറ്റിമറിക്കുമെന്ന് താജുദ്ദീന്‍ ഒട്ടും കരുതിയതും ഇല്ല.

ജൂലൈ എട്ടിനായിരുന്നു താജുദ്ദീന്റെ മകളുടെ വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസമാണ് താജുദ്ദീന്റെ ജീവിതം മാറി മറിഞ്ഞത്. ആത്മാഭിമാനം പോലും നഷ്ടപ്പെട്ടു. അത്തരം ഒരു കള്ളക്കേസിലാണ് താജുദ്ദീനെ പൊലീസ് തന്ത്രപരമായി കുരുക്കിയത്. മാലമോഷണക്കെസിലെ പ്രതിയാണെന്ന് പറഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് താജുദ്ദീന്റെ ജീവിതം മാറി മറിഞ്ഞത്. ജാമ്യം പോലും നിഷേധിക്കപ്പെട്ട താജുദ്ദീന് പിന്നീട് 54 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. എന്നാല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ താജുദ്ദീന്റെ ഇടപെടലില്‍ തന്നെ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താനിയി. കേരള പൊലീസിനു തന്നെ അപമാനകരമായ സംഭവത്തില്‍ താജുദ്ദീന്റെ ഇനിയുള്ള യാത്ര നീതി തേടിയാണ്.

ചെയ്യാത്ത കുറ്റത്തിന് അഴിയെണ്ണേണ്ടി വന്നപ്പോള്‍ പുറം ലോകത്ത് വിലസിയ യഥാര്‍ത്ഥ പ്രതി കോഴിക്കോട് അഴിയൂര്‍ കോറോത്ത് ശരത് വല്‍സരാജ് (45) ആണ് അറസ്റ്റിലായത്. വഞ്ചനക്കേസില്‍ കോഴിക്കോട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണു മോഷണവിവരം പുറത്തായത്.

54 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞശേഷം താജുദ്ദീന്‍ കുറ്റക്കാരനല്ലെന്നു ബോധ്യപ്പെട്ടു മോചനം ലഭിച്ച ശേഷം തിരികെ ഖത്തറിലെത്തിയപ്പോള്‍ മുന്നറിയിപ്പില്ലാതെ മുങ്ങിയെന്ന സ്‌പോണ്‍സറുടെ പരാതിയില്‍ 24 ദിവസം അവിടത്തെ ജയിലിലായി. നാലുലക്ഷം രൂപ നഷ്ടപരിഹാരം അടയ്ക്കാന്‍ ഇല്ലാത്തതിനാല്‍ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഖത്തര്‍ ഡീപോര്‍ട്ട് ചെയ്തതിനാല്‍ ഇനി അവിടേക്കു തിരികെ പോകാനുമാകില്ല.

നാട്ടിലെ ജയിലില്‍നിന്നു ജാമ്യത്തിലിറങ്ങിയ താജുദ്ദീന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. ഡി.ജി.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കണ്ണൂര്‍ ഡിവൈ.എസ്പി പി.പി സദാനന്ദന്‍ നടത്തിയ അന്വേഷണത്തിലാണ് താജുദ്ദീന്റെ നിരപരാധിത്വം ബോധ്യപ്പെട്ടത്. മാലപൊട്ടിച്ച കേസിലെ യഥാര്‍ഥ പ്രതിയായ വടകര അഴിയൂര്‍ കോറോത്ത് റോഡിലെ ശരത് വത്സരാജിനെ (41) പൊലിസ് അറസ്റ്റുചെയ്തിരുന്നു.

നിലവില്‍ ജോലിയൊന്നുമില്ലാത്ത സ്ഥിതിയാണ്. നല്ല രീതിയില്‍ റെന്റ് എ കാര്‍ ബിസിനസ് നടത്തിവരുന്നതിനിടെയാണ് എല്ലാം സംഭവിച്ചത്. ഇതിലൂടെ ശരീരികവും മാനസികവുമായ പീഡനത്തിനുപുറമെ രണ്ടു കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടവും സംഭവിച്ചു. സംഭവത്തില്‍ ഉത്തരവാദികളായ എസ്ഐക്കൊപ്പം എഎസ്‌ഐമാരായ ടി. ഉണ്ണിക്കൃഷ്ണന്‍, ഇ.പി യോഗേഷ് എന്നിവര്‍ക്കെതിരേയും ഉടന്‍ സിവില്‍ കേസ് ഫയല്‍ ചെയ്യുമെന്നും താജുദ്ദീന്‍ പറഞ്ഞു.

വ്യക്തമല്ലാത്ത സി.സി.ടി.വി ദൃശ്യത്തിന്റെ ചുവടുപിടിച്ചായിരുന്നു എസ്ഐ ബിജു അറസ്റ്റ് ചെയ്തത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണു യഥാര്‍ഥ പ്രതിയെ പിടികൂടിയത്. മനുഷ്യാവകാശ കമ്മിഷനില്‍ ഉള്‍പ്പെടെ എസ്ഐ ബിജുവിനെതിരേ ലോക്കപ്പ് മര്‍ദന പരാതി നിലനില്‍ക്കുന്നുണ്ട്. സംഭവത്തിനുശേഷം ട്രാഫിക് വിഭാഗത്തിലേക്കു മാറ്റിയിരുന്നെങ്കിലും ഇപ്പോഴും ചക്കരക്കല്ലിലെ എസ്ഐയായി പി. ബിജു തുടരുകയാണെന്നും താജുദ്ദീനും കുടുംബവും ആരോപിച്ചു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category