1 GBP = 90.10 INR                       

BREAKING NEWS

വര്‍ണ്ണപ്പകിട്ടാര്‍ന്ന നൃത്താവതരണങ്ങളുമായി കുട്ടികള്‍ വേദിയിലെത്തി; പ്രോത്സാഹിപ്പിച്ച് കാണികളും; സീറോമലബാര്‍ ബൈബിള്‍ ഫെസ്റ്റിന് ബെല്‍ഫാസ്റ്റില്‍ ഗംഭീര സമാപനം

Britishmalayali
അജി ജോസഫ്

ബെല്‍ഫാസ്റ്റ്: ഡൗണ്‍ ആന്റ് കോര്‍ണര്‍ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച രണ്ടു ദിവസത്തെ ബൈബിള്‍ ഫെസ്റ്റിവല്‍ ബെല്‍ഫാസ്റ്റിലെ കോര്‍പ്പസ് ക്രിസ്റ്റി കോളേജില്‍ സമാപിച്ചു. ഡൗണ്‍ ആന്റ് കോര്‍ണര്‍ രൂപതയിലെ മാസ് സെന്റേഴ്സായ ആന്‍ട്രി, ബാങ്കര്‍, ബെല്‍ഫാസ്റ്റ്, ബാലിഹക്കമോര്‍, ലിസ്ബണ്‍ എന്നീ അഞ്ച് മാസ് സെന്ററിലെ സീറോ മലബാര്‍ വിശ്വാസികളാണ് ബൈബിള്‍ ഫെസ്റ്റില്‍ പങ്കെടുത്തത്. റോമില്‍ നടന്ന മെത്രാന്മാരുടെ സിനഡിന്റെ വിഷയമായത് 'യുവജനങ്ങള്‍' തന്നെയായിരുന്നു.

ബൈബിള്‍ ഫെസ്റ്റിന്റെ പൊതുവായ വിഷയം കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ, പ്രസംഗം, വിശുദ്ധരെക്കുറിച്ചുള്ള വിവരണം, ഉപന്യാസം, ബൈബിള്‍ ക്വിസി, കളറിംഗ് ആന്റ് ഡ്രോയിംഗ്, ബൈബിള്‍ ഗാന മത്സരം, ബൈബിള്‍ ഡാന്‍സ് എന്നിങ്ങനെ വിവിധ മത്സരങ്ങളില്‍ ഒത്തുചേര്‍ന്നപ്പോള്‍ അവിസ്മരണീയമായ ഒരു കലാസദ്യയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. സമാപന ദിവസമായ ശനിയാഴ്ച 10 മണിയോടെ മത്സരങ്ങള്‍ ആരംഭിക്കുകയും തുടര്‍ന്ന് നാലു മണിക്ക് നടന്ന വി. കുര്‍ബാനയ്ക്ക് ശേഷം നടന്ന സമാപന ചടങ്ങില്‍ ബൈബിള്‍ ഫെസ്റ്റ് കോഓര്‍ഡിനേറ്റര്‍ ബാബു ജോസഫ് എല്ലാവര്‍ക്കും സ്വാഗതം പറയുകയും ഫാ: പോള്‍ മോറേലി ആശംസകള്‍ അര്‍പ്പിക്കുകയും സീറോ മലബാര്‍ നാഷണല്‍ കോഓര്‍ഡിനേറ്ററും ഡൗണ്‍ ആന്റ് കോര്‍ണര്‍ ചാപ്ലയിനുമായ മോണ്‍സിഞ്ഞോര്‍ ഡോക്ടര്‍ ആന്റണി പെരുമായന്‍ സംഘാടകര്‍ക്കും പരിശീലിപ്പിച്ചവര്‍ക്കും പങ്കെടുത്തവര്‍ക്കും നന്ദി പറഞ്ഞ് സമ്മാനദാനം നടത്തുകയും ചെയ്തു.

വിവിധ മത്സരങ്ങളിലായി 200 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ബൈബിള്‍ ഫെസ്റ്റ് ബെല്‍ഫാസ്റ്റിലെ സീറോ മലബാര്‍ സമൂഹത്തിന് പ്രചോദനവും ആവേശവും നല്‍കി. ഈ ബൈബള്‍ ഫെസ്റ്റ് ഡൗണ്‍ ആന്റ് കോര്‍ണര്‍ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികളുടെ കൂട്ടായ്മയ്ക്ക് ഉത്തമ ഉദാഹരണമാണ്. അടുത്ത വര്‍ഷത്തെ ബൈബിള്‍ ഫെസ്റ്റ് 2020 ഫെബ്രുവരി 15, 22 തീയതികളില്‍ നടത്തപ്പെടുമെന്ന് മോണ്‍സിഞ്ഞോര്‍ ഡോക്ടര്‍ ആന്റണി പെരുമായന്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category