1 GBP = 87.20 INR                       

BREAKING NEWS

ഭാരതമുള്‍പ്പെടുന്ന ലോകരാഷ്ട്രങ്ങളിലെല്ലാം ഭീകരര്‍ അവസരം കാത്തിരിക്കുകയാണ്; സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം പൊതുജനവും ജാഗ്രത പുലര്‍ത്തിയാല്‍ ഭീകരാക്രമങ്ങള്‍ നിഷ്ഫലമാക്കുവാന്‍ സാധിക്കും: റോയ് സ്റ്റീഫന്‍ എഴുതുന്നു

Britishmalayali
kz´wteJI³

ത്മാഭിമാനമുള്ള എല്ലാ ഭാരതീയനും തലയുയര്‍ത്തി അഭിമാനത്തോടെ നോക്കിക്കണ്ടു ഭാരതീയ വായുസേനയുടെ പ്രതികരണശേഷി. പുല്‍വാമയില്‍ സ്വന്തം സഹോദരങ്ങള്‍ക്ക് നേരെ നടന്ന നരഹത്യയ്ക്ക് അതേഭാഷയില്‍ തന്നെ മറുപടി കൊടുക്കുവാന്‍ സാധ്യമായത് രക്തസാക്ഷികളായ സൈനികരുടെ ആത്മാവിന് നിത്യശാന്തി നല്‍കുന്ന നടപടി തന്നെയാണെന്ന് ഭാരതം മുഴുവന്‍ ഏറ്റുപറഞ്ഞു. കഴിഞ്ഞ പല വര്‍ഷങ്ങളായി ഓരോ ഭാരതീയനും ആഗ്രഹിച്ചിരുന്ന നടപടി. അപ്രതീക്ഷിതമായ നേരത്തു കൃത്യമായ ആസൂത്രണത്തോടെ ഉചിതമായ മറുപടി. ഓരോ ഭാരതീയ പൗരന്റെയും മാനംകാത്ത നടപടി ലോകത്തുള്ള എല്ലാ ഭാരതീയനും ഗര്‍വോടും വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. നരഭോജിയായ പുലിയെ പുലിമടയില്‍ പോയി കൊന്നു പകരം വീട്ടുന്ന കാടിന്റെ മക്കളെപ്പോലെ, ഒളിഞ്ഞിരുന്നാക്രമിക്കുന്ന ഭീരുക്കളായ ഭീകരവാദികളെ അവരുടെ ഒളിത്താവളത്തോടൊപ്പം പൂര്‍ണ്ണമായി തകര്‍ക്കുവാന്‍ സാധിച്ചത് ഭീകരവാദത്തിനെതിരെ ഏറ്റവും അനുയോജ്യമായ നടപടിയാണെന്ന് കര്‍ത്തവ്യബോധമുള്ള എല്ലാ ലോകനേതാക്കന്മാരും ഒരേ സ്വരത്തില്‍ സമര്‍ഥിക്കുകയും ഭാരതത്തിനു പൂര്‍ണ്ണ പിന്തുണയും നല്‍കുമ്പോള്‍ ലോകം  ഒറ്റക്കെട്ടായി ഭീകരവാദത്തിനെതിരാണെന്നുള്ള സന്ദേശമാണ് നല്‍കുന്നത്.

കാശ്മീരില്‍ നിലവിലുള്ള അരക്ഷിതാവസ്ഥ ഒഴിവാക്കിയാല്‍ ഭാരതം പൊതുവേ ശാന്തമാണ്. അതോടൊപ്പം കാശ്മീരില്‍ നിലനില്‍ക്കുന്ന ഈ അരക്ഷിതാവസ്ഥ ഭാരതത്തിന്റെ മറ്റെല്ലാ ഭാഗങ്ങളേയും സ്വാതീനിക്കുകയും  ചെയ്യുന്നുണ്ട്. ജനങ്ങളെയും വികസനത്തേയും അനുദിനം തകര്‍ക്കുന്ന ഈ അരക്ഷിതാവസ്ഥയുടെ ഉപജ്ഞാതാക്കള്‍ കാശ്മീരിലെ ജനങ്ങള്‍ക്കു പകരം അതിര്‍ത്തി കടന്നുള്ള ഭീകരവാദികളായ ഒരു പറ്റം മത ഭ്രാന്തന്മാരും. ഈ ഭീകരവാദികളേ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും പരിഭോഷിപ്പിക്കുകയും ചെയ്യുന്നതും പ്രവാചക വചനങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു സാധാരണക്കാരെ ജീവിക്കുവാന്‍ അനുവദിക്കാതെ മറ്റു മനുഷ്യരെ ആക്രമിക്കുവാനും തകര്‍ക്കുവാനും പ്രേരിപ്പിക്കുന്ന കുറച്ചു മന്ദബുദ്ധികളായ മതനേതൃത്ത്വങ്ങളും. ജനാധിപധ്യ വ്യവസ്ഥിതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണ സംവിധാനം നിലവിലുണ്ടെങ്കിലും അസഹിഷ്ണതയുടെയും ക്രൂരതയുടെയും പര്യായങ്ങളായ ഈ മതനേതൃത്ത്വങ്ങള്‍ക്ക് ഒത്താശ ചെയ്യുവാനും അനുസരിക്കാനും  മാത്രം വിധിക്കപ്പെട്ടവരാണ് ഇവിടുത്തെ ജനകീയ നേതൃത്ത്വം. ലോകത്തില്‍ ഈ ഒരു രാജ്യത്തു മാത്രമാണ് വളരെ വിചിത്രമായ ഭരണ രീതികളും വ്യവസ്ഥിതികളും നിലനിക്കുന്നത്. അതുകൊണ്ടു മാത്രം ഭൂലോകം ആകമാനം അനിശ്ചിതത്ത്വത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് നശിപ്പിക്കുവാന്‍ ശ്രമിക്കുന്ന ധാരാളം ഭീകരന്മാരെ സൃഷ്ടിക്കുന്ന പ്രവര്‍ത്തനമല്ലാതെ മറ്റു യാതൊരു വിധത്തിലുള്ള വികസനവും ഈ രാജ്യത്തു സംഭവിക്കുന്നുമില്ല.

പൊതുജനങ്ങള്‍ക്ക് ഭീകരാന്തരീക്ഷത്തില്‍ ജീവിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളും അതോടൊപ്പം പൊതുജനങ്ങടെ മേല്‍ ഇവരുടെ മാത്രം രക്ഷയ്ക്ക് വേണ്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏര്‍പ്പെടുത്തുന്ന  നിയന്ത്രണങ്ങളുടെ കാഠിന്യങ്ങളും സമാധാനപരമായ അന്തരീക്ഷത്തില്‍ ജീവിക്കുന്ന വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ഉള്‍ക്കൊള്ളുവാനും എളുപ്പത്തില്‍  മനസിലാക്കുവാന്‍ സാധിക്കില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിയന്ത്രണങ്ങളുണ്ടാവുമ്പോള്‍ സ്വാഭാവികമായും സ്വതന്ത്രരായി ജീവിക്കേണ്ട മനുഷ്യര്‍ പ്രതിരോധത്തിലായി മാറുകയാണ്. മറ്റാര്‍ക്കോവേണ്ടി ഓരോരുത്തരുടെയും ജീവിതങ്ങള്‍ ചങ്ങലയില്‍ തളച്ചതുപോലുള്ള പ്രതീതി ഉളവാകും. വര്‍ഷങ്ങളോളമായി കശ്മീര്‍ ജനതയുടെ ജീവിതം ഈ അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്. സ്വാതന്ത്ര്യത്തിനോടനുബന്ധിച്ചുണ്ടായ വിഭജനത്തില്‍ ഹിന്ദുവും മുസ്ലിമും രണ്ടു വഴിക്കായെങ്കിലും ഭാരതത്തിനെ ഒരു മതേതര രാജ്യമായി നിലനിര്‍ത്തിയതുകൊണ്ടു മാത്രമാണ് മുസ്ലിം രാജ്യമായി പ്രഖ്യാപിച്ച പാകിസ്താനെ ഒഴിവാക്കി കശ്മീര്‍ ജനത ഭാരതത്തിന്റെ ഭാഗമായി നിലനിന്നത്. വിവേകമുള്ള എല്ലാ കാശ്മീരി ജനതയും ഇപ്പോഴും ഈ സ്ഥിതിയെ അംഗീകരിക്കുകയും പൂര്‍ണ്ണമായി ഉള്‍കൊള്ളുകയും ചെയ്യുന്നു . അതുകൊണ്ടുതന്നെ എല്ലാ കാശ്മീരികള്‍ക്കും സ്വതന്ത്രമായി ജീവിക്കുവാനുള്ള അവകാശവും അനുകൂലമായ അന്തരീക്ഷവും  സാധ്യമാക്കി കൊടുക്കേണ്ട ഉത്തരവാദിത്ത്വം ഭാരത സര്‍ക്കാരിന് മാത്രമാണ്.

ഭാരതത്തിന്റെ അഖണ്ഡതയുടെ ഭാഗമായി നിലനില്‍ക്കുന്നതുകൊണ്ടു മാത്രം ഭാരത സര്‍ക്കാര്‍ കാശ്മീര്‍ ജില്ലകളിലെയും ഭീകരാക്രമണ സാധ്യത കൂടുതലുള്ള മറ്റു രണ്ട് ജമ്മു ജില്ലകളിലും ഓരോ വര്‍ഷവും ഏകദേശം 50,000 കോടി രൂപയാണ് ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി മാത്രം  ഉപയോഗിക്കുന്നത്. ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍ ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കുമായിരുന്ന തുകയാണിത്. ഈ കണക്കുകളുടെ യഥാര്‍ത്ഥ മൂല്യം മനസ്സിലാക്കണമെങ്കില്‍ ഇതേ തുകകൊണ്ട് മറ്റു സംസ്ഥാനങ്ങളിലുണ്ടായ വികസനം കണക്കിലെടുക്കണം. ഈ തുകയിലും വളരെ കുറച്ചു മാത്രം ചിലവാക്കുന്നയിടങ്ങളില്‍ നിന്നും ഇപ്പോള്‍ സാമൂഹികസാമ്പത്തിക  വളര്‍ച്ച മാത്രമല്ലാ ഉണ്ടായിരിക്കുന്നത് അതോടൊപ്പം തന്നെ ധാരാളം വരുമാനവും ലഭിച്ചുകൊണ്ടിരിക്കുന്നു. വരുമാനം വര്‍ദ്ധിക്കുമ്പോള്‍ വീണ്ടും നിക്ഷേപ സാധ്യതകളാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ ഭാരതമാഗ്രഹിക്കുന്നത് മറ്റു സംസ്ഥാനങ്ങളെപ്പോലെ തന്നെ കാശ്മീരിലും പരിപൂര്‍ണ്ണമായ സമാധാനന്തരീക്ഷം ഉണ്ടാകുവാനും അതോടൊപ്പം സാമൂഹികമായും സാംസ്‌കാരികമായും സാമ്പത്തികമായും വളരുവാനുമാണ്. കാശ്മീര്‍ ജനത ഭാരതത്തിന്റെ ഭാഗമായി നിലനില്‍ക്കുമ്പോള്‍ സാമ്പത്തിക വളര്‍ച്ച മാത്രമല്ല അതിലുപരി ഭാരതത്തിന്റേതു മാത്രമായ വൈവിധ്യമാര്‍ന്ന സംസ്‌കാരം, മതം, വ്യക്തിത്വം, ജീവിതരീതികള്‍  എന്നിവയും സംരക്ഷിക്കപ്പെടുന്നു.

ജനാധിപത്യ മൂല്യങ്ങള്‍ ഭാരതത്തിലുടനീളം നിലനില്‍ക്കുമ്പോള്‍ ഓരോ പൗരനും അവകാശപ്പെട്ട അവകാശങ്ങള്‍ മറ്റുള്ളവരെപ്പോലെ തന്നെ കാശ്മീരികള്‍ക്കും അനുവദിച്ചിരിക്കുന്നതാണ്. മനുഷ്യന് പൂര്‍ണ്ണ മനുഷ്യനായി ജീവിക്കുവാന്‍, നിലനില്‍ക്കുവാന്‍ അന്തസ്സോടെയും അഭിമാനത്തോടെയും ഒരു ജീവിതം നയിക്കുവാന്‍ ഉതകുന്ന അവകാശങ്ങളാണ് 'മനുഷ്യാവകാശങ്ങള്‍'. നാലു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജനാധിപധ്യം നിലവില്‍ വന്ന കാലം മുതല്‍ മനുഷ്യന് സ്വതന്ത്രമായി ജീവിക്കുവാന്‍ സഹായകമാവുന്നതും അനുവദിച്ചിരിക്കുന്നതുമാണ് ഈ പറയുന്ന മനുഷ്യാവകാശങ്ങള്‍. 1945ല്‍  ലോകസമാധാനം മുന്നില്‍ കണ്ടുകൊണ്ടു ഐക്യരാഷ്ട്രസംഘടന  രൂപീകരിക്കപ്പെട്ടു. പിന്നീട് ഓരോ മനുഷ്യരെയും സംരക്ഷിക്കുവാന്‍ അധികം വൈകാതെ തന്നെ 1952ല്‍ ആഗോള മനുഷ്യാവകാശകമ്മീഷനും പിന്നീട് ഓരോ രാജ്യങ്ങളിലും ദേശീയമനുഷ്യാവകാശകമ്മീഷനുകളും സ്ഥാപിക്കപ്പെട്ടു.  എല്ലാ വര്‍ഷവും ലോകത്തുടനീളം ഡിസംബര്‍ 10 ലോകമനുഷ്യാവകാശദിനം ആചരിച്ചുകൊണ്ട് മനുഷ്യാവകാശത്തിന്റെ പ്രസക്തിയെപ്പറ്റി എല്ലാവരേയും  ഓര്‍മ്മിപ്പിക്കുന്നു. ഭാരതത്തില്‍ ഭാരതീയര്‍ക്ക് മനുഷ്യാവകാശം നിഷേധിക്കപ്പെട്ടപ്പോഴാണ് ഇവിടെ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങള്‍ ഉണ്ടായപ്പോഴും 'അഹിംസ' എന്ന ആയുധമുപയോഗിച്ച് ലോകരാഷ്ട്രങ്ങള്‍ക്കും ലോക ജനാധിപത്യത്തിനും മാതൃകയായി മഹാത്മാ ഗാന്ധി ടെയും മറ്റു നേതാക്കന്മാരുടെയും നേതൃത്ത്വത്തില്‍ ഭാരതത്തിനു  സ്വാതന്ത്ര്യ നേടിയെടുത്തത്. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച അന്നു തന്നെ ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍ ജന്മനാട്ടില്‍ ജീവിക്കാനുള്ള ഒരു മനുഷ്യന്റെ മൗലീകാവകാശമാണ് നിഷേധിക്കപ്പെട്ടത്. സ്വാതന്ത്ര്യം ലഭിച്ചവര്‍ അഹിംസ വെടിഞ്ഞു അന്യോന്യം പടവെട്ടുവാന്‍ തുടങ്ങി. പിന്നീടങ്ങോട്ട് നിരന്തരമായ ഒളിപ്പോരാട്ടം തുടര്‍ന്നപ്പോള്‍ രണ്ടു രാജ്യങ്ങളും തമ്മില്‍ പലആവര്‍ത്തി  തുറന്ന യുദ്ധത്തിലേയ്ക്കു  നയിച്ചെങ്കിലും ഭാരതം സമാധാനത്തിന്റെ പാതയെന്നും തുറന്നു തന്നെയിട്ടു.

ഭീകരവാദം ഭാരതത്തില്‍ നിന്നും മാത്രമല്ല ഈ ഭൂമുഖത്തുനിന്നും തുടച്ചു നീക്കേണ്ടതാണന്നു ഐക്യരാഷ്ട്രസംഘടനാ പ്രതിനിധികള്‍ നിരന്തരം ലോകത്തുള്ള എല്ലാ രാജ്യങ്ങളോടും നേതാക്കന്മാരോടും അഭ്യര്‍ത്ഥിക്കുന്നത്. വികസിത രാജ്യങ്ങളുള്‍പ്പെടെ ലോകത്തിലുള്ള ബഹുപൂരിപക്ഷം രാജ്യങ്ങളും ഈ ഭീകരവാദത്തിന്റെ കൈപ്പുഫലങ്ങള്‍ അനുഭവിക്കുന്നവരാണ്. ലണ്ടണില്‍ നടന്ന ബസ് ബോംബ് സ്ഫോടന പരമ്പരകള്‍ക്കു എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷവും ബസില്‍ യാത്ര ചെയ്യുവാന്‍ മടിക്കുന്ന ജനങ്ങളുണ്ടിവിടെ. ട്വിന്‍ ടവര്‍ ഭീകരാക്രമണം ടിവി യില്‍ കണ്ടതിനുശേഷം വിമാനയാത്ര തന്നെ ഒഴിവാക്കിയ അനേകം വ്യക്തികള്‍ ലോകത്തിലൂടനീളമുണ്ട്. ഒറ്റപ്പെട്ട ഭീകരാക്രമണം പോലും സാധാരണക്കാരില്‍ ഭീതിയും ആജീവനാന്തം ഉണങ്ങാന്‍ സാധ്യമല്ലാത്ത മുറിവുകള്‍ സൃഷ്ടിക്കാറുണ്ട്. ഒരു ഭീകരാക്രമണം സാധ്യമാക്കുന്നതിലൂടെ ഭീകരര്‍ക്ക് ധാരാളം നേട്ടങ്ങളാണുണ്ടാവുന്നത് അവരുടെ ഉദ്ദേശ്യം ലക്ഷ്യം കണ്ടു അതിലൂടെ അവരുടെ ഭീകര സംഘടനയിലേയ്ക്ക് ധാരാളം ഭീകരന്മാരെ ആകര്‍ഷിക്കുവാന്‍ സാധിക്കുന്നു   പൊതുജനങ്ങളില്‍ അവരുടെ സംഘടനയിലുള്ള ഭീതി നിറയ്ക്കുവാന്‍ സാധിക്കുന്നു. അതുപോലെ തന്നെ ഭീകരാക്രമണത്തിന്റെ ആഘാതത്തിനടിസ്ഥാനമായും പൊതുജനങ്ങളില്‍ ഭീതി വളര്‍ത്തുവാനും ഇക്കൂട്ടര്‍ക്ക് സാധിക്കുന്ന സ്ഥിതിവിശേഷ മാണുളവാകുന്നത്.

ലോകത്തെമ്പാടുമുള്ള ഭീകര സംഘടനകള്‍ക്കും ആദങ്കവാദികള്‍ക്കും ഒരൊറ്റ ലക്ഷ്യം മാത്രമാണുള്ളത് അവരോടെതിര്‍ക്കുന്ന വ്യക്തികളുടെയും സമൂഹങ്ങളുടെയും സര്‍വ്വനാശം. അവരുടെ ഹീനമായ ലക്ഷ്യങ്ങളിലേക്കെത്തുവാന്‍ അവര്‍ക്കു മുന്‍പിലുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. ഹീനമായ ധാരാളം അനുഭവങ്ങള്‍ ഭാരതത്തിലും ലോകത്തെന്പാടുമുണ്ട്. ഭാരതത്തിന്റെ പ്രിയദര്‍ശിനി ഇന്ദിരാ ഗാന്ധിയെ വധിക്കുവാന്‍ സിഖ് തീവ്രവാദികള്‍ സ്വന്തം അംഗരക്ഷകരെ തന്നെ ഉപയോഗിച്ചപ്പോള്‍ രാജീവ് ഗാന്ധിയെ വധിക്കുവാന്‍ തമിള്‍ പുലികളുപയോഗിച്ചത് മനുഷ്യ ബോംബുകളെയാണ് പിന്നീടങ്ങോട്ട് മറ്റനേകം നീചമാര്‍ഗങ്ങളായ കുഴി ബോംബും കാര്‍ ബോംബും ഭാരതത്തിലുടനീളം അനേകം നേതാക്കന്മാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വിലയേറിയ ജീവനുകള്‍ അപഹരിച്ചെങ്കിലും കാശ്മീരിലൊഴികെ ബാക്കിയുള്ള എല്ലാ സ്ഥലങ്ങളിലും തീവ്രവാദത്തിന്റെ തീവ്രത കുറഞ്ഞുകൊണ്ടിരുന്നു. വിവരസാങ്കേതിക വിദ്യകളുടെ ഫലപ്രദമായ ഉപയോഗത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തീവ്രവാദികളേക്കാളുടെ ആസൂത്രണങ്ങളെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുവാന്‍ സാധ്യമായി. അതായത് ഭീകര സംഘടനകള്‍ക്ക് ആക്രമിക്കുവാനുള്ള അവസരം നല്‍കാതെ അവരെ അപ്രതീക്ഷിതമായ  ആക്രമണത്തിലൂടെ തകര്‍ക്കുകയെന്ന പദ്ധതി പ്രാവര്‍ത്തികമാക്കി.

മേരാ കാശ്മീര്‍ ഭാരതത്തിന്റെ ഭാഗമായി നിലനില്‍ക്കേണ്ടത് ഭരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ മാത്രം ആവശ്യമല്ല എല്ലാ ഭാരതീയന്റെയും ആവശ്യമാണ്. കാശ്മീരിലെ ജനങ്ങള്‍ മറ്റു ഭാരതീയ പൗരന്മാരെ പ്പോലെ തന്നെ സംരക്ഷണവും സ്വാതന്ത്യവും അവകാശപ്പെടുന്നു. ഭീകരവാദികളില്‍ നിന്നും കാശ്മീരിലെ ഓരോ പൗരന്മാരെയും സംരക്ഷിക്കേണ്ട ചുമതല ഭാരതത്തിലേ എല്ലാ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. അതിരുകള്‍ കടന്നുള്ള തീവ്രവാദം ഒരു കാരണവശാലും അനുവദിക്കാതെ കരസേനാ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെയും വായുസേന നടത്തിയ മിന്നലാക്രമണങ്ങളിലൂടെയും ഭീകര പ്രവര്‍ത്തകരെയും സംഘടനകളെയും ഉന്മൂലനം ചെയ്തു കൊണ്ടിരുന്നാല്‍ മാത്രമേ ഭാരതത്തില്‍ ഭീകരവാദത്തിന് അറുതിവരികയുള്ളൂ. ഭൂലോക ഭീകരന്‍ ബിന്‍ ലാദനെ പാക്കിസ്ഥാനിലേ ഒളിത്താവളത്തില്‍ നിന്നും അമേരിക്കയ്ക്ക് വെടിവച്ചു കൊല്ലാമെങ്കില്‍ ഭാരതത്തിനെ ആക്രമിക്കാന്‍ തയ്യാറാവുന്ന ഓരോ ഭീകരനെയും അവന്റെ ഒളിത്താവളതില്‍ക്കയറി ഇല്ലാതാക്കുവാന്‍ ഭാരതത്തിനധികാരമുണ്ട്. രാജ്യസുരക്ഷയും ജനങ്ങളുടെ സുരക്ഷയും രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കുപയോഗിക്കാതെ കര്‍ശനമായ നിലപാടുകള്‍ സ്വീകരിച്ചു ഭീകര സംഘടനകളില്‍ നിന്നും സംരക്ഷിച്ചുകൊണ്ടിരിക്കണം.

ഭാരതമുള്‍പ്പെടുന്ന ലോകരാഷ്ട്രങ്ങളിലെല്ലാം ഭീകരര്‍ അവസരം കാത്തിരിക്കുകയാണ്. ഇവരുടെയെല്ലാം വളരെ ചെറിയ ശതമാനം ഉദ്യമങ്ങള്‍ മാത്രമാണ് ഫലം കാണാറുള്ളത്. കൂടുതലും സുരക്ഷാ ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപടല്‍ മൂലം നിഷ്പ്രഭമാവുകയാണ്. പൊതുജനം സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം സദാസമയം ജാഗ്രത പുലര്‍ത്തിയാല്‍ എല്ലാ ഭീകരാക്രമങ്ങളും നിഷ്ഫലമാക്കുവാന്‍ സാധിക്കും. ബ്രിട്ടീഷ് പ്രധാന മന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറിനെതിരെ നടന്ന വധശ്രമം വിജയിക്കാതിരുന്നപ്പോള്‍ ഐ ആര്‍ എ  ഭീകരര്‍ വീണ്ടും താക്കീതു നല്‍കി  ''ഇന്ന് ഭാഗ്യം നിങ്ങളുടെ കൂടെയായിരിന്നു എന്നാല്‍ എല്ലായ്പ്പോഴും ഭാഗ്യം നിങ്ങളുടെ കൂടെ ആയിരിക്കണമെന്നില്ല ഞങ്ങള്‍ക്ക് നിങ്ങളെ കൊല്ലാന്‍ ഒരിക്കല്‍ മാത്രം ഭാഗ്യം ഞങ്ങളുടെ കൂടെയിരുന്നാല്‍ മതി' എന്നാല്‍ ആ ഭാഗ്യം എന്നും മാര്‍ഗരറ്റ് താച്ചറിന്റെ കൂടെയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category