1 GBP = 87.50 INR                       

BREAKING NEWS

ഷെറിനെ അലക്ഷ്യമായി വീട്ടിലുപേക്ഷിച്ച് സിനി സ്വന്തം മകളുമായി ഭക്ഷണം കഴിക്കാന്‍ പോയെന്ന് തെളിയിക്കാന്‍ കഴിയാതെ പൊലീസ്; പിഞ്ചു കുഞ്ഞിനെ ക്രൂരമായി കൊന്ന കേസില്‍ മലയാളി യുവതി കുറ്റക്കാരിയല്ലന്ന് കോടതി; പുറത്തിറങ്ങിയെങ്കിലും ബന്ധുക്കള്‍ക്കൊപ്പമുള്ള സ്വന്തം കുഞ്ഞിനെ കാണാന്‍ ഇനിയും കാത്തിരിക്കണം; എല്ലാം ദൈവത്തിന്റെ അനുഗ്രഹമെന്ന് പ്രതികരിച്ച് സിനി മാത്യൂസ്; നിര്‍ബന്ധിപ്പിച്ച് പാലു കുടിപ്പിച്ചപ്പോള്‍ മരിച്ചെന്ന് വിചിത്ര മൊഴി നല്‍കിയ ഭര്‍ത്താവ് വെസ്ലി അകത്തു കിടക്കും

Britishmalayali
kz´wteJI³

ഡാലസ്: ഷെറിന്‍ മാത്യൂസ് വധക്കേസില്‍ യുഎസില്‍ അറസ്റ്റിലായിരുന്ന മലയാളി യുവതി സിനി മാത്യൂസ് കുറ്റക്കാരിയല്ലെന്ന് വിധിച്ച് കോടതി. ഷെറിന്റെ മരണത്തില്‍ സിനിക്ക് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കോടതി നടപടി. കോടതി വിധിക്ക് പിന്നാലെ തടവിലായിരുന്ന സിനിയെ മോചിപ്പിച്ചെങ്കിലും ഭര്‍ത്താവ് വെസ്ലി മാത്യൂസ് വിചാരണ നേരിടണം. ഇരുവരും സ്വന്തം കുഞ്ഞിനൊപ്പം പുറത്തു ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ വളര്‍ത്തു മകളായ ഷെറിനെ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ഉപേക്ഷിച്ചു എന്നതാണ് സിനിക്കെതിരെ ചുമത്തിയിരുന്ന കേസ്. അതേസമയം സിനി ഇവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയി എന്നു പൊലീസിന് തെളിയിക്കാന്‍ സാധിക്കാതിരുന്നതാണ് ഇവരുടെ മോചനത്തിലേയ്ക്ക് വഴി തുറന്നത്. ഭക്ഷണം കഴിക്കാന്‍ പോയതിന്റെ ബില്ലുകളോ മൊഴികളോ അന്വേഷണത്തില്‍ കണ്ടെത്താനായില്ല.

കുറ്റവിമുക്തയായി പുറത്തു വന്ന സിനി മകളെ കാണുന്നതിനുള്ള അവകാശവും പാസ്പോര്‍ട്ടും വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ടതായി സിനിയുടെ അറ്റോര്‍ണി ഹീത്ത് ഹാരിസ് പറഞ്ഞു. ദൈവാനുഗ്രഹമാണ്, വിട്ടയച്ചതില്‍ നന്ദിയുണ്ട്, എല്ലാവരോടും നന്ദി. മകളുമായി സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹമെന്നും സിനി പുറത്തു മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ ഭര്‍ത്താവിനെക്കുറിച്ച് പ്രതികരിക്കാന്‍ സിനി തയാറായില്ല. അറസ്റ്റിലായതിനു പിന്നാലെ ഇരുവരുടെയും കുട്ടിയിലുള്ള അവകാശം എടുത്തു കളഞ്ഞിരുന്നു. അതുകൊണ്ടു തന്നെ സിനിക്ക് സ്വന്തം കുഞ്ഞിനെ കാണാന്‍ ഉടന്‍ സാധിക്കില്ല. ഇവരുടെ കുഞ്ഞ് ബന്ധുവിനൊപ്പമാണ് ഇപ്പോഴുള്ളത്.

2017 ഒക്ടോബര്‍ ഏഴിനായിരുന്നു ഡാലസിലെ വീട്ടില്‍ നിന്നും മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിനെ കാണാതാവുന്നത്. ഒക്ടോബര്‍ 22ന് വീടിന് ഒരു കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് ഷെറിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. 2016ല്‍ ഒഡീഷയിലെ ഒരു ഓര്‍ഫനേജില്‍ നിന്നായിരുന്നു ഷെറിനെ ദമ്പതികള്‍ ദത്തെടുത്തത്. കുട്ടിയെ അപായപ്പെടുത്തിയെന്ന കേസിലാണ് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി മരിച്ചതിന്റെ തലേദിവസം വൈകീട്ട് ഷെറിനെ വീട്ടിലാക്കി നാലു വയസ്സുള്ള സ്വന്തം കുട്ടിയുമായി ദമ്പതികള്‍ റസ്റ്റോറന്റില്‍ പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് മുമ്പ് ഷെറിന് ശാരീരിക ഉപദ്രവം ഏല്‍ക്കേണ്ടി വന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അതേസമയം ഷെറിന്റെ മരണത്തിലെ ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. ഒക്ടോബര്‍ എഴിനു രാവിലെ വെസ്ലി സ്വന്തം വാഹനത്തില്‍ ഷെറിന്റെ മൃതദേഹം പൊതിഞ്ഞെടുത്ത് കലുങ്കിനടിയില്‍ കൊണ്ടു പോയി ഒളിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഒക്ടോബര്‍ എഴിനു രാവിലെ ഷെറിന്റെ മുറിയില്‍ ഷെറിനില്ലാതെ പരിഭ്രാന്തനായി ഇരിക്കുന്ന വെസ്ലിയെ സിനി കണ്ടതായും രാവിലെ അഞ്ചു മണിയോടെയാണ് ഷെറിനെ കാണാതായതായി ശ്രദ്ധയില്‍പ്പെട്ടതെന്നായിരുന്നു ഇരുവരുടെയും മൊഴി. എന്നാല്‍ എട്ടു മണിയോടെയാണ് കുഞ്ഞിനു വേണ്ടി തിരച്ചില്‍ ആരംഭിച്ചതെന്ന സാക്ഷി മൊഴി ഇരുവരെയും പ്രതിരോധത്തിലാക്കിയിരുന്നു.

ഷെറിനും ദമ്പതികളുടെ കുഞ്ഞിനും രണ്ടു തരം പരിഗണനയാണ് വീട്ടില്‍ ലഭിച്ചിരുന്നതെന്നും കോടതിയില്‍ വാദം ഉയര്‍ന്നിരുന്നു. ദമ്പതികളുടെ കുഞ്ഞിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ വീട്ടില്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഷെറിനൊപ്പമുള്ള ഒറ്റ ചിത്രം പോലും ഉണ്ടായിരുന്നില്ല. ഷെറിന്റെ കൈകാലുകളിലെ അസ്ഥികള്‍ പല തവണ ഒടിഞ്ഞിരുന്നതായും മുറിവുകള്‍ കരിഞ്ഞതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായും മൃതദേഹ പരിശോധന നടത്തിയ ഡോക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. ശിശുരോഗ വിദഗ്ധ ഡോ. സൂസന്‍ ദകിലാണ് കോടതിയില്‍ മൊഴി നല്‍കിയത്. അതേ സമയം കുഞ്ഞ് ഉപദ്രവിക്കപ്പെടുന്നതായി ഷെറിനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസില്‍ അറിയിച്ചിരുന്നു.

നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോള്‍ ശ്വാസംമുട്ടി കുട്ടി മരിച്ചെന്നാണ് വെസ്ലിയുടെ മൊഴി. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുവെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞിരുന്നു. തുടര്‍ന്നായിരുന്നു ഇരുവരുടെയും അറസ്റ്റ്. വെസ്ലിയുടെ വിചാരണ അടുത്ത മാസം മുതല്‍ ആരംഭിക്കും എന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category