1 GBP = 89.80 INR                       

BREAKING NEWS

ലോകകപ്പില്‍ പാക്കിസ്ഥാനെ കളിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട ഇന്ത്യക്ക് തിരിച്ചടി; രാഷ്ട്രീയം പറഞ്ഞ് ആരെയും വിലക്കാനാകില്ലെന്ന് ശശാങ്ക് മനോഹര്‍; ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയില്‍ ഭയം വേണ്ടെന്നും ലോകകപ്പില്‍ ഇംഗ്ലണ്ട് ഒരുക്കുക കുറ്റമറ്റ സുരക്ഷയെന്നും മറുപടി; പാക്കിസ്ഥാനെതിരെ കളിക്കണോ എന്ന് തീരുമാനിക്കുക കേന്ദ്ര സര്‍ക്കാര്‍ തന്നെ

Britishmalayali
kz´wteJI³

ദുബായ്: 2019 ക്രിക്കറ്റ് ലോകകപ്പിന് മൂന്ന് മാസങ്ങള്‍ മാത്രം അവശേഷിക്കെ പാക്കിസ്ഥാനെ ലോകകപ്പില്‍ നിന്ന് പുറത്താകണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് തിരിച്ചടി. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഒരു രാജ്യത്തെയും വിലക്കാനാവില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി.) പറഞ്ഞു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് പാക്കിസ്ഥാനെ പേരെടുത്തു പറയാതെ ബി.സി.സിഐ കത്തിലൂടെ ഐ.സി.സി.യോട് ആവശ്യപ്പെട്ടത്.

പുല്‍വാമയിലെ ഭീകരാക്രമത്തില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനെതിരെയുള്ള ലോകകപ്പ് മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനിക്കുന്നുവോ അത് അംഗീകരിച്ച് മുന്നോട്ട് പോകും എന്നാണ് ക്യാപ്റ്റന്‍ കോലിയും പരിശീലകന്‍ രവിശാസ്ത്രിയും അഭിപ്രായപ്പെട്ടത്.ബി.സി.സിഐ സിഇഒ രാഹുല്‍ ജോഹ്രി അയച്ച കത്തില്‍ പാക്കിസ്ഥാന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഫെബ്രുവരി 22നാണ് ബി.സി.സിഐ ഈ കത്തയച്ചത്.

ഐ.സി.സി ഈ ആവശ്യം തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇത്തരത്തിലുള്ള രാഷ്ട്രീയ മാനമുള്ള സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് പറഞ്ഞാണ് ഐ.സി.സി. ഇന്ത്യയുടെ ആവശ്യം തള്ളിയത്. ഇത്തരമൊരു ആവശ്യം ഐ.സി.സി.ക്ക് അനുവദിക്കാനാവില്ലെന്ന് പ്രസിഡന്റ് ശശാങ്ക് മനോഹര്‍ നേരത്തെ തന്നെ ബി.സി.സിഐയുടെ താത്കാലിക ഭരണസമിതിയെ അറിയിച്ചിരുന്നു.

അതേ സമയം ഐസിസി തീരുമാനം അറിയിച്ച സാഹചര്യത്തില്‍ പാക്കിസ്ഥാന് എതിരായ മത്സരത്തില്‍ ഇന്ത്യ കളിക്കുമോ എന്നതാണ് സുപ്രധാനമായ ചോദ്യം. ഇന്ത്യ മത്സരത്തില്‍ നിന്ന് പിന്മാറിയാല്‍ പാക്കിസ്ഥാന് ആ പോയിന്റുകള്‍ ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ ആയിരിക്കും ഇനി ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category