1 GBP = 85.00 INR                       

BREAKING NEWS

കുളിപ്പിക്കുന്നതിനിടയില്‍ അവശനായ ആനയുടെ പിന്‍കാലുകള്‍ കുഴഞ്ഞു വീണു; രോഷാകുലനായ രണ്ടാം പാപ്പാന്‍ ആഞ്ഞു തല്ലാനായി വടി വീശിയപ്പോള്‍ തെന്നി വീണു; അറിയാതെ ആന അനങ്ങിയപ്പോള്‍ പാപ്പാന്റെ തല കാലുകള്‍ക്കിടയില്‍പെട്ട് അമര്‍ന്നു; നിമിഷ നേരം കൊണ്ട് മരണം; ചെന്നിത്തല സ്വദേശി കൊല്ലപ്പെടുന്ന ദൃശ്യം സിസിടിവിയില്‍

Britishmalayali
kz´wteJI³

കോട്ടയം: ആനയുടെ അടിയില്‍പെട്ട് പാപ്പാന് ദാരുണാന്ത്യം. കോട്ടയം കാരാപ്പുഴയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഭാരത് വിശ്വനാഥന്‍ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് പാപ്പാനായ അരുണ്‍ പണിക്കര്‍ അപകടത്തില്‍പെട്ടത്. ഇയാള്‍ ആലപ്പുഴ ചെന്നിത്തല സ്വദേശിയാണ്. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. കുളിപ്പിക്കുന്നതിനിടെ അരുണ്‍ ആനയോട് കിടക്കാന്‍ ആവശ്യപ്പെടുകയും അപ്പോള്‍ അരുണ്‍ നിന്ന വശത്തേക്ക് ആന കിടക്കാന്‍ ശ്രമിച്ചു.

മറു വശത്തേക്ക് കിടക്കാന്‍ പറയുന്നതിനിടെ അരുണ്‍ ആനയ്ക്കടിയില്‍ തെന്നി വീഴുകയായിരുന്നു. ഉടന്‍ തന്നെ മറ്റ് പാപ്പാന്മാര്‍ എത്തി ആനയെ എണീപ്പിച്ച ശേഷം അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാറിക്കിടക്കാന്‍ ആവശ്യപ്പെട്ട് ഇയാള്‍ ആനയെ ആഞ്ഞു തല്ലാനായി വടി വീശിയപ്പോള്‍ തെന്നി വീഴുകയും ഇതറിയാതെ ആനയുടെ കാലുകള്‍ ഇയാളുടെ തലയില്‍ അമര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

ആനയ്ക്ക് അടിയില്‍പെട്ട് അരുണിന്റെ തലയോട്ടി തകര്‍ന്നു. മൂന്ന് പാപ്പാന്‍മാരില്‍ രണ്ട് പേര്‍ സമീപത്ത് തന്നെ ഉണ്ടായിരുന്നു. ഓടിവന്ന് ആനയെ എഴുന്നേല്‍പ്പിച്ച് പാപ്പാനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 22 വയസ്സുള്ള ആനയാണ് ഭാരത് വിശ്വനാഥന്‍. ഒരു വര്‍ഷം മുമ്പാണ് ആലപ്പുഴ ചെന്നിത്തല സ്വദേശിയായ അരുണ്‍ പണിക്കര്‍ പാപ്പാനായി ചുമതല ഏറ്റെടുത്തത്.

അരുണിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category