1 GBP = 85.00 INR                       

BREAKING NEWS

കോട്ടയം പേരൂരില്‍ വഴിയാത്രക്കാര്‍ക്ക് മേല്‍ കാര്‍ പാഞ്ഞുകയറി; സഹോദരിമാര്‍ക്ക് ദാരുണാന്ത്യം; അമ്മയുടെ നില ഗുരുതരം

Britishmalayali
kz´wteJI³

ഏറ്റുമാനൂര്‍: കോട്ടയം പേരൂര്‍ കണ്ടംചിറയില്‍ നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാര്‍ക്കു മേല്‍ പാഞ്ഞുകയറി സഹോദരിമാര്‍ മരിച്ചു. പേരൂര്‍ ആതിരയില്‍ ബിജുവിന്റെ മക്കളായ അന്നു (19), നീനു (16) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഇവരുടെ അമ്മ ലെജിക്കും (45) കാര്‍ ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.15നാണ് അപകടം. ഏറ്റുമാനൂര്‍ ഭാഗത്തു നിന്നു പാഞ്ഞു വന്ന കാറാണ് അമ്മയെയും കുട്ടികളെയും ഇടിച്ചുതെറിപ്പിച്ചത്. അപകടത്തില്‍പ്പെട്ട കാര്‍ യാത്രക്കാരെ ഇടിച്ച ശേഷം സമീപത്തെ പുരയിടത്തിലേക്ക് പാഞ്ഞുകയറി ഒരു മരത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.വെള്ള നിറമുള്ള ഒരു കാര്‍ തന്റെ കാറിനു പിന്നില്‍ ഇടിച്ചതായി പരിക്കേറ്റ കാര്‍ ഡ്രൈവര്‍ നാട്ടുകാരോട് പറഞ്ഞതായി വിവരമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category