1 GBP = 96.00 INR                       

BREAKING NEWS

ഇനിയും ശരിയാക്കുക തന്നെ ചെയ്യും: ഇതുതാനെടാ ശരിയാക്കല്‍ എന്ന ലേഖനത്തിന്റെ തുടര്‍ച്ച - പോള്‍ മണ്ഡലം എഴുതുന്നു

Britishmalayali
kz´wteJI³

കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഇരട്ടചങ്കൂറ്റത്തോടു കൂടി പറയുന്നു. ഇതു താനെടാ ശരിയാക്കല്‍, ഇനിയും ശരിയാക്കുക തന്നെ ചെയ്യും എന്ന് നീതിബോധവും ധാര്‍മ്മികരോഷവും ഇല്ലാതെ മനസ്സുകൂടി മരവിച്ച ഒരു ജനത പ്രബുദ്ധ കേരളത്തില്‍ വിരാജിക്കുന്നിടത്തോളം കാലം ഏത് ഓട്ടചങ്കനും തന്റേടത്തോടെ ഇപ്രകാരം പറയാം. കാരണം ഇലക്ഷന്‍ വരുമ്പോള്‍ ഇവരെ ചുമലിലേറ്റി അധികാര സിംഹാസനങ്ങളില്‍ പ്രതിഷ്ഠിക്കുവാന്‍ ഇവിടെ ജനമുണ്ട്. അതാണിക്കൂട്ടരുടെ തന്റേടം.

ത്രിപുരയിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വിഷം പുരട്ടിയ അമ്പുമായി നടക്കുന്ന ഗോത്രവിഭാഗക്കാരെ പശ്ചിമ ബാംഗാളിലെ ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതി പോലും കണ്ടിട്ടില്ലാത്തവരും വാച്ചില്‍ സമയം പോലും നോക്കാനറിവില്ലാത്ത നിരക്ഷരരും കേരളത്തിലെ ജനങ്ങളേക്കാള്‍ നീതിബോധവും ധാര്‍മ്മിക ബോധവും വച്ചു പുലര്‍ത്തുന്നവരാണ്. കാരണം മൂന്നു പതിറ്റാണ്ടു കാലം പശ്ചിമ ബംഗാളിനെ ഒരിച്ചു മുടിച്ച് അധോഗതിയുടെ ആഴക്കയങ്ങളിലേക്ക് തള്ളിയിട്ട സിപിഎമ്മിനെ വേരോടെ പുറുതെറിഞ്ഞു. ഒരിക്കലും തിരിച്ചു വരാനാവാത്ത വിധം കടപുഴക്കി എറിഞ്ഞ് കളഞ്ഞു അവര്‍.

രണ്ടാം ലോക മഹായുദ്ധകാലത്ത് ചൈനയിലേക്ക് ഇരച്ചുകയറിയ ജപ്പാന്‍ സൈന്യത്തിന്റെ കൊടുംക്രൂരതകളിലൊന്നായിരുന്നു ആയിരക്കണക്കിനായ ചൈനീസ് സ്ത്രീകളെ സൈനിക ക്യാമ്പിലെത്തിച്ച് ക്രൂരമായ പീഡനങ്ങള്‍ക്കു ശേഷം അവരുടെ ഉദരം പിളര്‍ന്ന് തെരുവില്‍ വിടുക എന്നത് നീണ്ട ദിനങ്ങളിലെ നരകയാതനകള്‍ക്കു ശേഷം അവര്‍ മരണമടയുന്നു. എന്നാല്‍ അതിലും ക്രൂരവും പൈശാചികവുമായ ക്രൂരതയാണ് ഇവിടെ സഖാക്കള്‍ ചെയ്യുന്നത് ഉദരം പിളര്‍ന്ന ശേഷം മണ്ണു വാരിയിടുക എന്ന ബീഭത്സ കൃത്യം. ഭരണത്തിന്റെ തണലിലാണ് ഈ രാക്ഷസന്മാര്‍ താണ്ഡവമാടുന്നതെന്നോര്‍ക്കണം. ഇനിയും ഇലക്ഷന്‍ വരുമ്പോള്‍ ഈ രാക്ഷസന്‍മാരെ വോട്ടു ചെയ്തു വിജിയിപ്പിക്കുന്ന കേരളത്തിലെ ജനത്തിന്റെ മനസ്സാക്ഷി എത്രഭയാനകം എന്നാണ് ചിന്തിക്കേണ്ടിയത്. ഇത്രയും മനസാക്ഷി മരവിച്ച ഒരു ജനത ലോകത്തെവിടെയെങ്കിലും കാണാമോ എന്ന സംശയിക്കേണ്ടിയിരിക്കുന്നു.

സിപിഎം അധികാരത്തിലെത്തിയ ശേഷം ഇരുപത്തി രണ്ടോളം തലകള്‍ കൊയ്തു. ഇനിയും അവര്‍ തലകള്‍ കൊയ്യുക തന്നെ ചെയ്യും. ആജ്ഞ അനുകരിക്കുവാന്‍ പാര്‍ട്ടി പോലീസ്. തല്ലാനും കൊല്ലാനും ആയിരക്കണക്കിന് അണിവൃന്ദങ്ങള്‍. അവര്‍ കേരളത്തെ തന്നെ ശരിയാക്കി കൊണ്ടിരിക്കുന്നു.

പെരിയ ഇരട്ടക്കൊലക്കേസില്‍ എംഎല്‍എയിലേക്ക് നീണ്ടപ്പോള്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി സിപിഎം ഹാജരാക്കിയ പ്രതികളില്‍ മാത്രം കേസ് ഒതുക്കി.

ശ്രീജിത്ത് എന്ന നിരപരാധിയായ ചെറുപ്പക്കാരനെ അദ്ധരാത്രിയില്‍ വീട്ടില്‍ നിന്നും വലിച്ചിഴച്ചു കൊണ്ടു പോയി ചവിട്ടിക്കൊലപ്പെടുത്തി. അതിന്റെ സൂത്രധാരന്‍ എസ്പിയെ പാര്‍ട്ടി സംരക്ഷിക്കുന്നു.

മര്‍ദ്ദനമേറ്റവനു സസ്പെന്‍ഷന്‍
എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ പേരൂര്‍ക്കട പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ ശരത്തിന് സസ്പെന്‍ഷന്‍ മര്‍ദ്ദനമേറ്റപ്പോള്‍ കൈകൊണ്ടു തടയാന്‍ ശ്രമിച്ചതിനാണോ ഈ സസ്പെന്‍ഷന്‍യ പിണറായി വിജയനെതിരെ സാമൂഹ്യ മാധ്യമങ്ങളല്‍ പോസ്റ്റിട്ടതിന് അച്ചടക്ക നടപടിയും ഒരു ജനാധിപത്യ രാജ്യത്താണോ ഇതു സംഭവിക്കുന്നത് അതോ ഉത്തര കൊറിയയിലാണോ എന്നു സംശയിച്ചു പോകും.

പോലീസ് സ്റ്റേഷന്‍ ആക്രമിച്ച 28 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തതിന് ചൈത്രാ തെരേസാ ജോണിന്റെ വുമണ്‍ സെല്‍ എസ്പി സ്ഥാനം തെറുപ്പിച്ചു. അങ്ങനെ എത്രയെത്ര ശരിയാക്കല്‍.

പ്രബുദ്ധ കേരളത്തിലെ സാക്ഷര ജനത
ടി. പി. ചന്ദ്രശേഖരനെ ജീവനോടെ തുണ്ടം തുണ്ടമായി വെട്ടി നുറുക്കിയ കരാള ഭീകരത പ്രതികുഞ്ഞനന്തന് 29 മാസത്തിനുള്ളില്‍ 216 ദിവസങ്ങള്‍ പരോള്‍.

ഇരുനൂറോളം ആളുകളുടെ മുമ്പിലിട്ട് അരിയില്‍ ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തി വിളിച്ചിട്ടും പോലീസ് വന്നതുമില്ല. എന്നിട്ടും ഈ ഭീകരന്മാരെ ജനം തോളിലേറ്റുന്നു. അതാണ് പ്രബുദ്ധ കേരളത്തിലെ സാക്ഷരത ജനത. മാത്രമല്ല ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പരോളിലിറങ്ങി ആനന്ദ നൃത്തം ചെയ്യുന്നു. കേരള ജനത കണ്ടു രസിക്കട്ടെ.

കെഎസ്ആര്‍ടിസി കേരളം മുടിക്കുന്ന വെള്ളാന
പ്രതി മാസം 150 കോടി രൂപ നഷ്ടമുണ്ടാക്കി കേരളം മുടിക്കുന്ന വെള്ളാനക്കുഞ്ഞ് കെഎസ്ആര്‍ടിസി അതിന്റെ ചരിത്രത്തിലാദ്യമായി സ്വന്തമായി ശമ്പളം നല്‍കി. യൂണിയന്‍ നേതാക്കളെ ജോലിക്കയച്ചു. അങ്ങനെ ലാഭമുണ്ടാക്കി. എന്നാല്‍ തച്ചങ്കരിയെ തെറുപ്പിച്ചു അങ്ങനെ കെഎസ്ആര്‍ടിസിയും ശരിയാക്കി കൊടുത്തു.

പ്രളയ ഫണ്ടും ശരിയാക്കി
പ്രളയ ഫണ്ടിലേക്ക് ഒഴുകിയെത്തിയ സഹസ്ര കോടികള്‍ എവിടെ? കണക്കില്ല, ഓഡിറ്റ് ഇല്ല മറുനാടന്‍ മലയാളികള്‍ കൊടുത്ത സഹസ്ര കോടികള്‍ എല്ലാം എവിടെ പോയി? പതിനായിരം രൂപ പോലും ആര്‍ക്കും കിട്ടിയതുമില്ല. കുറച്ചു കാലം കഴിയുമ്പോള്‍ സിപിഎം നേതാക്കന്മാരെല്ലാം ശതകോടീശ്വരന്മാരായി പുറത്തു വരും. പാവം അണികള്‍ക്കും പൊതുജനത്തിനും തല്ലും കൊല്ലും ജയിലും.

ശബരിമല എന്ന എല്ലിന്‍ കഷണം
ശബരിമലയുടെ പാവനമായ അന്തരീക്ഷം ശരിയാക്കിക്കൊടുത്തും അവിടെ സ്ത്രീകളെ തിരുകികറ്റുവാന്‍ ഒരു ഗവണ്‍മെന്റിന്റെ മിഷനറി മുഴുവന്‍ ആഹോരാത്രം കഠിനാദ്ധ്വാനം ചെയ്തു എന്തിനു വേണ്ടി? ഇങ്ങനെ ചെയ്താല്‍ ഹൈന്ദവ വിശ്വാസികളുടെ നല്ല ശതമാനം വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് സിപിഎം നറിയാം.

പൊതുജനത്തെ വിഡ്ഢികളാക്കിയും പ്രതിപക്ഷ നേതാക്കന്മാരെ കുരങ്ങു കളിപ്പിച്ചും ഇലക്ഷന്‍ വിജയിക്കുവാന്‍ സിപിഎം നേതാക്കള്‍ക്കുള്ള കഴിവ് അസാധാരണം തന്നെ. തന്ത്രങ്ങളും കുതന്ത്രങ്ങളും പഠിച്ച സിപിഎം നേതാക്കള്‍ എന്തിന് ശബരിമല കുലുഷിതമാക്കി? എന്തിന് രഹനാ ഫാത്തിമമാരെ കെട്ടി എഴുന്നള്ളിച്ചു? വാസ്തവ്തത്തില്‍ ശബരിമല എന്നത് പ്രതിപക്ഷത്തിനു എറിഞ്ഞു കൊടുത്ത എല്ലിന്‍ കഷണമായിരുനനു. അതില്‍ കടിച്ചു തൂങ്ങി പ്രതിപക്ഷനേതാക്കളും എന്തിന് മീഡിയ പോലും കാലം കഴിച്ചു. ഈ സമയം കൊണ്ട് പ്രളയ ഫണ്ടു മുഴവന്‍ മുക്കുകയല്ലേ ചെയ്തത്?

ഒരു വെല്ലുവിളി
ഈ ലേഖകന്‍ വെല്ലുവിളിച്ചു ചോദിക്കുന്ന മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്കു പ്രവേശനം വേണമെന്നു കോടതി വിധിച്ചാല്‍ ഇത്രയും തീവ്രമായ ശുഷ്‌കാന്തിയോടെ ഇടതു ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുമായിരിന്നോ? രഹന ഫാത്തിമമാര്‍ക്കു തന്റേടമുണ്ടോ മുസ്ലീം പള്ളികളില്‍ പ്രവേശിക്കുവാന്‍? അങ്ങനെ ഒന്നു ചിന്തിക്കുവാന്‍ പോലും ധൈര്യമുണ്ടോ? ഇവിടെ ഹൈന്ദവരുടെ വിശാല മനസ്‌കത കൊണ്ട് രഹനാ ഫാത്തിമ മാര്‍ തല ഉയര്‍ത്തി വന്നു. ഗവണ്‍മെന്റ് ഇത്ര തന്റേടത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തു.

ഇലക്ഷന്‍ സമയത്തെ അരും കൊലകള്‍
ടി. പി. ചന്ദ്രശേഖരനെ 51 കഷണങ്ങളാക്കി വെട്ടി നുറുക്കിയത് ഇലക്ഷന്‍ അടുത്തപ്പോള്‍. ഇപ്പോള്‍ രണ്ടു യുവ സുന്ദരന്മാരെ ക്രൂരവും പൈശാചികവുമായ രീതിയില്‍ കൊന്നൊടൊക്കിയതും ഇലക്ഷന്‍ അടുത്തപ്പോള്‍. എന്താണിതിന്റെ പിന്നിലുള്ള രഹസ്യം? ഇതിനു രണ്ടു കാരണങ്ങള്‍ ഉണ്ട്. ഒന്ന് എത്ര നിഷ്ഠൂരമായ കൊലപാതകങ്ങള്‍ നടത്തിയാലും മനസാക്ഷി മരവിച്ച കേരള ജനത ഇവരെ വോട്ടുചെയ്ത വിജയിപ്പിക്കുന്നുള്ള ഉറപ്പ് രണ്ട് - യുഡിഎഫ് നേതാക്കന്മാരെല്ലാം സീറ്റിനു വേണ്ടി കടിപിടികൂടുന്ന സമയമാണിത്. പരസ്പാരം പാരവയ്പ്പും കുതികാല്‍ വെട്ടലും ഗ്രൂപ്പുകളിയുമായി കൂത്താടുന്ന സമയം. അതുകൊണ്ടാണ് ഇലക്ഷനു തൊട്ടു മുമ്പുള്ള സമയം തന്നെ ഭയാനകമായ ഈ കൊലപാതകങ്ങള്‍ക്കായി തിരഞ്ഞെക്കുന്നത്.

ഇനിയും ശരിയാക്കുക തന്നെ ചെയ്യും
ഇത്രയും നാണം കെട്ടതും പ്രതികരണമില്ലാത്തതുമായ ഒരു പ്രതിപക്ഷം ജനാധിപത്യ ലോകത്തിന്റെ ചരിത്രത്തില്‍ കാണുകയില്ല. എത്ര കോണ്‍ഗ്രസ്സ്‌കാരെ ഇവര്‍ അരിഞ്ഞു തള്ളി. എന്നിട്ടും സിപിഎമ്മിന്റെ പിന്നാലെ ഇലക്ഷനില്‍ സഹകരിക്കാമെന്ന അപേക്ഷയുമായി ചെന്ന് നാണം കെട്ട നേതാക്കന്മാര്‍ നാണെ കെട്ടവന്റെ ആസനത്തില്‍ ആലു കിളുത്താല്‍ എന്ന പഴമൊഴി ഇവിടെയാണ് അര്‍ത്ഥമാകുന്നത്.

യുഡിഎഫ് നേതാക്കളോടെരു ചോദ്യം
തിരിച്ച് അധികാരം കിട്ടി കഴിയുമ്പോള്‍ സിപിഎം അട്ടിമറിച്ച ഈ കൊലപാതക കേസുകളെല്ലാം ഒരു പുനരന്വേഷണം നടത്തി അതിലെ യഥാര്‍ത്ഥ പ്രതികളെയും ഗൂഢാലോചന നടത്തി ഉന്നത നേതാക്കന്മാരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുവാനുള്ള ആര്‍ജ്ജവം നിങ്ങള്‍ക്കുണ്ടോ? ഉഗ്രമൂര്‍ത്തി ആയ ജയലളിത പോലും ജയിലടക്കപ്പെട്ടു. പക്ഷേ ഇവിടെ അതിനു തന്റേടമുള്ള പ്രതിപക്ഷമില്ല. അധികാരം കിട്ടിക്കഴിയുമ്പോള്‍ അമേധ്യം കൈയില്‍ കിട്ടിയ കുരങ്ങന്മാരെ പോലെ കൂത്താടുന്നു നിങ്ങള്‍. അതുകൊണ്ടാണ് ഇവിടെ ബിജെപി ഒന്നു ഭരിക്കണം എന്നു ജനം ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്.

മുഖ്യ മന്ത്രിയോടൊരു ചോദ്യം
ജനങ്ങളുടെ മുമ്പില്‍ തല കുനിക്കുന്നു എന്നു മുഖ്യ മന്ത്രി പറയുന്നു. മറ്റു ചില സിപിഎം നേതാക്കള്‍ കണ്ണുനീര്‍ പൊഴിക്കുന്നു. പക്ഷേ അത് ആനന്ദാശ്രുക്കള്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ കേസ് ബിജെപിക്കു വിടുവാന്‍ മുഖ്യമന്ത്രിക്കു തന്റേടമുണ്ടോ? കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും എന്താണിത്ര മടി? എന്താണിതിന്റെ അര്‍ത്ഥം?

അതുകൊണ്ട് കേരള മുഖ്യ മന്ത്രി തന്റടത്തോടെ പ്രഖ്യാപിക്കുന്നു ഇതു താനെടാ ശരിയാക്കല്‍ ഇനിയും ശരിയാക്കുക തന്നെ ചെയ്യും എന്ന്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category