1 GBP = 100.50 INR                       

BREAKING NEWS

എന്‍എച്ച്എസ് പ്രതിനിധികള്‍ കേരളത്തില്‍; നാളെ കൊച്ചിയില്‍ തുടങ്ങുന്ന അഭിമുഖങ്ങള്‍ 14ന് ബാംഗ്ലൂരില്‍ തീരും; മൂന്നു വിഷയങ്ങള്‍ക്ക് 7 ബാന്റും ഒരു വിഷയത്തിന് 6.5 ഉം നേടിയവര്‍ക്ക് അപേക്ഷിക്കാം

Britishmalayali
kz´wteJI³

യുകെയിലെ പത്ത് എന്‍എച്ച്എസ് ആശുപത്രികളിലേയ്ക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ എന്‍എച്ച്എസ് ട്രസ്റ്റ് പ്രതിനിധികള്‍ കേരളത്തില്‍ എത്തിക്കഴിഞ്ഞു. നാളെയാണ് യോഗ്യരായ നഴ്‌സുമാരെ തേടിയുള്ള എന്‍എച്ച്എസിന്റെ അഭിമുഖം ആരംഭിക്കുന്നത്. നാളെയും മറ്റന്നാളും കൊച്ചിയിലാണ് അഭിമുഖം നടക്കുക. ഇവര്‍ മുപ്പതോളം ആശുപത്രികളിലേയ്ക്ക് ഏതാണ്ട് 5000ത്തോളം നഴ്സുമാരെ നിയമിക്കാന്‍ ആണ് എത്തിയിരിക്കുന്നത്. പ്രതിമാസം 23,023 പൗണ്ട് മുതല്‍ 29,608 പൗണ്ട് വരെ ശമ്പളം ലഭിക്കുന്ന ഈ നഴ്സിങ് നിയമനം പൂര്‍ണമായും സൗജന്യമായാണ് നടത്തുന്നത്. മാത്രമല്ല തെരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാര്‍ക്ക് വിസ ഫീസ്, വര്‍ക്ക് പെര്‍മിറ്റ് ഫീസ്, ചികിത്സ ചെലവ്, വിമാന ടിക്കറ്റ്, ആദ്യ മൂന്ന് മാസത്തെ താമസം എന്നിവ സൗജന്യമാണ്. ഒരു കാശ് പോലും മുടക്കാതെയാണ് നിയമനം ലഭിക്കുക. 

നാളെ മാര്‍ച്ച് ആറിനും ഏഴിനും കൊച്ചി, എട്ടിന് അങ്കമാലി, ഒന്‍പതിനു കോട്ടയം, 12ന് കോഴിക്കോട്, 14ന് ബാംഗ്ലൂര്‍ എന്നിങ്ങനെയാണ് എന്‍എച്ച്എസ് പ്രതിനിധികള്‍ അഭിമുഖം നടത്തുവാനായി എത്തുക. ഐഇഎല്‍ടിഎസ് റൈറ്റിംങിന് 6.5 ബാന്റും മറ്റു മൂന്നു മൊഡ്യൂളുകളായ റീഡിംഗ്, ലിസണിംഗ്, സ്പീക്കിംഗ് എന്നിവയ്ക്ക് 7 ബാന്റും വീതം ഉള്ളവര്‍ക്ക് ഉടന്‍ നിയമനത്തിനുള്ള ഓര്‍ഡര്‍ നല്‍കും. അവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റും വിസ ഫീസും മൂന്നു മാസത്തെ താമസവും ഉറപ്പ് നല്‍കുന്ന രേഖകള്‍ കൈമാറും. ഇവര്‍ക്ക് ഏതാനും ആഴ്ചകള്‍ക്കകം വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി യുകെയില്‍ പോകാം. ഒരു നയാ പൈസ പോലും ആര്‍ക്കും നല്‍കേണ്ടതില്ല.

അതേസമയം, ഐഇഎല്‍ടിഎസ് പരീക്ഷ എഴുതി എല്ലാ വിഷയങ്ങള്‍ക്കും വിജയിക്കാത്തവര്‍ക്കും ഇതുവരെ ഐഇഎല്‍ടിഎസ് എഴുതാതെ മികച്ച സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. നഴ്‌സിംഗ് രംഗത്ത് മികച്ച കഴിവും പ്രാഗത്ഭ്യവും തെളിയിച്ചവര്‍ക്കാണ് ഐഇഎല്‍ടിഎസ് ഇല്ലാതെ തന്നെ ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ സാധിക്കുക. ഇവര്‍ക്ക് മൂന്നു മാസക്കാലം പ്രത്യേക പരിശീലനം നല്‍കിയ ശേഷം എന്‍എച്ച്എസുകളിലേക്ക് നിയമിക്കും.

ഇത്തരക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ഐഇഎല്‍ടിഎസ് എഴുതിക്കാനും സഹായിക്കും. ഇവരും റൈറ്റിംങിന് 6.5 ബാന്റും മറ്റു മൂന്നു വിഷയങ്ങള്‍ക്ക് 7 ബാന്റും നേടിയാലേ യുകെയിലേക്ക് പോകാന്‍ സാധിക്കൂ. സ്‌കോളര്‍ഷിപ്പോടു കൂടിയായിരിക്കും ഇവരുടെ പ്രത്യേക പരിശീലനം. ശേഷം ബ്രിട്ടണിലെ പത്ത് എന്‍എച്ച്എസ് ട്രസ്റ്റുകളിലേക്ക് നിയമിക്കും. പ്രത്യേക പരിശീലനം വഴി ഇവര്‍ വിജയിക്കുമെന്നാണ് പൊതുവെയുള്ള അനുഭവം വ്യക്തമാക്കുന്നത്.

ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലങ്ങളില്‍ എന്‍എച്ച്എസ് പ്രതിനിധികളും എന്‍എച്ച്എസ് ട്രസ്റ്റുകളിലേക്ക് നിയമിക്കാന്‍ എന്‍എച്ച്എസ് കോണ്ടാക്റ്റ് കൊടുത്തിരിക്കുന്ന വോസ്റ്റെക്ക് എന്ന മലയാളി സ്ഥാപനത്തിന്റെ പ്രതിനിധികളും പങ്കെടുക്കുന്നതാണ്. ഏതു സ്ഥലത്ത് വേണമെങ്കിലും യോഗ്യത ഉള്ള ആര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. പൂര്‍ണ്ണമായും സൗജന്യമായി നടത്തുന്ന റിക്രൂട്ട്‌മെന്റില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റും മൂന്നു മാസത്തെ താമസവും മാത്രമല്ല, വിസ ഫീസ്, ഇമ്മിഗ്രേഷന്‍ സര്‍ചാര്‍ജ്ജ്, ഫ്‌ളൈറ്റ് ടിക്കറ്റ്‌സ് എന്നിവയും എന്‍എച്ച്എസ് സൗജന്യമായി തന്നെ അനുവദിക്കും. കൂടാതെ നിയമനം ലഭിച്ചു യുകെയില്‍ എത്തുന്നവര്‍ക്ക് ഫ്രീ എയര്‍പോര്‍ട്ട് പിക്ക് അപ്‌സ് നല്‍കുന്നതാണ്. നിയമനം ലഭിച്ചവര്‍ നിര്‍ബന്ധമായും പാസാകേണ്ട കമ്പ്യൂട്ടര്‍ ടെസ്റ്റിനും തുടര്‍ന്ന് യുകെയില്‍ ചെന്ന് എഴുതേണ്ട ഒഎസ്സിഇ എക്‌സാമിനുമുള്ള ഫീസ് നല്‍കുകയും സൗജന്യമായ പരിശീലനം നല്‍കുകയും ചെയ്യും.

സെലക്ഷന്‍ ലഭിക്കുന്ന എല്ലാവര്‍ക്കും അതാത് ആശുപത്രികള്‍ ഓഫര്‍ ലെറ്റര്‍ നല്‍കും. സിബിടി പരീക്ഷ എഴുതാനും എന്‍എംസി രജിസ്ട്രേഷന്‍ ലഭിക്കാനുമുള്ള പരിശീലനവും സഹായവും ഇവര്‍ തന്നെ തുടര്‍ന്നു നല്‍കും. ഇതു പൂര്‍ത്തിയായാല്‍ മൂന്നു വര്‍ഷത്തെ ടയര്‍ 2 വിസയാണ് നല്‍കുന്നത്. മൂന്നു കൊല്ലത്തിന് ശേഷം വിസ വീണ്ടും മൂന്നു വര്‍ഷം കൂടി നേരിട്ടു നല്‍കും. നഴ്സിങ് തസ്തിക ഷോട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍ ഉള്ളതിനാല്‍ അഞ്ചു വര്‍ഷം ഇവര്‍ക്ക് പിആര്‍ ലഭിക്കും. കുടുംബത്തെ കൊണ്ടുപോകാനും അവര്‍ക്ക് ഫുള്‍ ടൈം വര്‍ക്ക് ചെയ്യാനും നിയമം അനുശാസിക്കുന്നുണ്ട്.

റൈറ്റിംങിന് 6.5 ബാന്റും മറ്റു മൂന്നു വിഷയങ്ങള്‍ക്ക് 7 ബാന്റും ഉള്ളവര്‍ക്കാണ് നിയമനം ലഭിക്കുക. ആറു മാസത്തിനിടയില്‍ നടന്ന രണ്ടു പരീക്ഷകളിലായി നാലു ബാന്‍ഡുകളും ക്ലിയര്‍ ചെയ്താലും അംഗീകാരം ലഭിക്കും. അതല്ലെങ്കില്‍ ഒഇറ്റി എന്ന പരീക്ഷയില്‍ നാലു വിഷയത്തിലും ബി ഗ്രേഡ് നേടിയാലും നിയമനം നടക്കും. കഴിഞ്ഞ് രണ്ടു വര്‍ഷത്തിനിടയില്‍ നഴ്‌സിങ് പാസ്സാവുകയും പരീക്ഷയും പഠനവും ഇംഗ്ലീഷ് അധ്യയന മാധ്യമത്തിലാണ് എന്നു തെളിയുകയും ചെയ്യുന്നവര്‍ക്കും നിയമനം ലഭിക്കും. ഇതിന്റെ വിശദാംശങ്ങള്‍ ആദ്യമേ ചോദിച്ചു മനസ്സിലാക്കേണ്ടതാണ് കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ഉറപ്പാണ്.

ഐഇഎല്‍ടിഎസ് മൂന്നുവിഷയങ്ങള്‍ക്കെങ്കിലും ഏഴും റൈറ്റിംഗിന് 6.5 ഉം ഉള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. ഇവര്‍ക്ക് സൗജന്യ ഐഇഎല്‍ടിഎസ് പരിശീലനം എന്‍എച്ച്എസ് നല്‍കും. നിയമനത്തിനു മുന്‍പുള്ള ഇന്റര്‍വ്യൂ ആയതിനാല്‍ ഐഇഎല്‍ടിഎസ്, ഒഇടി യോഗ്യതകള്‍ നേടിയതിന്റെ പകര്‍പ്പിനൊപ്പം ബയോഡാറ്റ കൂടി അയക്കേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകരില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെയാണ് ഇന്റര്‍വ്യൂവിന് ക്ഷണിക്കുക. നിങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള സ്ഥലത്തായിരിക്കും ഇന്റര്‍വ്യൂ.

[email protected] ന്ന മെയില്‍ ഐഡിയിലേക്കാണ് ബയോഡാറ്റ അയക്കേണ്ടത്. വോസ്റ്റെക് പ്രതിനിധികള്‍ നിങ്ങളെ തിരിച്ചു വിളിച്ചോ ഇമെയില്‍ വഴിയോ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനുള്ള യോഗ്യത സ്ഥിരീകരിച്ച് നല്‍കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category