1 GBP = 85.00 INR                       

BREAKING NEWS

കോട്ടയത്ത് അമ്മയും രണ്ട് പെണ്‍മക്കളും കാറിടിച്ച് കൊല്ലപ്പെട്ടത് മകളുടെ പിറന്നാള്‍ ദിനത്തില്‍ ക്ഷേത്രദര്‍ശനത്തിനായി പോകവേ; മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപ്പാസില്‍ വച്ചുണ്ടായ അപകടത്തില്‍ കാര്‍ ഓടിച്ചിരുന്നത് 19കാരന്‍; നിയന്ത്രണം വിട്ട കാറിടിച്ച് അമ്മയും മക്കളും 10 മീറ്ററിലധികം ദൂരത്തില്‍ തെറിച്ചു വീണെന്നും ദൃക്സാക്ഷികള്‍

Britishmalayali
kz´wteJI³

ഏറ്റുമാനൂര്‍: കഴിഞ്ഞ ദിവസം കോട്ടയത്ത് അമ്മയും രണ്ട് പെണ്‍മക്കളും കാറിടിച്ച് മരിച്ചത് മകളുടെ പിറന്നാള്‍ ദിനത്തില്‍ ക്ഷേത്രദര്‍ശനത്തിനായി പോകും വഴിയെന്ന് വിവരം. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.45ന് മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപ്പാസിലായിരുന്നു നടുക്കുന്ന സംഭവം അരങ്ങേറിയത്. പേരൂര്‍ കണ്ടുംചിറ കവലയ്ക്കും വെള്ളൂരാറ്റില്‍ കവലയ്ക്കും മധ്യേയുള്ള വളവില്‍വച്ചാണ് നിയന്ത്രണം വിട്ട കാര്‍ അമ്മയേയും മക്കളേയും ഇടിച്ച് തെറിപ്പിച്ചത്. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന പേരൂര്‍ കാവുംപാടം കോളനിയില്‍ ആതിരവീട്ടില്‍ ബിജുവിന്റെ ഭാര്യ ലെജി(45), മക്കളായ അന്നു(19), നൈനു(16) എന്നിവരാണ് മരിച്ചത്.

ഏറ്റുമാനൂരില്‍ നിന്ന് അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് റോഡരികിലൂടെ നടന്നുപോയ അമ്മയുടേയും മക്കളുടേയും മേല്‍ പാഞ്ഞുകയറുകയായിരുന്നു. ഇടിയേറ്റ് മൂവരും പത്തു മീറ്ററോളം തെറിച്ച് മറ്റൊരു പുരയിടത്തിനുസമീപം വീഴുകയായിരുന്നു. അപകടത്തിനിടയാക്കിയ കാര്‍ തേക്കു മരത്തിലിടിച്ചു നിന്നു. അന്നുവും നൈനുവും സംഭവസ്ഥലത്തു തന്നെ മരിച്ചു. അന്നുവിന്റെ കാല്‍ അറ്റുപോയ നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ലെജി രാത്രി എട്ടോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വച്ചാണ് മരിച്ചത്.

കാറോടിച്ചിരുന്ന പേരൂര്‍ മുല്ലൂര്‍ ഷോണ്‍ മാത്യു(19)വിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ ഒട്ടേറെ വാഹനങ്ങള്‍ക്കു കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. ഒടുവില്‍ ഗുഡ്സ് ഓട്ടോയിലാണ് ആശുപത്രിയിലെത്തിച്ചത്. നൈനുവിന്റെ പിറന്നാളായതിനാല്‍ ചെരിപ്പും മറ്റു സാധനങ്ങളും വാങ്ങാനും ഏറ്റുമാനൂര്‍ ക്ഷേത്രദര്‍ശനത്തിനുമായിട്ടാണ് മൂവരും ഏറ്റുമാനൂരിലേക്കു പോകാനായി തിരിച്ചത്. വീട്ടില്‍നിന്ന് ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിലാണ് ഇവര്‍ അപകടത്തില്‍ പെടുന്നത്.

അന്നു വൈക്കം കൊതവറ സെന്റ് സേവ്യേഴ്സ് കോളേജിലെ ബി.കോം വിദ്യാര്‍ത്ഥിനിയാണ്. വൈക്കത്തുള്ള അമ്മ വീട്ടില്‍ നിന്നുപഠിക്കുന്ന അന്നു അവധിയായതിനാല്‍ പേരൂരിലെ വീട്ടിലെത്തിയതാണ്. നൈനു കാണക്കാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. അച്ഛന്‍ ബിജു കൂലിപ്പണിക്കാരനാണ്. മൂത്ത സഹോദരി ആതിര എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്.

ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രീഷ്മാ രമേശ്, എസ്ഐ. കെ.ആര്‍.പ്രശാന്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മൂവരുടെയും സംസ്‌കാരം ഇന്നു മൂന്നിന് തെള്ളകം പൊതുശ്മശാനത്തില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category