1 GBP = 89.80 INR                       

BREAKING NEWS

മത്സരിക്കാന്‍ ലഭിച്ച നാല് സീറ്റുകളില്‍ രണ്ടിലും എംഎല്‍എമാരെ നിര്‍ത്തി പൊതുഖജനാവ് മുടിക്കാന്‍ സിപിഐക്ക് എങ്ങനെ ധൈര്യം വന്നു? കഴിവുള്ള ഒരു സ്ത്രീപോലും ഈ എല്‍ഡിഎഫില്‍ ഇല്ലേ? എംഎല്‍എമാരെ പരിഗണിക്കുന്നതും ഒന്നിലധികം സീറ്റുകളില്‍ മത്സരിക്കുന്നതും നിയമം മൂലം നിരോധിക്കാനുള്ള തന്റേടം ആര്‍ക്കെങ്കിലും ഉണ്ടോ? നവോത്ഥാനത്തിന്റെ പേരില്‍ എല്‍ഡിഎഫുകാര്‍ കാട്ടിക്കൂട്ടുന്നത്

Britishmalayali
ഷാജന്‍ സ്‌കറിയ

കേരളത്തിലെ മികച്ച രാഷ്ട്രീയ പാര്‍ട്ടി ഏതെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും സിപിഐ എന്ന്. അതിന് കാരണം സിപിഐ നേതാക്കള്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന ലാളിത്യം തന്നെയാണ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന കാര്യത്തിലും മന്ത്രിമാരെ തീരുമാനിക്കുന്നതിലും ഒക്കെ മാതൃകാപരമായ നിലപാട് തന്നെയാണ് എല്ലായിപ്പോഴും സിപി എടുക്കുന്നതും. പിണറായി വിജയന്‍ മന്ത്രിസഭയില്‍ അധികാരമേറ്റ എല്ലാ മന്ത്രിമാരും നവാഗതരായിരുന്നു എന്നത് ഇതിന് ഏറ്റവും വലിയ ഉദാഹരണങ്ങളില്‍ ഒന്നാണ്. ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള നാല് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ് സിപിഐ.

എന്നാല്‍ സിപിഐ പോലെ ഒരു പാര്‍ട്ടിയില്‍ നിന്നും ഒരിക്കലും മലയാളികള്‍ പ്രതീക്ഷിക്കാത്ത തീരുമാനമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. മൂന്ന് പ്രധാനപ്പെട്ട പോരായ്മകള്‍ ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കഴിയുകയില്ല. ഒന്ന് സിപിഐയുടെ നാല് സീറ്റിലും സ്ഥാനാര്‍ത്ഥികള്‍ പുരുഷന്മാരാണ് എന്നത് ഈ നവോത്ഥാന കാലഘട്ടത്തില്‍ ഒട്ടും നല്ലതല്ല. പ്രത്യേകിച്ച് സംഘപരിവാറും കോണ്‍ഗ്രസുമൊക്കെ സ്ത്രീകളെ അടിച്ചമര്‍ത്താനും മൂലയ്ക്ക് ഇരുത്താനും ശ്രമിക്കുന്നു എന്ന് പറഞ്ഞ്കൊണ്ട് സ്ഥ്രീ ശാക്തികരണവും നവോത്ഥാനവും എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ശബരിമല പോലൊരു വിഷയത്തില്‍ ഭക്തരുടെ വികാരം മുറിവേറ്റിട്ടും സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നത് ഈ നവോത്ഥാനത്തിന്റേയും സ്ത്രീ ശാക്തീകരണത്തിന്റെയും നവോത്ഥാനത്തിന്റേയും പേരിലാണ് എന്ന് ഓര്‍ക്കണം.

അങ്ങനെ വരുമ്പോള്‍ നാലില്‍ ഒരാളെയെങ്കിലും വനിതാ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയില്ല എന്ന് പറയുന്നത് അപമാനകരമല്ലേ? കഴിവുള്ള ഒരു വനിതയും ആ പാര്‍ട്ടിയില്‍ ഇല്ലെന്ന് തുറന്ന് സമ്മതിക്കുകയാണ്. ജനസംഖ്യയില്‍ പകുതിയില്‍ അധികവും സ്ത്രീകളാണ്. നമ്മുടെ സ്ത്രീകളെ ഔദ്യോഗികമായി അംഗീകരിക്കുന്ന നിയമങ്ങളും ചട്ടക്കൂടുകളും ഇല്ലാത്തതിന്റെ പേരില്‍ ഒരു സ്ത്രീയേയും താക്കോല്‍ സ്ഥാനത്തേക്ക് കൊണ്ട് വരാതിരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇത്. രണ്ടാമത്തെ ന്യൂനത ചെറുപ്പക്കാര്‍ക്കും യുവാക്കള്‍ക്കും അവസരം കൊടുത്തിട്ടില്ല എന്നത് തന്നെയാണ്. എല്ലാ പാര്‍ട്ടികളും ഇതിനെ മറികടക്കേണ്ടതുണ്ട്. എന്നാല്‍ ഇതില്‍ ഏറ്റവും ലജ്ജാകരവും അപലപനീയവുമായ കാര്യം നാല് പേരില്‍ രണ്ട് പേരും സിറ്റിങ് എംഎല്‍എമാരാണ് എന്നതാണ്. അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനേയും നെടുമങ്ങാട് എംഎല്‍എ സി ദിവാകരനും ഇവര്‍ സീറ്റ് നല്‍കിയിരിക്കുന്നു.

എന്നുവച്ചാല്‍ തിരുവനന്തപുരത്തും മാവേലിക്കരയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചാല്‍ ഈ രണ്ട് എംഎല്‍മാരുടെ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും എന്ന് അര്‍ഥം. ഒരു നിയമസഭ തെരഞ്ഞെടുപ്പ് നടത്താന്‍ ഒരു പാര്‍ട്ടിക്ക് മാത്രം മൂന്ന് കോടി രൂപയോളം ചെലവ് വരും എന്ന് എല്ലാവര്‍ക്കും അറിയാം. കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്റേയും പൊലീസ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കുമുള്ള ചെലവ് വേറെയും. ചുരുക്കി പറഞ്ഞാല്‍ രണ്ട് മണ്ഡലങ്ങളിലേയും കൂടി തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ നൂറ് കോടിയോളം രൂപ മാറിക്കിട്ടും. അങ്ങനെ ഒരു ദൂര്‍ത്തിന് സിപിഐ പോലൊരു പാര്‍ട്ടി നിന്ന് കൊടുക്കുന്നത് ശരിയാണോ? ഒരു മണ്ഡലത്തിലേക്ക് അഞ്ച് വര്‍ഷത്തേക്ക് ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുത്താല്‍ ആ സ്ഥാനാര്‍ത്ഥി മരിക്കാതിരുന്നാല്‍ മണ്ഡലത്തിലെ വോട്ടര്‍മാരെ വീണ്ടും പോളിങ് ബൂത്തിലേക്ക് പറഞ്ഞ് വിട്ടാല്‍ അതിനെ ധൂര്‍ത്ത് എന്ന് മാത്രമെ പറയാന്‍ കഴിയുകയുള്ളു.

പാര്‍ലമെന്റില്‍ മത്സരിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പോലും കഴിയാത്ത വിധം എങ്ങനെയാണ് സിപിഐ ഇത്ര മോശം പാര്‍ട്ടിയായി മാറിയോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. പൊതുഖജനാവിനോടുള്ള ഈ അവഹേളനവും ജനവിധിയോടുള്ള ഈ അപമാനവും പരിഹരിക്കാന്‍ വോട്ടര്‍മാര്‍ക്ക് മു്നനിലുള്ള ഒറ്റ വഴി ഈ രണ്ട് മണ്ഡലങ്ങലിലേയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുക എന്നത് മാത്രമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category