1 GBP = 93.75 INR                       

BREAKING NEWS

പാക്കിസ്ഥാനിയുടെ ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ ഷോപ്പില്‍ കയറി അഭിനന്ദനന്‍ സ്‌റ്റൈല്‍ മീശ വയ്പ്പിച്ച് രണ്ട് സൗദി മലയാളികള്‍; രാജസ്ഥാനിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി അഭിനന്ദനന്റെ വീരചരിത്രം; പാക്ക് മണ്ണില്‍ നിന്നും ജേതാവിനെ പോലെ മടങ്ങി എത്തിയ ഇന്ത്യന്‍ സൈനികന്റെ ധീരതയുടെ കഥകള്‍ക്ക് അവസാനമില്ല

Britishmalayali
kz´wteJI³

സൗദി അറേബ്യ: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വ്യോമ സേന പാക്കിസ്ഥാനില്‍ നടത്തിയ തിരിച്ചടിയിക്കിടെ പാക്ക് സൈന്യത്തിന്റെ പിടിയിലായ വ്യോമ സേനാ വിങ് കമാന്‍ഡര്‍ അഭിനന്ദനന്‍ വര്‍ത്തമനാണ് ഇപ്പോഴും ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്ന വ്യക്തി. കൊമ്പന്‍ മീശയുമായി സധൈര്യം പാക്ക് സേനയ്ക്ക് മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അഭിനന്ദനന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ കൊമ്പന്‍ മീശയും നേരത്തെ ട്രെന്‍ഡായി മാറിയതിന് പിന്നാലെയാണ് കൗതുകകരമായ പുത്തന്‍ വാര്‍ത്ത വരുന്നത്. സൗദിയിലെ പാക്കിസ്ഥാനിയുടെ ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ ഷോപ്പില്‍ മലയാളികളായ യുവാക്കള്‍ അഭിനന്ദനന്‍ സ്‌റ്റൈല്‍ മീശ വയ്ച്ചതും രാജസ്ഥാനിലെ പാഠപുസ്തകത്തില്‍ വിങ് കമാന്‍ഡറുടെ വീരചരിത്രം പാഠ്യവിഷയമാവുകയും ചെയ്തതാണ് ധീര സൈനികനെ ലോകത്തിന്റെ മുന്നില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നത്.


ഇന്ത്യയില്‍ ഞൊടിയിയില്‍ പടര്‍ന്ന കൊമ്പന്‍ മീശ തരംഗം വൈകാതെ തന്നെ പ്രവാസികള്‍ക്കിടയിലും വ്യാപിച്ചുവെന്നതും ഇപ്പോള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. സൗദിയിലെ മലയാളി യുവാക്കള്‍ പാക്കിസ്ഥാനിയുടെ ബാര്‍ബര്‍ ഷോപ്പില്‍ വച്ച് അഭിനന്ദനന്‍ സ്‌റ്റൈല്‍ മീശ വയ്ച്ചത് പ്രവാസികള്‍ക്കിടയിലുള്ള ഇന്ത്യാ-പാക്ക് സൗഹൃദം കൂടിയാണ് കാട്ടിത്തരുന്നത്. അഭിനന്ദനന്‍ സ്‌റ്റൈല്‍ മീശ വച്ചെ യുവാക്കള്‍ക്ക് ഒരാഗ്രഹം കൂടിയുണ്ട്. ഈ മീശയും വച്ച് താമസസ്ഥലത്തെത്തി പാക്കിസ്ഥാനികളുടെ മുന്നിലൂടെ സവാരി നടത്തണം. യുവാക്കളുടെ സുഹൃത്താണ് ഈ ഫോട്ടോയും അടിക്കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരിക്കുന്നത്.

1819 കാലത്തെ ചില ബ്രിട്ടീഷ് കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ മീശ. അമേരിക്കയിലെ പൊലീസുകാരും, പട്ടാളക്കാരും ഇത്തരം മീശയാണ് സാധാരണ വെയ്ക്കുന്നത്. ആ മുഖത്ത് വരുന്ന ചിരിയോ, ദൃഢ നിശ്ചയമോ മറച്ചുവയ്ക്കുന്ന രീതിയിലല്ല മീശ. പൊതുവില്‍ ഇത്തരം മീശയ്ക്ക് ഗണ്‍സ്ലിങര്‍ എന്നാണ് വിശേഷിപ്പിക്കാറ്. ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങളായ രജനീകാന്തും (പേട്ട) കമല്‍ഹാസനും (തേവര്‍ മകന്‍) സൂര്യയും(സിങ്കം) ഇതിനുസമാനമായ മീശയുമായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്തിന് ബോളിവുഡ് യുവനായകന്‍ രണ്‍വീര്‍ സിങ് പോലും ഈ പരീക്ഷണം മുന്‍പ് നടത്തിയിട്ടുണ്ട്.

ഐഎഎഫ് പൈലറ്റ് അഭിനന്ദനെ പോലെ മീശ വെക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. ബാര്‍ബര്‍ ഷോപ്പുകളില്‍ പലയിടത്തും ഇപ്പോള്‍ ഈ മീശ വെയ്ക്കാന്‍ തിരക്കാണ്. സ്റ്റൈലിനെക്കാളുപരി അഭിനന്ദന്‍ വര്‍ദ്ധമാന്റെ ധീരതയുടെയും ആത്മവിശ്വസത്തിന്റെ ചിഹ്നം കൂടിയാണ് ഈ മീശ എന്നാണ് സമൂഹ മാധ്യമത്തില്‍ ഏവരും വ്യക്തമാക്കുന്നത്.

രാജ്യത്തിന്റെ ഹീറോ ഇനി പാഠപുസ്തകത്തിലും
ഭാരതത്തിന്റെ ചരിത്രത്തിലെ പല ഹീറോകളും പാഠപുസ്തകങ്ങളിലും ഭാഗമായിട്ടുണ്ടെങ്കിലും അടുത്തകാലത്ത് ആദ്യമായി ഒരു സൈനികന്‍ പാഠപുസ്തകത്തില്‍ കയറുന്നത് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. രാജസ്ഥാനിലെ പാഠപുസ്തകത്തില്‍ വിങ് കമാന്‍ഡാറുടെ കഥ ഇനി കുട്ടികള്‍ പഠിക്കുമ്പോള്‍ പുതു ചരിത്രമാവും സൃഷ്ടിക്കപ്പെടുക. അഭിനന്ദന്റെ വീരചരിതം പാഠപുസ്തത്തില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച് രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിങ് ദോസ്താസ്രയാണ് നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. അഭിനന്ദനന്റെ സ്‌കൂള്‍ വിദ്യാഭ്യാസം ജോഥ്പൂരിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജസ്ഥാനിലെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ധീരതയുടെ കഥകളും ഉള്‍പ്പെടുത്തുമെന്ന് പിന്നീട് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. അഭിനന്ദന്‍ദിവസ് എന്ന ഹാഷ്ടാഗോടെയാണ് മന്ത്രിയുടെ പോസ്റ്റ്. എന്നാല്‍ ഏതു ക്ലാസിലെ പാഠപുസ്തകത്തിലാണ് അഭിനന്ദന്റെ കഥ ഉള്‍പ്പെടുത്തുകയെന്ന മന്ത്രി വ്യക്തമാക്കിയില്ല. പാക്കിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം തകര്‍ത്ത മിഗ്-21 ബിസണ്‍ വിമാനം പറത്തിയത് അഭിനന്ദന്‍ ആയിരുന്നു. പിന്നീട് മിഗ്-21 തകര്‍ന്നുവീണാണ് അഭിനന്ദന്‍ പാക്കിസ്ഥാനില്‍ എത്തിയത്. 60 മണിക്കൂറോളം പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ അഭിനന്ദനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോചിപ്പിച്ചത്.

നേരത്തെ പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യൂ വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കഥകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രി സിലബസ് റിവ്യൂ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. അത് അംഗീകരിക്കുകയും ചെയ്തിരുന്നു. രാജസ്ഥാനിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന് അടുത്തിടെ രണ്ട് കമ്മറ്റികളെയാണ് വിദ്യാഭ്യാസമന്ത്രി നിയമിച്ചത്.

മുന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ രാഷ്ട്രീയവത്കരിച്ചെന്നും ചരിത്രവും സംസ്‌കാരവും ഉന്നത വ്യക്തിത്വങ്ങളെയും സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താതെ അവഗണിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പ് അടുത്ത കാലത്ത് 31.5 കോടി രൂപ മുടക്കി സര്‍ക്കാര്‍ ഡിഫന്‍സ് അക്കാദമി സ്ഥാപിച്ചിരുന്നു. കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതിനുള്ള പരിശീലനമാണ് ഈ അക്കാദമിയില്‍ നല്‍കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category