1 GBP = 88.30 INR                       

BREAKING NEWS

ദുബായിലെ കോളേജില്‍ കോട്ടയം സ്വദേശി ആത്മഹത്യ ചെയ്തത് സഹപ്രവര്‍ത്തകനുമായി പ്രാതല്‍ കഴിച്ച ശേഷം; സ്റ്റോര്‍ റൂമില്‍ നിന്നും മൃതദ്ദേഹം ലഭിച്ചത് ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍; നാളുകളായി യുവാവ് മാനസിക അസ്വസ്ഥത അനുഭവിച്ചിരുന്നുവെന്നും ബന്ധുക്കള്‍

Britishmalayali
kz´wteJI³

ദുബായ്: നഗരത്തിലെ ജെംസ് ജുമൈറ കോളേജില്‍ കോട്ടയം മുണ്ടക്കയം സ്വദേശി ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ദുരൂഹതയും ഏറുകയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ 8.30നാണ് ഷിബിന്‍ ഗോഡ്വിനെ (32) സ്‌കൂളിന്റെ സ്റ്റോര്‍ റൂമില്‍ തൂങ്ങി മരിച്ച ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണം സംഭവിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ മാനസികമായി അസ്വസ്ഥനായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. രാവിലെ സ്‌കൂളിലെത്തിയ ഷിബിന്‍ സഹപ്രവര്‍ത്തകനോടൊപ്പം പ്രാതല്‍ കഴിച്ച ശേഷം സ്‌കൂളിലെ സ്റ്റോര്‍ റൂമില്‍ കയറി വാതിലടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇയാളോടൊപ്പം സ്ഥിരമായി പ്രാതല്‍ കഴിക്കാറുള്ള മലയാളി ജീവനക്കാരന്‍ കുറേ നേരത്തേയ്ക്ക് ഷിബിനെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ കണ്‍മുന്നില്‍ പെടാതിരിക്കാന്‍ ഷിബിനെ മാറ്റുകയും സ്‌കൂളിന് അവധി നല്‍കുകയും ചെയ്തു. മിത ഭാഷിയായിരുന്നു ഷിബിന്‍.

ഷിബിന്റെ ഭാര്യ അടുത്തിടെ സന്ദര്‍ശന വിസയില്‍ യുഎഇയിലെത്തിയിരുന്നു. ദുബായിലെ സത്വയില്‍ സഹോദരന്റെ കുടുംബത്തോടൊപ്പമായിരുന്നു അവര്‍ താമസിച്ചിരുന്നത്. സ്‌കൂള്‍ അനുവദിച്ച അല്‍ഖൂസിലെ ക്യാംപില്‍ താമസിക്കുന്ന ഷിബിന്‍ ആഴ്ചയിലൊരിക്കല്‍ കുടുംബത്തിനരികിലേയ്ക്ക് പോയിരുന്നു. ദമ്പതികളുടെ രണ്ടു മക്കള്‍ നാട്ടിലാണ്. രണ്ടു വര്‍ഷം മുന്‍പ് കുടുംബത്തെ യുഎഇയിലേയ്ക്ക് സന്ദര്‍ശനത്തിനായി കൊണ്ടുവന്നിരുന്നു. എന്നാല്‍, ഇത്തവണ ജോലി അന്വേഷിക്കാന്‍ വന്നതിനാല്‍ മക്കളെ നാട്ടില്‍ തന്നെ ബന്ധുക്കളുടെ കൂടെ നിര്‍ത്തുകയായിരുന്നു.

ഷിബിന്റെ സഹോദരന്‍ ജെംസ് ഗ്രൂപ്പിന്റെ തന്നെ മറ്റൊരു സ്‌കൂളില്‍ ജോലി ചെയ്യുകയാണ്. എന്തായിരുന്നു ആത്മഹത്യക്ക് പിന്നിലെ കാരണമെന്ന് കണ്ടെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല. യുഎഇയില്‍ ആത്മഹത്യ ചെയ്യുന്ന ഇന്ത്യക്കാരില്‍ മലയാളികളാണ് കൂടുതലെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഏതാനും ദിവസം മുന്‍പ് ഒരു മലയാളി യുവാവ് ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്ന് ചാടി മരിക്കുകയുണ്ടായി.

ഇന്ത്യന്‍ തൊഴിലാളികളുടെ ഇടയിലും ആത്മഹത്യ പെരുകുന്നുണ്ട്. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ഷാര്‍ജ ഫ്രണ്ട്സ് എന്ന സംഘടന ആത്മഹത്യാ പ്രവണതയ്ക്കെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി ഗോപിനാഥ് മുതുകാടിന്റെ ഇന്ദ്രജാലം അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ നയതന്ത്ര അധികൃതരുടെ ഭാഗത്ത് നിന്ന് മതിയായ ബോധവത്കരണ നടപടികളുണ്ടാകുന്നില്ലെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category