1 GBP = 91.80INR                       

BREAKING NEWS

20 ലക്ഷം മുടക്കിയാല്‍ വര്‍ഷം തോറും മൂന്നു ലക്ഷം രൂപ വരെ വരുമാനം ലഭിക്കാം; യുകെയിലെ മലയാളികളുടെ മാങ്കുളത്തെ റിസോര്‍ട്ട് പദ്ധതിക്ക് കയ്യടി; മൂന്നാറിനു സമീപം കാടിനും പുഴയ്ക്കും കാട്ടാനകള്‍ക്കും ഇടയില്‍ ഒരു നിക്ഷേപ സാധ്യത

Britishmalayali
മാര്‍ക്കറ്റിംഗ് ഫീച്ചര്‍

യുകെയിലെ ഒരു കൂട്ടം മലയാളികള്‍ ഉള്‍പ്പെടെയുള്ള ഒരു നിക്ഷേപ പദ്ധതി കടല്‍ കടന്നു ഗള്‍ഫ് രാജ്യങ്ങളിലേക്കും വളരുന്നു. 20 ലക്ഷം രൂപ മുടക്കിയാല്‍ പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപ വരെ വരുമാനം ലഭിക്കാന്‍ സാധ്യതയുള്ള ഒരു പദ്ധതിയാണിത്. മൂന്നാറിന് സമീപം മാങ്കുളത്ത് മൂന്നേക്കര്‍ പട്ടഭൂമിയില്‍ നിര്‍മ്മിക്കുന്ന റിസോര്‍ട്ട് വില്ലകളും ഫ്ളാറ്റുകളും അടങ്ങിയ പദ്ധതിക്കാണ് എങ്ങും സ്വീകാര്യത കെവന്നിരിക്കുന്നത്. നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതോടെ ബുക്കിങ്ങും തകൃതിയില്‍ നടക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യക്കാര്‍ കൂടിയതോടെ വരുന്ന മാസം സ്ഥാപന പ്രതിനിധികള്‍ ദുബായിലേക്ക് യാത്ര പോവുകയാണ്.

യുകെയില്‍ ജോലി ചെയ്യുമ്പോള്‍ മിച്ചം വയ്ക്കാന്‍ സാധിക്കുന്ന കാശു നാട്ടില്‍ നിക്ഷേപിച്ചു ചെറിയൊരു വരുമാനം മാസം തോറും ഉണ്ടാക്കുന്നതിനു വേണ്ടിയാണ് ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന ഷാജി ലൂക്കോസും വോക്കിങ്ങില്‍ താമസിക്കുന്ന ടോമിച്ചന്‍ കൊഴുവനാലും എറണാകുളം സ്വദേശി രാജീവും പങ്കാളികളായാണ് ഇങ്ങനെ ഒരു പദ്ധതിക്ക് തുടക്കം ഇട്ടത്. പട്ടഭൂമിയില്‍ എല്ലാ നിയമപരമായ രേഖകളും ശരിയാക്കിയാണ് നിര്‍മ്മാണം തുടങ്ങിത്. നിക്ഷേപകരുടെ പേരില്‍ ആദ്യം തന്നെ ഭൂമി എഴുതി നല്‍കുന്നു എന്ന പ്രത്യേകതയാണ് ഈ പദ്ധതിയുടെ വിശ്വാസത്തിന്റെ അടിത്തറ.

മൂന്നാറില്‍ നിന്നും ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന മാങ്കുളത്ത് ഫേണ്‍ വാലി ഗ്രൂപ്പാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഇതിലെ ഡയറക്ടര്‍മാരാണ് ഷാജിയും ടോമിച്ചനും രാജീവും. സത്യസന്ധമായി മാത്രമേ ഇവര്‍ എന്തെങ്കിലും ചെയ്യൂ എന്ന ഉറപ്പും പദ്ധതി പ്രദേശം ഞങ്ങളുടെ പ്രതിനിധി സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് ഇതിനു പ്രചാരണം നല്‍കുന്നത്. പദ്ധതി പ്രദേശത്തു നിന്നും കേവലം ആറു കിലോമീറ്റര്‍ അകലെ കഴിഞ്ഞ ദിവസം ആനക്കുളത്തു കാട്ടാനാക്കൂട്ടം വെള്ളം കുടിക്കാന്‍ എത്തിയതിന്റെ മനോരമ പ്രസിദ്ധീകരിച്ച ചിത്രമാണ് ഈ വാര്‍ത്തയ്ക്കൊപ്പം നല്‍കുന്നത്.

മൂന്നോളം ഏക്കറില്‍ പട്ടയമുള്ളതും നിര്‍മ്മാണാനുമതിക്ക് തടസ്സമില്ലാത്തതുമായ മനോഹരമായ സ്ഥലത്താണ് ഈ പ്രൊജക്ട് നടപ്പാക്കുന്നത്. ഇരുപത് ലക്ഷം മുതല്‍ മുടക്കില്‍ തുടങ്ങി വര്‍ഷം മൂന്നു ലക്ഷം വരെ കുറഞ്ഞത് നേടുവാന്‍ സാധിക്കുന്ന പ്രൊജക്ടാണിത്. ഇതിനോടകം തന്നെ നിര്‍മ്മാണം ആരംഭിച്ച റിസോര്‍ട്ടിന്റെ രണ്ടാം സ്റ്റേജിന്റെ ബുക്കിംഗാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. നാട്ടില്‍ ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ടൂറിസം മേഖലയില്‍ ചെറിയ തോതില്‍ മുതല്‍മുടക്കി ഭദ്രവും സുരക്ഷിതവുമായ നിത്യവരുമാനത്തിന് ഒരു അസുലഭ അവസരം കൂടിയാണിത്. ഒരു വര്‍ഷം കൊണ്ട് വരെ അടച്ചു തീര്‍ക്കാവുന്നതും ബാങ്ക് ലോണുകള്‍ അനായാസം ലഭ്യവുമായ ഒരു പദ്ധതിയാണ്.

മുപ്പത് വില്ലകളും മുപ്പത് റൂമുകളുമൂള്ള ഒരു അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കുമാണ് തുടക്കത്തില്‍ നിര്‍മ്മിക്കുക. ഈ പ്രോജക്ടിന്റെ തന്നെ ഏറ്റവും ആകര്‍ഷകമായ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ബുക്കിങ്ങുകളാണ് ഇപ്പോള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. വെള്ളച്ചാട്ടങ്ങള്‍ ഉള്‍പ്പെടെ വശ്യമനോഹരമായ ദൃശ്യങ്ങളാണ് അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കില്‍ നിന്നും കാണുവാന്‍ സാധിക്കുന്നത്. 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്ലാറ്റുകള്‍ക്ക് ഇരുപത് ലക്ഷം രൂപയാണ് വില. 25% തുക നല്‍കുമ്പോള്‍ ഫ്ലാറ്റിനോടൊപ്പമുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശം രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതാണ്. മൊത്തം 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റുഡിയോ റൂം, ബാത്റൂം, സൈഡ് കിച്ചന്‍, ബാല്‍ക്കണി തുടങ്ങിയവയാണ് ഫ്ളാറ്റില്‍ ഉണ്ടാവുക. നിക്ഷേപകരുടെ ആവശ്യാനുസരണം വിസ്തീര്‍ണ്ണം കൂടിയ ഫ്ളാറ്റുകളും ലഭ്യമാണ്.
രജിസ്ട്രേഷന്‍ ഫീസ്, ഇന്റീരിയര്‍ തുടങ്ങിയവ കൂടാതെ മറ്റു യാതൊരു വിധ ഹിഡന്‍ ഫീസും ഈടാക്കുന്നതല്ല. ഫ്ളാറ്റിന്റെ ഉപയോഗത്തിനാവശ്യമായ ഇലക്ട്രിസിറ്റി, വെള്ളം തുടങ്ങി എല്ലാ മാസവുമുള്ള മെയിന്റനന്‍സ് ചിലവ് വാടകയിനത്തില്‍ നിന്നും ഈടാക്കി ബാക്കി വരുന്ന തുക നിക്ഷേപകര്‍ക്ക് വരുമാനമായി ലഭിക്കുന്നതാണ്. മൂന്നു സെന്റ് സ്ഥലവും, രണ്ടു ബെഡ്‌റൂം, ഹാള്‍, അടുക്കള, ബാത്ത്‌റൂം, സിറ്റ് ഔട്ട് തുടങ്ങിയ ഉള്‍പ്പെടുന്ന ഏകദേശം മൊത്തം 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വില്ല ഇരുപത്തഞ്ച് ലക്ഷം രൂപയ്ക്കാണ് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ആവശ്യക്കാര്‍ക്ക് കൂടുതല്‍ വിസ്തീര്‍മുള്ള അനുയോജ്യമായ വില്ലകള്‍ നിര്‍മ്മിച്ച് നല്‍കുന്നതാണ്. ചതുരശ്ര അടി കൂടുന്നതനുസരിച്ച് വിലയില്‍ വര്‍ധനയുണ്ടാകൂം.
ഈ പ്രോജക്ടിന്റെ ആരംഭഘട്ടത്തില്‍ തന്നെ നിരവധി പ്രവാസി മലയാളികള്‍ ചേര്‍ന്ന് മുതല്‍ മുടക്കിയിരുന്നു. ഇതിനകം വാങ്ങിയ വില്ലകളുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. രണ്ട് മുറികളും അടുക്കളയും ഹാള്‍, രണ്ട് ബാത്റൂം, ബാല്‍ക്കണി തുടങ്ങിയവയാണ് ഇപ്പോള്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന വില്ലയ്ക്ക്. നിശ്ചിത മാസവരുമാനത്തിന് പുറമേ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി പ്രോജക്ട് പ്രവര്‍ത്തനക്ഷമമായതിന് ശേഷം മറിച്ച് വില്‍ക്കുകയാണെങ്കില്‍ നല്ലൊരു ലാഭവും മുതല്‍മുടക്കില്‍ നിന്ന് പ്രതീക്ഷിക്കാം. വിദേശ മലയാളികളടക്കം നിക്ഷേപമിറക്കി നിരവധി പുതിയ ടൂറിസം പദ്ധതികള്‍ പുതിയതായി ഈ മേഖലയില്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നതാണ് മുഖ്യകാരണം. അങ്ങനെ ഏതുവിധേന നോക്കിയാലും വളരെ ഉറച്ചു വിശ്വസിച്ച് മുതല്‍മുടക്കാവുന്നതും ആകര്‍ഷണീയമായ ഒരു പദ്ധതിയാണിത്.

മൊത്തം തുക ഒരുമിച്ച് മുടക്കേണ്ടതില്ലെന്നുള്ളതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. ഏകദേശം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്നതുകൊണ്ട് തന്നെ ഇതിന്റെ മുതല്‍മുടക്കിനാവശ്യമായ തുക അടച്ചു തീര്‍ക്കുന്നതിന് ഒരു വര്‍ഷത്തോളം കാലയളവും ലഭിക്കുന്നതാണ്.

Payment terms:
10% at the time of booking the order ( booking will be taken only with 10% advance)
25% within 3 months of order (booking) confirmation. This stage, we can register the property in buyers name.
25% -5th month.
20% on 8th month
Final 20% on 10th month. 

വില്ലകള്‍ക്ക് കുറഞ്ഞത് 3500 രൂപയും റൂമുകള്‍ക്ക് 2500 രൂപയും ഒക്കെയാണ് ഈ പ്രദേശത്തെ നിലവിലുള്ള ദിവസേന വാടക നിരക്കുകള്‍. ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും അഭാവത്തില്‍ മാങ്കുളത്തെ ഗ്രാമവാസികള്‍ വീടുകള്‍ ഹോം സ്റ്റേ ആയി മാറ്റി വരുമാനം ഉണ്ടാക്കുന്നു. അതുപോലെ തന്നെ വില്ലകളുടെയും റിസോര്‍ട്ടുകളുടെയും ആവശ്യകത അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രമാണ് മാങ്കുളം. ഫൈവ് സ്റ്റാര്‍ നിലവാരത്തിലുള്ള പല പുതിയ പ്രോജക്ടുകളും മാങ്കുളത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കേരള ടൂറിസത്തിന്റെ ഏറ്റവും പുതിയ നിക്ഷേപ കേന്ദ്രമായി മാങ്കുളം മാറിക്കഴിഞ്ഞു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊരു തടസ്സവുമില്ല എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പ്രാദേശിക ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ജനസമൂഹവും വളരെ ഹാര്‍ദ്ദവമായാണ് നിക്ഷേപകരെ മാങ്കുളത്തേയ്ക്ക് സ്വാഗതം ചെയ്യുന്നത്. ഭൂപ്രദേശത്തിന് യാതൊരു കോട്ടവും തട്ടാതെ മലനിരകള്‍ അതേപോലെ നിലനിര്‍ത്തി പില്ലറുകളിലും കോളത്തിലുമാണ് വില്ലകള്‍ നിര്‍മ്മിക്കുന്നത്. വശ്യ മനോഹരമായ പ്രകൃതി സൗന്ദര്യമാണ് ഫേണ്‍വാലിയില്‍ നിന്നുമുള്ള ദൃശ്യത്തിലൂടെ ആസ്വദിക്കുവാന്‍ സാധിക്കുന്നത്. ആയുര്‍വേദിക് സ്പാ കൂടാതെ മീറ്റിംഗ് ഹാള്‍, റെസ്റ്റോറന്റ്, സ്വിമ്മിങ്ങ് പൂള്‍, ബര്‍ബിക്യു, വ്യു പോയിന്റ്, കോമണ്‍ പാര്‍ക്കിങ്, 24x7 സെക്യുരിറ്റി തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടി യൂറോപ്യന്‍ നിലവാരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ആവശ്യമുള്ളവര്‍ക്ക് സോളാര്‍, സിസിടിവി തുടങ്ങിയവയും നല്‍കുന്നതാണ്. ബഡ്സ് ചെയ്ത മാവ്, പ്ലാവ്, പേര, തെങ്ങ് തുടങ്ങി ഉഷ്ണമേഖല സസ്യങ്ങള്‍ നട്ടുവളര്‍ത്തി ദൈവത്തിന്റെ സ്വന്തം നാടിന്റെ തനതായ ഫലവൃക്ഷലതാദികള്‍ വിദേശികളടക്കമുള്ള ടൂറിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നമാണ്. ഇതിന്റെ മുന്നോട്ടുള്ള നടത്തിപ്പും വാടകയ്ക്ക് നല്‍കലുമെല്ലാം പ്രമോട്ടേഴ്‌സ് തന്നെ നോക്കി നടത്തുന്നതാണ്.

അവധിക്കാലത്ത് ഇവിടെ താമസിച്ചു കൊണ്ട് മൂന്നാര്‍ അടക്കമുള്ള ഇടുക്കി ജില്ലയിലെ മറ്റ് പല സുഖവാസ ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിക്കാവുന്നതാണ്. ഈ പ്രോജക്ടിന്റെ പ്രമോട്ടേഴ്‌സ് യുകെയില്‍ സെറ്റില്‍ ആയി സാമൂഹ്യ- ആതുര രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവരാണ്. ഹോട്ടല്‍ റിസോര്‍ട്ട് മേഖലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രാവീണ്യം തെളിയിച്ച കൊച്ചിയിലെ ആട്ടിക് (Attic) എന്ന ആര്‍ക്കിട്ടെക് സ്ഥാപനമാണ് ഫേണ്‍വാലിയുടെ ഡിസൈനിങ്ങും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഓര്‍ഗാനിക് വില്ലേജ്, ആദ്യമായി വൈദ്യുതി സ്വയം ഉത്പാദിപ്പിച്ച് സ്വയം പര്യാപ്തത നേടിയ പഞ്ചായത്ത് തുടങ്ങിയവ മാങ്കുളത്തിന് മാത്രം അവകാശപ്പെട്ടതാണ്. ഭാവിയില്‍ മുന്നാര്‍ പോലെ തന്നെ കേരളത്തിന്റെ ഒരു പ്രധാന ടൂറിസം ആകര്‍ഷണ കേന്ദ്രമായി വരുവാനുള്ള എല്ലാ സാധ്യതകളും ഉള്ള ഭൂപ്രദേശം ആണ് മാങ്കുളം. ആയിരക്കണക്കിന് സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളാണ് മാങ്കുളത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കുവാന്‍ ദിനം പ്രതി എല്ലാ സീസണിലും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്.
ഫേണ്‍ വാലിയുടെ ഫ്‌ലാറ്റ്, വില്ല വാങ്ങുന്നവര്‍ക്ക് വര്‍ഷത്തില്‍ അവധിക്കാലം ആഘോഷിക്കാനും ഒരു നിക്ഷേപമായി മുതല്‍മുടക്കി വാടകക്ക് നല്‍കുവനുമുള്ള സൗകര്യവും കമ്പനി തന്നെ ചെയ്യുന്നതാണ്. ഉത്തരവാദിത്തത്തോടെ മുന്നോട്ടുള്ള മേല്‍നോട്ടവും നടത്തിപ്പും കമ്പനി തന്നെ എഗ്രിമെന്റ് ചെയ്തു നടത്തിക്കൊടുക്കുന്നതാണ്. വിനോദസഞ്ചാര കേന്ദ്രമായ മാങ്കുളത്തിന്റെ സവിശേതകള്‍ ഏറെയാണ്. കാട്ടാനകള്‍ കൂട്ടമായി വെള്ളം കുടിക്കാനിറങ്ങുന്ന ആനക്കുളവും നയനമനോഹരമായ വെള്ളച്ചാട്ടങ്ങളും ട്രെക്കിങ്ങ് തുടങ്ങി നിരവധി ആകര്‍ഷണങ്ങള് മാങ്കുളത്ത് സഞ്ചാരികള്‍ക്കായി ഉള്ളത്. www.thefernvale.com എന്ന കമ്പനിയുടെ വെബ് സൈറ്റില്‍ മാങ്കുളത്തിന്റെ ദൃശ്യങ്ങളും കൂടുതല്‍ വിവരങ്ങളും നല്‍കിയിട്ടുണ്ട്.
പ്രതിനിധികളുടെ ഗള്‍ഫ് സന്ദര്‍ശനത്തില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളും നല്‍കുന്നതാണ്. യൂറോപ്പ്, ഓസ്‌ട്രേലിയ, അമേരിക്ക, മിഡില്‍ ഈസ്റ്റ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ വിദേശ മലയാളികളാണ് ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ചു കൂടുതല്‍ മുന്നോട്ട് വന്നിരിക്കുന്നതും നിലവില്‍ ബുക്ക് ചെയ്തിരിക്കുന്നതും. അതുകൊണ്ട് തന്നെ ചെറിയ തുകയ്ക്ക് വിദേശ നിലവാരമുള്ള സൗകര്യങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

യൂറോപ്യന്‍ നിലവാരത്തില്‍ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്ന ഫേണ്‍വാലി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ ഗള്‍ഫ് സന്ദര്‍ശനം നടത്തുകയാണ്. ഈ പ്രോജക്ടിന്റെ സമ്പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ വീഡിയോ പ്രദര്‍ശനവും നിക്ഷേപകര്‍ക്ക് രേഖകള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുവാനുമുള്ള അവസരമാണ് പ്രമോട്ടര്‍മാര്‍ ഇതുവഴി ലക്ഷ്യമിടുന്നത്. മാത്രമല്ല, ഈ സന്ദര്‍ശനം വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായിയില്‍ ഏപ്രില്‍ അഞ്ചിന് വെള്ളിയാഴ്ചയും അബുദാബിയില്‍ ഏപ്രില്‍ ആറു ശനിയാഴ്ചയും വൈകുന്നേരം അഞ്ചു മുതല്‍ 10 വരെയുമുള്ള സമയങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് താഴെയുള്ള നമ്പറുകളിലോ ഇമെയില്‍ വഴിയോ മുന്‍കൂറായി ബന്ധപ്പെടേണ്ടതാണ്. യുകെ മലയാളികളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ദുബായിലോ അബുദാബിയിലോ ഉണ്ടെങ്കില്‍ ഈ പരിപാടിയില്‍ പങ്കെടുത്ത് വിവരങ്ങള്‍ നേരിട്ട് അറിയാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും പ്രതിനിധികളെ സന്ദര്‍ശിക്കുന്നതിനും ബന്ധപ്പെടുക
കമ്പനി പ്രതിനിധികള്‍ എത്തുന്ന സ്ഥലങ്ങളുടെ വിലാസവും സമയവും
Dubai: Friday, 5th April 2019 from 5 pm at Raviz Center Point Hotel, Bank Street
Abudhabi: Saturday 6th April 2019 from 5 pm onwards at Golden Tulip Downtown Hotel, Hamdan Street
(വേണ്ടത്ര അന്വേഷണം നടത്തി തട്ടിപ്പല്ല എന്നുറപ്പാക്കിയാണ് ഇതു പ്രസിദ്ധീകരിക്കുന്നതെങ്കിലും ഫിനാന്‍ഷ്യല്‍ അഡൈ്വസ് എന്ന വിഭാഗത്തില്‍ ഇതു പെടുകയില്ല.  നിക്ഷേപകര്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തുകയും യോഗ്യതയുള്ള ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍മാരില്‍ നിന്നും ഉപദേശം തേടുകയും ചെയ്യുന്നത് ഉചിതമാകും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category