1 GBP = 92.50 INR                       

BREAKING NEWS

കടം കയറി മുടിഞ്ഞപ്പോള്‍ ലണ്ടനിലെത്തിയാല്‍ രക്ഷപ്പെടുമെന്നു കരുതി ഉള്ളതെല്ലാം വിറ്റു പെറുക്കിയ രാജീവിന്റെ അഴുകിയ മൃതദേഹം എങ്കിലും നാട്ടിലെത്തുമോ? വിസിറ്റിംഗ് വിസയിലെത്തിയാലും ജോലി ചെയ്യാമെന്ന് ആരോ പറഞ്ഞു പറ്റിച്ച ഈ പാവത്തിന്റെ നിശ്ചല ശരീരം നാട്ടില്‍ എത്തിക്കാനെങ്കിലും നമുക്ക് ഒരുമിക്കാം

Britishmalayali
kz´wteJI³

ടം കയറി മുടിഞ്ഞു നിന്നപ്പോള്‍ രാജീവിനോട് ആരോ പറഞ്ഞു ലണ്ടനില്‍ ചെന്നാല്‍ മതി രക്ഷപ്പെടുമെന്ന്. ഗള്‍ഫില്‍ പോയി പോലും രക്ഷപ്പെടുന്നവരെ അറിയാവുന്നതു കൊണ്ട് ആ പാവം എല്ലാം വിശ്വസിച്ച് ഉള്ള കിടപ്പാടം വരെ വിറ്റു ലണ്ടനില്‍ എത്തി. എത്തിയത് വിസിറ്റിംഗ് വിസയില്‍ ആയിരുന്നുവെന്നു മാത്രം. എങ്ങനെ വിസ ഒപ്പിച്ചു എന്നൊന്നും ചോദിക്കരുത്. അതിനു പറ്റിയ ശക്തരായ മാഫിയകള്‍ ഇപ്പോള്‍ ലണ്ടനിലെ മലയാളികള്‍ക്കിടയില്‍ തന്നെയുണ്ട്. ഇവിടെ എത്തിച്ച ശേഷം മുങ്ങിക്കോളാന്‍ പറഞ്ഞ് അവര്‍ കയ്യൊഴിയുമ്പോള്‍ അനാഥമായത് രാജീവിന്റെ നാട്ടിലെ കുടുംബം ആയിരുന്നു.

എങ്ങനെയാണ് ഇത്രനാളും രാജീവ് പിടിച്ചു നിന്നതെന്ന് അറിയാവുന്നവര്‍ക്കേ അറിയൂ. അവന്‍ ലണ്ടനില്‍ പോയില്ലായിരുന്നുവെങ്കില്‍ മരിക്കുമായിരുന്നില്ലാ എന്നു സഹോദരന്‍ പറയുന്നിടത്തുണ്ട് എല്ലാം. രാജീവിനെ ലണ്ടനില്‍ എത്തിച്ചു ചതിച്ച മാഫിയയുടെ യഥാര്‍ത്ഥ മുഖം പുറം ലോകത്തെ അറിയിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. എന്നാല്‍ ഇപ്പോള്‍ അതല്ല പ്രശ്‌നം. എങ്ങനെയാണ് മരിച്ചതെന്നു പോലും ആര്‍ക്കും അറിയാത്ത ആ പാവം മനുഷ്യന്റെ മൃതദേഹം എങ്ങനെയും നാട്ടില്‍ എത്തിക്കണം. പാതി അഴുകിയ ആ മൃതദേഹം ഒരു നോക്കു കാണാന്‍ അവന്റെ ഭാര്യയും മക്കളും കാത്തിരിപ്പുണ്ട്.

വിസിറ്റിംഗ് വിസയിലെത്തി സര്‍വ്വ പ്രതീക്ഷയും നഷ്ടപ്പെട്ട രാജീവിന്റെ മൃതദേഹം ആരു നാട്ടില്‍ എത്തിക്കും? കിടപ്പാടം നഷ്ടമാകുമെന്നു ഭയന്ന് നാട്ടില്‍ കഴിയുന്ന വിധവയും മക്കളുമോ? ചേട്ടനെന്തു പറ്റിയെന്നു പോലും അറിയാത്ത സഹോദരനോ? അതോ അവനെ ചതിയില്‍ കുരുക്കി ലണ്ടനില്‍ എത്തിച്ച് ഉപേക്ഷിച്ച ഏജന്‍സി മാഫിയയോ? ആരും ഉണ്ടാവില്ല. അതുകൊണ്ടാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സഹായം അവര്‍ തേടുന്നത്. അതുകൊണ്ടാണ് ബ്രിട്ടീഷ് മലയാളി വായനക്കാരുടെ സഹായം ഞങ്ങളും തേടുന്നത്.

നമുത്ത് രാജീവിന്റെ പാവപ്പെട്ട ഭാര്യയേയും മക്കളേയും സഹായിക്കാം. നിങ്ങള്‍ നല്‍കുന്നത് എത്ര ചെറിയ തുകയാണെങ്കിലും അതു സ്വര്‍ഗത്തില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിപ്പിക്കാന്‍ ഉപകരിക്കും. കാരണം, നമ്മുടെ മനസ്സറിയാന്‍ ദൈവം വേഷം മാറി രാജീവിന്റെ രൂപത്തില്‍ ഇതാ എത്തിയിരിക്കുകയാണ്. മറക്കാതെ, വിര്‍ജിന്‍ മണി ലിങ്ക് വഴി പണം നല്‍കുക. നിങ്ങളുടെ ഓരോ പൗണ്ടിനും ഞങ്ങള്‍ ഒന്നേകാല്‍ പൗണ്ടു വീതം രാജീവിന്റെ കുടുംബത്തിന് കൈമാറും. എത്ര പൗണ്ട്, എത്ര പേര്‍ നല്‍കി എന്ന് എല്ലാവര്‍ക്കും അപ്പപ്പോള്‍ അറിയുകയും ചെയ്യാം.
സാധിക്കുമെങ്കില്‍ വിര്‍ജിന്‍ മണി വഴി മാത്രം സഹായം നല്‍കുക; ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുത്
രാജീവിന്റെ കുടുംബത്തിനായി സഹായം നല്‍കുവാന്‍ സാധിക്കുന്നവരെല്ലാം വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കണമെന്നാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. അങ്ങനെയാകുമ്പോള്‍ നല്‍കുന്ന ഓരോ പൗണ്ടിനും 25 ശതമാനം ഗിഫ്റ്റ് എയ്ഡ് തുക കൂടി ചേര്‍ത്ത് ഒരു പൗണ്ട്, ഒന്നേകാല്‍ പൗണ്ടായി നല്‍കുവാന്‍ സാധിക്കും. പണം ഇടുമ്പോള്‍ ഗിഫ്റ്റ് എയ്ഡിന് സമ്മതിച്ചു എന്ന ടിക്ക് ബോക്‌സില്‍ ടിക്ക് ചെയ്യാന്‍ മറക്കരുത്.

വിര്‍ജിന്‍ മണി നല്‍കാന്‍ സാധ്യമല്ലാതെ മറ്റേതെങ്കിലും കാരണം ഉണ്ടെങ്കില്‍ ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേയ്ക്ക് ഇടുക. നിങ്ങളുടെ ഓരോ പൗണ്ടിനും കണക്കുണ്ടാവുകയും അതിന് അത് പരസ്യമാക്കുകയും ചെയ്യുന്നതാണ്. ഒരു പൗണ്ടിന്റെ കാര്യത്തില്‍ പോലും സുതാര്യത കൈവിടുകയില്ല എന്നു മറക്കരുത്. നൂറു ശതമാനം വിശ്വാസത്തോടെ നിങ്ങള്‍ക്ക് ഫണ്ട് നല്‍കാം. ഓരോ പണത്തിന്റെയും ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ അടക്കം കണക്കുകള്‍ അപ്പോള്‍ പ്രസിദ്ധീകരിക്കുന്നതാണ്. ചാരിറ്റി ഫൗണ്ടേഷന്റെ വെബ്സൈറ്റിലും അതു പരിശോധിച്ചു ഉറപ്പു വരുത്താം.

ബാങ്ക് അക്കൗണ്ട് വഴി നല്‍കുവാന്‍ ചുവടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Rajeev Appeal
IBAN Number: GB70MIDL40470872314320

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി; പോസ്റ്റ് മോര്‍ട്ടം തിങ്കളാഴ്ച നടന്നേക്കും
രാജീവിന്റെ പോസ്റ്റ് മോര്‍ട്ടം തിങ്കളാഴ്ച നടന്നേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഇതിനുള്ള നടപടികള്‍ വൈകുന്നതു മൂലമാണ് പോസ്റ്റുമോര്‍ട്ടവും വൈകുന്നത്. പോസ്റ്റ് മോര്‍ട്ടം ചെയ്യാനുള്ള വിദഗ്ധരുടെ അഭാവമാണ് ഇതിനു കാരണമായി മാറുന്നതെന്നും സൂചനയുണ്ട്. എന്നാല്‍ മറ്റു താമസക്കാര്‍ കൂടിയുള്ള വീട്ടില്‍ ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കാന്‍ സമയമെടുത്തതും പോസ്റ്റ് മോര്‍ട്ടം വൈകാന്‍ കാരണമായതായി സംശയിക്കപ്പെടുന്നു. നിലവില്‍ പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായാണ് വിവരം.

മിക്കവാറും തിങ്കളാഴ്ച തന്നെ പോസ്റ്റ്മോര്‍ട്ടം നടന്നേക്കും എന്നാണ് കരുതപ്പെടുന്നത്. ഇതിനായി ലോക് കേരള സഭ അംഗം മിറാന്‍ഡ, ഈസ്റ്റ് ഹാം കൗണ്‍സിലര്‍ സുഗതന്‍ തെക്കേപുര, ഈസ്റ്റ് ഹാമിലെ പൊതുപ്രവര്‍ത്തകന്‍ ബിജു ഗോപിനാഥ് തുടങ്ങിയ നിരവധി മലയാളികള്‍ കൂട്ടായ ശ്രമത്തിലാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അനന്തര നടപടികള്‍ വൈകുന്നത് മൂലം മൃതദേഹം നാട്ടില്‍ എത്തിക്കാനും വൈകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. കഴിഞ്ഞ ആഴ്ചയാണ് ഈസ്റ്റ് ഹാമിലെ താമസ സ്ഥലത്തു തിരുവനന്തപുരം കണ്ണമൂല സ്വദേശി പി ടി രാജീവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാജീവിനെ ലണ്ടനില്‍ എത്തിച്ചത് നാട്ടിലെ ബാധ്യതകള്‍
നാട്ടില്‍ ചെറിയ കരാര്‍ പണികള്‍ ചെയ്തിരുന്ന രാജീവ് ജോലികളുടെ ഭാഗമായി കടക്കെണിയില്‍ ആകുകയും സഹോദരന്റെയും രാജീവിന്റെയും വീടുകള്‍ ബാങ്ക് ജപ്തി നടപടികള്‍ നേരിടുകയും ആയിരുന്നു. താരതമെന്യേ കൂടുതല്‍ വില കിട്ടുമായിരുന്ന രാജീവിന്റെ വീടു വിറ്റാണ് കടബാധ്യതകളില്‍ ഒരു പങ്കു വീട്ടിയത്. ഈ സമയത്താണ് യുകെയില്‍ എത്തിയാല്‍ മികച്ച ജോലിയെന്ന വാഗ്ദാനം രാജീവിനെ തേടി എത്തുന്നത്. വീടു വിറ്റ ബാക്കി തുകയാണ് ലണ്ടനിലേക്ക് വരുവാന്‍ നല്‍കിയതെന്ന് രാജീവിന്റെ സഹോദരന്‍ അനില്‍ ബ്രിട്ടീഷ് മലയാളിയോട് വെളിപ്പെടുത്തി.

രാജീവിന്റെ നിസ്സഹായാവസ്ഥ മൂലമാണ് യുകെയില്‍ എത്തിയത്. യുകെയില്‍ എത്തിയില്ലായിരുന്നെങ്കില്‍ തന്റെ സഹോദരന്‍ ഇന്നും ജീവിച്ചിരുന്നേനെ എന്നാണ് സഹോദരനെക്കാള്‍ ഉറ്റ സുഹൃത്തിനെ പോലെ അനുജനെ സ്നേഹിച്ചിരുന്ന ഈ ജേഷ്ഠന്‍ വെളിപ്പെടുത്തുന്നത്. കടത്തിന്റെയും ജീവിത ദുരിതത്തിന്റെയും നടുക്കടലില്‍ നിന്നൊരാള്‍ക്കു ലഭിയ്ക്കാവുന്ന കച്ചിത്തുരുമ്പു ആയിരുന്നു ആ വാഗ്ദാനമെന്നു അനില്‍ പറയുന്നു. നാട്ടില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആയിരുന്നിട്ടു കൂടി ആ വാഗ്ദാനത്തിന്റെ ഉള്ളറകള്‍ ചികയാന്‍ തനിക്കു കഴിഞ്ഞില്ലെന്നും അനില്‍ ഇപ്പോള്‍ വിഷമത്തോടെ ഓര്‍ക്കുകയാണ്.

മാത്രമല്ല, ഇത്തരത്തില്‍ ഒട്ടേറെ ആളുകള്‍ യുകെയില്‍ എത്തിയ സാഹചര്യം നേരിട്ട് അറിയാവുന്നതിനാല്‍ മറ്റൊന്നും ആലോചിക്കാതെയാണ് സഹോദരന്‍ കയ്യില്‍ അവശേഷിച്ച ജീവിത സമ്പാദ്യം മുഴുവന്‍ യുകെ യാത്രക്കായി ചെലവാക്കിയത് എന്നും അനില്‍ കൂട്ടിച്ചേര്‍ക്കുന്നു.

അമ്മയെ അവസാന നോക്കു കാണുവാന്‍ പോലും രാജീവിനു സാധിച്ചില്ല
പത്തു മാസം മുന്‍പ് യുകെയില്‍ സന്ദര്‍ശക വിസയില്‍ എത്തിയ രാജീവിന് അമ്മ മരിച്ചപ്പോള്‍ പോലും അവസാനമായി ഒരു നോക്ക് കാണാന്‍ നാട്ടില്‍ എത്താനായില്ല. അതിന്റെ സങ്കടവും രാജീവ് ഇടയ്ക്കിടെ പങ്കിടുമായിരുന്നു. അമ്മയുടെ മരണ ശേഷം മകന്‍ എന്ന നിലയില്‍ ശേഷക്രിയകള്‍ ചെയ്യാന്‍ കഴിയാതെ പോയതില്‍ രാജീവ് ഏറെ മനോവിഷമത്തിലും ആയിരുന്നു. താന്‍ എന്തിനു യുകെയില്‍ വന്നെന്നു അദ്ദേഹം പലരോടും ഈസ്റ്റ് ഹാമില്‍ സംസാരിച്ചിട്ടുണ്ട്.

ഏറെ പ്രതീക്ഷകളോടെ എത്തിയ രാജീവ് താന്‍ സ്വപ്നം കണ്ട ലണ്ടന്‍ അല്ല കണ്‍മുന്നില്‍ കണ്ടെത്തന്ന വിഷമത്തോടെയാണ് ജീവിച്ചിരുന്നത്. ഇക്കാര്യങ്ങള്‍ കൂടെക്കൂടെ സഹോദരനുമായി പങ്കിടുകയും ചെയ്തിരുന്നു. ഈസ്റ്റ് ഹാമിലും പരിസരത്തും പല സ്ഥലങ്ങളില്‍ മാറിമാറി താല്‍ക്കാലിക ജോലികള്‍ ചെയ്യുക ആയിരുന്ന രാജീവിന്റെ പക്കല്‍ അവസാന ദിവസങ്ങളില്‍ ഒരു പെന്‍സ് പോലും എടുക്കാന്‍ ഉണ്ടായിരുന്നില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. ഭക്ഷണത്തിനു പോലും അദ്ദേഹം വിഷമിച്ചിരുന്നു എന്നതാണ് യാഥാര്‍ഥ്യം.

പുത്തനുടുപ്പും സമ്മാനങ്ങളുമായി അച്ഛന്‍ വരുന്നത് കാത്തിരുന്ന മക്കള്‍ക്കു മുന്നിലേക്ക് എത്തുന്നത് രാജീവിന്റെ നിശ്ചല ശരീരം
അച്ഛന്‍ കടമൊക്കെ വീട്ടി സന്തോഷത്തോടെ സമ്മാനങ്ങളും പുത്തന്‍ വസ്ത്രങ്ങളും ഒക്കെയായി എത്തും എന്ന പ്രതീക്ഷയോടെ ഒന്‍പതിലും നാലാം ക്ലാസിലും പഠിക്കുന്ന രണ്ടു പെണ്‍കുഞ്ഞുങ്ങളാണ് ഇപ്പോള്‍ ചേതനയറ്റ അച്ഛന്റെ മൃതദേഹം അവസാനമായി കാണാന്‍ കാത്തിരിക്കുന്നത്. എന്നാല്‍ അവസാനമായി അന്ത്യ ചുംബനം നല്‍കാന്‍ പോലും ആ കുഞ്ഞുങ്ങള്‍ക്ക് വിധി അവസരം നല്‍കിയില്ല. നാട്ടില്‍ എത്തിക്കുന്ന മൃതദേഹ പേടകം തുറക്കാന്‍ കഴിയില്ലെന്നാണ് പരിശോധന നടത്തിയ പോലീസ് സംഘം അറിയിച്ചിരിക്കുന്നത്.

അച്ഛന്റെ സ്നേഹ വാത്സല്യങ്ങള്‍ നഷ്ടമായ ഗൗരിക്കും ശങ്കരിക്കും (വിളിപ്പേരുകള്‍) ജീവിതത്തില്‍ കാത്തിരിക്കുന്ന ദുരിതത്തിന്റെ ആഴം കുറയ്ക്കാന്‍ ഇന്നലെ ചേര്‍ന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ചു ഇന്ന് മുതല്‍ വായനക്കാരുടെ കരുണ രാജീവിന്റെ കുടുംബത്തിന് ഉണ്ടാകണമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ഷാജി ലൂക്കോസ്, സെക്രട്ടറി ജോര്‍ജ് എടത്വ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. ഒട്ടേറെ കുടുംബങ്ങളുടെ കണ്ണീര്‍ തുടയ്ക്കാന്‍ മുന്നില്‍ നിന്ന ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്ക് ഒരു വട്ടം കൂടി അതിനു കഴിയുമെന്ന പ്രതീക്ഷയാണ് ട്രസ്റ്റ് പുലര്‍ത്തുന്നത്. ഈ കുടുംബത്തെ സഹായിക്കാന്‍ വിര്‍ജിന്‍ മണി ലിങ്ക് വഴിയും ട്രസ്റ്റ് ബാങ്ക് അക്കൗണ്ട് വഴിയും സാധിക്കുന്നതാണ്. എന്നാല്‍ ഗിഫ്റ്റ് എയ്ഡ് അടക്കം 25% പണം അധികമായി ലഭിക്കുന്നതിനാല്‍ കഴിവതും വിര്‍ജിന്‍ മണി ലിങ്കിലൂടെ രാജീവിന്റെ കുടുംബത്തെ സഹായിക്കണമെന്നാണ് ട്രസ്റ്റ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category