1 GBP = 90.10 INR                       

BREAKING NEWS

ഗൂഗിള്‍ ക്രോം യൂസര്‍മാര്‍ ബ്രൗ സര്‍ അടിയന്തിരമായി അപ്ഡേറ്റ് ചെയ്യുക; ഇല്ലെങ്കില്‍ ഏത് നിമിഷവും ഹാക്കിംഗിനിരകളാകും; മുന്നറിയിപ്പുമായി ബ്രൗസര്‍ രാജാവ്; ക്രോമിലെ സുരക്ഷാ പാളിച്ചയെ ചൂഷണം ചെയ്യാന്‍ ഒരുങ്ങി ഹാക്കര്‍മാര്‍; ക്രോം അപ്ഡേറ്റ് ചെയ്യുന്നതറിയാം

Britishmalayali
kz´wteJI³

ഗൂഗിള്‍ ക്രോം യൂസര്‍മാരോട് അവരുടെ ബ്രൗസറുകള്‍ അടിയന്തിരമായി അപ്ഡേറ്റ് ചെയ്യണമെന്ന കടുത്ത മുന്നറിയിപ്പുമായി ഗൂഗിള്‍ ക്രോം രംഗത്തെത്തി. ഇതിലെ നിര്‍ണായകമായ സുരക്ഷാ വിടവ് ഹാക്കര്‍മാര്‍ ചൂഷണം ചെയ്യാന്‍ സാധ്യതയേറെയാണെന്ന് വെളിപ്പെട്ടതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ് ഉയര്‍ന്നിരിക്കുന്നത്. ലോകത്തിലെ 60 ശതമാനത്തിലധികം ഇന്റര്‍നെറ്റ് യൂസര്‍മാരും ക്രോം ബ്രൗസറാണ് ഉപയോഗിച്ച് വരുന്നത്. എല്ലാ ഗൂഗിള്‍ ഡിവൈസുകളിലെയും ഡിഫോള്‍ട്ട് ബ്രൗസറുമാണിത്.

ഇന്റര്‍നെറ്റില്‍ നിന്നും ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുന്നുണ്ട്. സാധിക്കുമെങ്കില്‍ ഈ നിമിഷം തന്നെ ക്രോം ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് ഒരു ട്വിറ്റര്‍ അപ്ഡേറ്റിലൂടെ ഗൂഗിളിന്റെ സെക്യൂരിറ്റി ചീഫായ ജസ്റ്റിന്‍ സ്‌കുഹ് മുന്നറിയിപ്പേകുന്നത്. നിലവിലെ ബ്രൗസറിലുള്ള ചില പിഴവുകള്‍ കാരണം ഹാക്കര്‍മാര്‍ ഇത് ദുരുപയോഗപ്പെടുത്തുമെന്ന് വെളിപ്പെട്ടുവെന്നും അതിനാല്‍ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യണമെന്നുമാണ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ ഗൂഗിള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അതായത് ഏത് നിമിഷവും ഹാക്കര്‍മാര്‍ നിലവിലെ ഗൂഗിള്‍ ക്രോമിനെ ആക്രമിക്കാമെന്നും കമ്പനി മുന്നറിയിപ്പേകുന്നു.  ഒരു മെമ്മറി സേഫ്റ്റി എററാണ് നിലവില്‍ ഹാക്കര്‍മാരുടെ ആക്രമണത്തിന് സാധ്യതയൊരുക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.  ഇതിലൂടെ ഹാക്കര്‍മാര്‍ക്ക് ഒരു മലീഷ്യസ് കോഡ് ഏത് കമ്പ്യൂട്ടറിലേക്കും എക്സിക്യൂട്ട് ചെയ്യാനും ഹാക്കിംഗ് നിര്‍വഹിക്കാനും സാധിക്കുമെന്നും കമ്പനി മുന്നറിയിപ്പേകുന്നു.  മാര്‍ച്ച് ഒന്നിനാണ് പുതിയ നീക്കത്തിന്റെ ഭാഗമായി ഗൂഗിള്‍ അപ്ഡേറ്റഡ് ക്രോം ഇഷ്യൂ ചെയ്തിരിക്കുന്നത്.

ഇതിലൂടെ വള്‍നറബിലിറ്റിയെ മറികടക്കാനാവുമെന്നും കമ്പനി ഉറപ്പേകുന്നു.  കടുത്ത സുരക്ഷാ സംവിധാനമുളള ക്രോമാണിതെന്നും കമ്പനി അവകാശപ്പെടുന്നു. 
ഗൂഗിള്‍ ക്രോം അപ്ഡേറ്റ് ചെയ്യുന്നതെങ്ങനെ?
ഇതിനായി താഴെപ്പറയുന്ന സ്റ്റെപ്പുകള്‍ പിന്തുടര്‍ന്നാല്‍ മതി
1- നിങ്ങളുടെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് ക്രോം ഓപ്പണ്‍ ചെയ്യുക
2-വലത്ത് മുകളിലുള്ള  മോര്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക
3-അപ്ഡേറ്റ് ഗൂഗിള്‍ ക്രോം എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക. എന്നാല്‍ ഇത് കാണുന്നില്ലെങ്കില്‍ നിങ്ങള്‍ ഏറ്റവും പുതിയ വേര്‍ഷനിലാണെന്നറിയുക
4-റീലോഞ്ച് ക്ലിക്ക് ചെയ്യുക

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category