1 GBP = 90.50 INR                       

BREAKING NEWS

മുട്ടിന് ഏറെ മുകളില്‍ വരെ മാത്രം ഇറക്കമുള്ള ഉടുപ്പിട്ട് കാലിന്‍മേല്‍ കാലെടുത്ത് വച്ച് മേഗന്റെ മാസ് എന്‍ട്രി; വനിതാദിനം ആഘോഷമാക്കിയ പൂര്‍ണഗര്‍ഭിണിയായ രാജകുമാരിയുടെ അപ്പിയറന്‍സ് ആഘോഷമാക്കി പാപ്പരാസികള്‍

Britishmalayali
kz´wteJI³

ന്നലെ അന്താരാഷ്ട്ര  വനിതാ ദിനത്തോട് അനുബന്ധിച്ചുള്ള ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ മാര്‍കില്‍ മേഗന്‍ എത്തിയത് വന്‍ ശ്രദ്ധ നേടി. മുട്ടിന് ഏറെ മുകളില്‍ വരെ മാത്രം ഇറക്കമുള്ള ഉടുപ്പിട്ടായിരുന്നു മേഗന്റെ മാസ് എന്‍ട്രി. തുടര്‍ന്ന്  കാലിന്‍മേല്‍ കാലെടുത്ത് വച്ച് മേഗന്‍ ഇരിക്കുന്ന ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഈ വിധത്തില്‍ വനിതാദിനം ആഘോഷമാക്കിയ പൂര്‍ണഗര്‍ഭിണിയായ രാജകുമാരിയുടെ അപ്പിയറന്‍സ് പാപ്പരാസികള്‍ ആഘോഷമാക്കുകയും ചെയ്തിട്ടുണ്ട്. രാജ്ഞിയുടെ കോമണ്‍വെല്‍ത്ത് ട്രസ്റ്റ് ആതിഥേയത്വം വഹിച്ച ലണ്ടനിലെ ഈ ഇവന്റില്‍  മോഡലും ആക്ടിവിസ്റ്റുമായ അഡ് വോയ അബോഹ്, അഭിനേത്രിയായ ആനി ലെനോക്സ്, ഓസ്ട്രേലിയയുടെ മുന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് ,ക്യാമ്പയിനര്‍ ആന്‍ജെലിന മുറിമിര്‍വ തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. 

കോമണ്‍വെല്‍ത്ത് ട്രസ്റ്റിന്റെ പ്രസിഡന്റായി ഹാരിയെയും വൈസ് പ്രസിഡന്റായി മേഗനെയും നിയമിച്ച് കൊണ്ടുള്ള പ്രഖ്യാപനം ഇന്നലെ രാവിലെ പുറത്ത് വരുകയും ചെയ്തിരുന്നു. എട്ട് മാസം ഗര്‍ഭിണിയായ മേഗന്റെ വസ്ത്രധാരണരീതിയായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മേഗന്‍ 185 പൗണ്ട് വിലയുള്ള റെയ്സ് ഡ്രസും 1245 പൗണ്ട് വിലയുള്ള അലക്സാണ്ടര്‍ മാക് ക്യൂന്‍ ബ്ലേസറുമായിരുന്നു ധരിച്ചിരുന്നത്. തന്റെ നിറവയറിനെക്കുറിച്ച് പാനല്‍ ഡിസ്‌കഷനിടെ മേഗന്‍ പരാമര്‍ശിച്ചത് ഏവര്‍ക്കും കൗതുകരമായിരുന്നു.  തന്റെ ഉദരത്തിനുള്ളില്‍ നിന്നും കുഞ്ഞ് ഇളകുന്നത് അറിയുന്നുണ്ടെന്നും ചവിട്ടുന്നതായി തോന്നുന്നുവെന്നും മേഗന്‍ വെളിപ്പെടുത്തിയത് ഏവര്‍ക്കും കൗതുകകരമായിരുന്നു. 

ഗര്‍ഭിണയായിരിക്കുമ്പോള്‍ കാലിന്‍മേല്‍ കാല്‍ വച്ചിരിക്കുന്നത് ഏറ്റവും ഉചിതവും ആയാസരഹിതവുമായി അനുഭവപ്പെടുന്നതിനാലാണ് പാനല്‍ ചര്‍ച്ചക്കിടെ ഇത്തരത്തില്‍ ഇരിക്കുന്നതെന്നും മേഗന്‍ വെളിപ്പെടുത്തിയിരുന്നു. ഇന്നലത്തെ പരിപാടി കിംഗ്സ് കോളജ് ലണ്ടനിലാണ് അരങ്ങേറിയിരുന്നത്. വനിതാ ദിനത്തില്‍ നേരിടുന്ന തടസങ്ങളെപ്പറ്റി വനിതാ നേതാക്കളും ആക്ടിവിസ്റ്റുകളും ഈ പരിപാടിയില്‍ വച്ച് സമഗ്രമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാജ്ഞിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും നിലവില്‍ ക്യൂന്‍സ് കോമണ്‍വെല്‍ത്ത് ട്രസ്റ്റിന്റെ ചെയര്‍മാനുമായ ലോര്‍ഡ് ഗെയ്ഡ്റ്റ് ചുംബനം നല്‍കിക്കൊണ്ടാണ് പരിപാടിക്കെത്തിയ മേഗനെ വരവേറ്റത്. 

540 പൗണ്ട് വിലയുള്ള സ്റ്റെല്ല മാക് കാര്‍ട്നെ ബാഗ്, 495 പൗണ്ട് വിലയുള്ള മനോലോ ബ്ലാഹ്നിക് 105 ബിബി പംപ്സ്, 2700 പൗണ്ട് വിലയുള്ള മാക് കോര്‍മാക്ക് ഇയര്‍റിംഗ്സുകള്‍ എന്നിവയാണ് മേഗന്‍ അണിഞ്ഞിരുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിദ്യാര്‍ത്ഥികളും യുവ നേതാക്കളും തിങ്ങി നിറഞ്ഞ സദസിനെ മേഗന്‍ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു.  വനിതാ ശാക്തീകരണത്തിന് മുന്നില്‍ ലോകമാകമാനം ഉയരുന്ന തടസങ്ങളെ പറ്റിയും മേഗന്‍ സംസാരിച്ചിരുന്നു. ലോകമാകമാനമുള്ള വനിതാ യുവനേതാക്കള്‍ക്ക് പരസ്പരം ബന്ധപ്പെടാനുള്ള വേദിയൊരുക്കുകയും ഫണ്ട് അനുവദിക്കുകയുമാണ് ക്യൂന്‍സ് കോമണ്‍വെല്‍ത്ത് ട്രസ്റ്റിന്റെ പ്രവര്‍ത്തന ലക്ഷ്യം. എന്തായാലും മേഗന്റെ  ഗ്ലാമറസായ രംഗപ്രവേശത്തെ പാപ്പരാസികള്‍ ആഘോഷമാക്കാന്‍ തുനിഞ്ഞിറങ്ങിയിട്ടുണ്ട്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category