1 GBP = 94.40 INR                       

BREAKING NEWS

നൃത്തച്ചുവടുകളുമായി നടി സരയൂ എത്തി; മുഴുനീള സാമൂഹ്യ ഹാസ്യ നാടകമായ അസ്തമയവും അരങ്ങേറും; ഇന്ന് വൈകുന്നേരത്തെ റിഥം കലാ സന്ധ്യയ്‌ക്കൊരുങ്ങി ചെല്‍ട്ടന്‍ഹാം

Britishmalayali
അജിമോന്‍ ഇടക്കര

ഗ്ലോസ്റ്റര്‍: ചെല്‍ട്ടന്‍ഹാം റിഥം തിയേറ്റേഴ്സിന്റെ 'അസ്തമയം' എന്ന മുഴു നീള സാമൂഹ്യ നാടകം ഉള്‍പ്പെടുന്ന 'റിഥം കലാസന്ധ്യ 2019 ' എന്ന കലാവിരുന്നിന്റെ ഒരുക്കങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കി, കലാസ്വാദകര്‍ക്കായ് ചെല്‍ട്ടന്‍ഹാം ബേക്കണ്‍ തിയേറ്റര്‍ കാത്തിരിക്കുകയാണ്. പ്രസിദ്ധ സിനിമാ സീരിയല്‍ നടിയും പ്രൊഫഷണല്‍ നര്‍ത്തകിയുമായ സരയുവിന്റെ നൃത്ത നൃത്യങ്ങളിലൂടെ അരങ്ങേറുന്ന കലാസന്ധ്യക്ക് ഇന്ന് വൈകുന്നേരം  അഞ്ചു മണി മുതലാണ് ചെല്‍ട്ടന്‍ഹാമില്‍ അരങ്ങുണരുക.

കഴിഞ്ഞ ബുധനാഴ്ച കലാസന്ധ്യക്കായി യുകെയില്‍ എത്തിയ സരയുവും സംഘവും നൃത്താവിഷ്‌കാരത്തിനുള്ള ഒരുക്കങ്ങളും റിഹേഴ്‌സലുകളും എല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞു. ബേക്കണ്‍ തിയേറ്റേഴ്സില്‍ വച്ച് തന്നെ അവസാന ഫുള്‍ ഡ്രസ്സ് റിഹേഴ്‌സലും നടത്തി റോബി മേക്കരയുടെ നേതൃത്വത്തിലുള്ള നാടക സംഘവും കലാസ്വാദകര്‍ക്ക് അവിസ്മരണീയമായ ഒരു കാവ്യാനുഭവം പ്രദാനം ചെയ്യുവാന്‍ കാത്തിരിക്കുന്നു. സരയു അവതരിപ്പിക്കുന്ന പ്രത്യേക രംഗ പൂജയോടെ ആരംഭിക്കുന്ന കലാസന്ധ്യയില്‍ മിമിക്രിയും ഗാനങ്ങളും സരയുവിന്റെ നേതൃത്വത്തില്‍ തന്നെയുള്ള മനോഹര സംഘ നൃത്തങ്ങളും നാടകത്തിനു മുന്നോടിയായി അരങ്ങേറുന്നതാണ്.

ഇതിനോടകം ഒട്ടേറെ ചെറു നാടകങ്ങളും സ്‌കിറ്റുകളും അവതരിപ്പിച്ച് കയ്യടി നേടിയ ഗ്ലോസ്റ്റെര്‍ഷെയറിലെ ചെല്‍ട്ടന്‍ഹാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം മലയാളി സഹൃദയരുടെ കൂട്ടായ്മയായ റിഥം തീയേറ്റേഴ്‌സിന്റെ ലൈവ് ആയി ഡയലോഗ് പറഞ്ഞു അവതരിപ്പിക്കുന്ന, രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആദ്യ മുഴുനീള നാടകമാണ് 'അസ്തമയം'. മലയാള നാടക വേദികളില്‍ ശ്രദ്ധേയരായ കൊല്ലം അസ്സീസി തിയേറ്റേഴ്സിന്റെ സാങ്കേതിക സഹകരണത്തോടെയാണ് 'അസ്തമയം' അരങ്ങില്‍ എത്തുന്നത്.

ഫ്രാന്‍സിസ് ടി മാവേലിക്കര രചിച്ച ഈ നാടകത്തിന്റെ പുനരാവിഷ്‌കരണം യുകെയില്‍ ഒരുക്കിയിരിക്കുന്നത്  മലയാളികള്‍ക്ക് സുപരിചിതനായ റോബി മേക്കരയുടെ സംവിധാന മികവിലൂടെയാണ്. വേദിയില്‍ ഇവിടെ ഇരുന്നാലും പരിപാടികള്‍ അതിന്റെ പൂര്‍ണ്ണതയില്‍ തന്നെ ആസ്വദിക്കാമെങ്കിലും ആദ്യം എത്തുന്നവര്‍ക്ക് മുന്‍ സീറ്റുകള്‍ തന്നെ കരസ്ഥമാക്കാവുന്നതാണ്.  കലാസന്ധ്യ അരങ്ങേറുന്ന ചെല്‍ട്ടന്‍ഹാം ഡീന്‍ ക്ളോസ് സ്‌കൂളിനോട് അനുബന്ധിച്ച ബേക്കണ്‍ തിയേറ്ററിലേക്ക് നാലരയ്ക്ക് തന്നെ പ്രവേശനം അനുവദിക്കുന്നതായിരിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരുന്ന ഈ പരിപാടി കൃത്യ സമയത്ത് തന്നെ തുടങ്ങുന്നതായിരിക്കും എന്ന് സംഘാടകര്‍ പ്രത്യേകം അറിയിച്ചിട്ടുണ്ട്.

വിശാലമായ സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളും അത്യാധുനിക ശബ്ദ വെളിച്ച ക്രമീകരണങ്ങളും ആയിരത്തിലധികം ഇരിപ്പിടങ്ങളും ഉള്ള ഈ വേദിതന്നെ അനുവാചകര്‍ക്ക് വേറിട്ടൊരു നാടകാനുഭവം പകരും. മുന്‍കൂട്ടി ടിക്കറ്റു ലഭിക്കാത്തവര്‍ക്ക് വേദിയുടെ പ്രധാന കവാടത്തില്‍ നിന്ന് ടിക്കറ്റു വാങ്ങാവുന്നതാണ്. ഹാളിലേയ്ക്ക് പ്രവേശിക്കും മുന്‍പേ ടിക്കറ്റു കാണിച്ച് പരിപാടി സമയത്തു കയ്യില്‍ ധരിക്കേണ്ട റ്റാഗുകള്‍ സ്വന്തമാക്കുകയും വേണം. മിതമായ നിരക്കില്‍ ഭക്ഷണ ക്രമീകരണങ്ങളും സംഘാടകര്‍ അനുവാചകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷന്‍ അടക്കമുള്ള പ്രാദേശിക സംഘടനകളുടെയും കൂടി സഹകരണത്തോടെ, പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് മാസങ്ങള്‍ നീണ്ടു നിന്ന ഒരുക്കങ്ങള്‍ ആണ് സംഘാടനത്തിനു പേര് കേട്ട റിഥം ചെല്‍ട്ടന്‍ഹാം നടത്തിയിരിക്കുന്നത്. ഗ്ലോസ്റ്റര്‍ഷെയര്‍ എന്‍എച്ച്എസ് ട്രസ്റ്റ് ചാരിറ്റിയുടെ ധന ശേഖരണാര്‍ത്ഥം നടത്തുന്ന ഈ കലാസന്ധ്യയിലേയ്ക്ക് സഹൃദയരായ എല്ലാ നാടക പ്രേമികളെയും കലാസ്വാദകരെയും ഇതിന്റെ സംഘാടകര്‍ സ്നേഹപൂര്‍വം ക്ഷണിക്കുന്നു.
ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ടോം ശങ്കൂരിക്കല്‍ - (07865075048), മാത്യു ഇടിക്കുള - (07976458267), ഡോ. ബിജു പെരിങ്ങത്തറ - (07904785565) എന്നിവര്‍ ആരെയെങ്കിലുമായി ബന്ധപ്പെടുക.
Venue :  Bacon Theater, Dean Close School, Cheltenham GL51 6EP 
Family Ticket - £25.00
Single Ticket - £10.00

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category