1 GBP = 90.50 INR                       

BREAKING NEWS

ലണ്ടന്‍ തെരുവിനെ അതിശയിപ്പിച്ച് വേശ്യകളുടെ ശക്തിപ്രകടനം; തൊഴിലിന് ഒരുദിവസം അവധി നല്കി അവകാശങ്ങള്‍ക്ക് വേണ്ടി പോരാട്ടം; കൗതുകത്തോടെ കയ്യടിച്ച് നാട്ടുകാര്‍

Britishmalayali
kz´wteJI³

ലോകമെങ്ങും വനിതാദിനമാചരിച്ച ഇന്നലെ ലണ്ടനെ അതിശയിപ്പിച്ച ഒരു ശക്തിപ്രകടനമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ആയിരക്കണക്കിന് വരുന്ന വേശാവൃത്തി നടത്തുന്ന യുവതികളാണ് ഇന്നലെ ലണ്ടന്‍ തെരുവുകളില്‍ ശക്തിപ്രകടനം നടത്തിയത്. തൊഴിലിന് ഒരുദിവസം അവധി നല്കി തങ്ങളുടെ അവകാശങ്ങള്‍ക്ക് സംരക്ഷിക്കാന്‍ വേണ്ടി നടത്തിയ പോരാട്ടം കണ്ട് നാട്ടുകാരും കൈയ്യടിക്കുകയാണ്.

സെന്‍ട്രല്‍ ലണ്ടനിലെ ലെസ്റ്റര്‍ സ്വകയറിലാണ് ഇന്നലെ ആയിരക്കണക്കിന് വരുന്ന ലൈംഗീകതൊഴിലാളികള്‍ പ്ലേക്കാര്‍ഡുമേന്തി പ്രതിഷേധത്തില്‍ അണിനിരന്നത്. ഇംഗ്ലിഷ് കളക്ടീവ് ഓഫ് പ്രോസ്റ്റിറ്റിയൂട്ട് സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം നല്കിയത്. മെച്ചപ്പെട്ട സുരക്ഷയും തൊഴില്‍ സാഹചര്യവും വേണമെന്ന ആവശ്യങ്ങളാണ് അവര്‍ മുന്നോട്ട് വക്കുന്നത്.
 
സെക്‌സ് വര്‍ക്ക് ഈസ് വര്‍ക്ക് എന്നെഴുതിയ ബോര്‍ഡ് കൈയ്യിലേന്തിയാണ് യുവതികള്‍ പ്രകടനത്തില്‍ പങ്കാളികളായത്. ഇവരുടെ തൊഴിലിനെ അപകടപ്പെടുത്തുന്ന നിയമങ്ങള്‍ പൊളിച്ചെഴുതണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യമായി ഉയര്‍ത്തുന്നത്.
 
തണുപ്പന്‍ കാലവസ്ഥയെ പോലും മറികടന്ന് ആയിരക്കണക്കിന് യുവതികള്‍ പ്രതിഷേധവുമായി എത്തി. നിലവിലുള്ള നിയമങ്ങള്‍ ലൈംഗകതൊഴിലാളികളെ സംരക്ഷിക്കാന്‍ മതിയാകുന്നതല്ലെന്നാണ് ഇവര്‍ ആരോപിക്കുന്ന പ്രധാന പരാതി.വിവേചനം അവസാനിപ്പാനാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തില്‍ ചുവന്ന വസ്ത്രങ്ങള്‍ ധരിച്ചാണ് ഭൂരിപക്ഷം പേരും പങ്കെടുത്തത്. വസ്ത്ര ധാരണത്തിലും വ്യത്യസ്ത തീര്‍ത്ത് നടത്തിയ പ്രകടനം നാട്ടുകാര്‍ക്കും കൗതുകം ഉണര്‍ത്തുന്നതായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category