1 GBP = 89.80 INR                       

BREAKING NEWS

ഫോം മങ്ങി ധോണിക്ക് വിശ്രമം അനുവദിച്ച് ടീം ഇന്ത്യ; അവസാന രണ്ട് മത്സരങ്ങളില്‍ റിഷഭ് പന്ത് വിക്കറ്റിന് പിന്നില്‍ ഇന്ത്യക്കായി ഗ്ലൗസണിയും; പരിക്കേറ്റ ഷമിയും കളിച്ചേക്കില്ല; നാളത്തെ മത്സരം ജയിച്ചാല്‍ പരമ്പര നേട്ടം

Britishmalayali
kz´wteJI³

മുംബൈ: ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ഏകദിന മത്സരങ്ങളില്‍ മഹേന്ദ്ര സിങ് ധോണിക്ക് വിശ്രമം അനുവദിച്ചു. അവസാന രണ്ടു മത്സരങ്ങളിലും നിറം മങ്ങിയ പ്രകടനമായിരുന്നു മുന്‍ ക്യാപ്റ്റന്‍ കാഴ്ചവച്ചത് ഇതിന്റെ പശ്ചാത്തലത്തിലായിരിക്കാം വിശ്രമം അനുവദിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല ലോക കപ്പ് മുന്നില്‍ കണ്ട് യുവതാരം പന്തിന് കൂടുതല്‍ അവസരം നല്‍കുന്നതിനുള്ള തീരുമാമനമായിട്ടും നടപടി വിലയിരുത്തപ്പെടുന്നുണ്ട്.

ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായ സഞ്ജയ് ബംഗാറാണ് ഈ കാര്യം സ്ഥിരീകരിച്ചത്. ഇതോടെ അവസാന രണ്ട് മത്സരങ്ങളില്‍ യുവതാരം റിഷഭ് പന്തായിരിക്കും വിക്കറ്റിന് പിന്നില്‍ ഇന്ത്യക്കായി ഗ്ലൗസണിയുക.ലോകകപ്പിന് മുമ്പ് റിഷഭ് പന്തിന് വീണ്ടും പ്രതിഭ തെളിയിക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളിലും വിജയം നേടിയ ഇന്ത്യ റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ തോല്‍വിയേറ്റ് വാങ്ങിയിരുന്നു. ഇതോടെ ഓസ്ട്രേലിയക്ക് പരമ്പരയിലേക്ക് തിരിച്ചെത്താന്‍ അവസരമൊരുങ്ങിയിരിക്കുകയാണ്.

എന്നാല്‍, ഒരു മത്സരം കൂടെ ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ സാധിക്കുമെന്നതിനാലാണ് ധോണിക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. മൂന്നാം ഏകദിനത്തിനിടെ കാലിന് ചെറുതായി പരിക്കേറ്റ മുഹമ്മദ് ഷമിയുടെ കാര്യം ഇന്ത്യ വിശദമായി പരിശോധിക്കുന്നുണ്ട്. ഷമിയുടെ പരിക്ക് ഗുരുതരമാണെങ്കില്‍ ഭുവനേശ്വര്‍ കുമാറാകും പകരം ടീമിലെത്തുക. അവസാന രണ്ട് മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങളുണ്ടാകുമെന്ന് റാഞ്ചിയിലെ മത്സരത്തിന് ശേഷം വിരാട് കോലി പ്രതികരിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category