1 GBP = 89.80 INR                       

BREAKING NEWS

എസ്എന്‍ഡിപി യോഗം കേംബ്രിഡ്ജിന്റെ വിഷു ആഘോഷം ഏപ്രില്‍ 27 ന്

Britishmalayali
kz´wteJI³

കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി യോഗം  (ശാഖാ നമ്പര്‍ - 6196) കേംബ്രിഡ്ജിന്റെ വിഷു ആഘോഷം ഏപ്രില്‍ 27 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ നടത്തപ്പെടും. പ്രാര്‍ത്ഥന, കലാ സാംസ്‌കാരിക പരിപാടികള്‍, വിഷു സദ്യ, കായിക പരിപാടികള്‍, സമ്മേളനം മുതലായവ വിഷു ആഘോഷത്തില്‍ ഉള്‍പ്പെടുന്നു. 

ഏഷ്യനെറ്റ് യൂറോപ്പ് ചെയര്‍മാനും ആനന്ദ് ഗ്രൂപ്പ് എംഡിയുമായ ശ്രീകുമാര്‍ സദാനന്ദന്‍ വിഷു ആഘോഷത്തിന് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. കൂട്ടുകാരോടും കുടുബാംഗങ്ങളോടും കൂടി സന്തോഷപൂര്‍ണ്ണമായി സമയം ചെലവഴിക്കാനും ഒരു വലിയ അവസരമാണെന്നും ഈ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സനല്‍ രാമചന്ദ്രന്‍ - 07903853184, ശ്രീജു പുരുഷോത്തമന്‍ - -74569143089, മനോജ് പരമേശ്വരന്‍ - 07886189533

വേദിയുടെ വിലാസം
Over Conference Communttiy Cetnre
16, The Doles Ov--er
Cambridge
CB 2 45 N W UK

എസ്എന്‍ഡിപി യോഗം കേംബ്രിഡ്ജ് യുകെയിലെ വിവിധ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹി പ്പിക്കുന്നതില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. യുവ തലമുറയ്ക്ക് മലയാളം ഭാഷ പഠിക്കാന്‍ ശക്തമായ പ്രാധാന്യം യോഗം നല്‍കുന്നു. യുകെയിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും എസ്എന്‍ഡിപി യോഗം കേംബ്രിഡ്ജിന് ഇന്ന് അംഗങ്ങളുണ്ട്. ജഗത് ഗുരു ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം അംഗങ്ങളെയും കുട്ടികളയും പഠിപ്പിക്കുന്നത് ശ്രീനാരയണ ഗുരു ജയന്തി ഗുരു സമാധി, ഗുരുവിന്റെ പഠന ക്ലാസ്സുകള്‍ എന്നിവ പോലുള്ള പല പൊതുപ്രവര്‍ത്തനങ്ങളും എസ്എന്‍ഡിപി കേംബ്രിഡ്ജ് ക്രമീകരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category